2023ലെ ഏകദിന ലോകകപ്പും കളിക്കുമോ? തുറന്നു പറഞ്ഞ് ഡിക്കെ
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു അവിശ്വസനീയ തിരിച്ചുവരവ് നടത്തിയ താരമാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. 2019ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടു തോറ്റ് ഇന്ത്യ പുറത്തായപ്പോള്‍ അദ്ദേഹവും ടീമിന്റെ ഭാഗമായിരുന്നു. അതിനു ശേഷം ഡിക്കെ ടീമിനു പുറത്തുമായിരുന്നു.
ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നു എല്ലാവരും ഉറപ്പിച്ചിരിക്കെയാണ് ഈ വര്‍ഷം സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പരയിലൂടെ കാര്‍ത്തികിന്റെ മാസ് തിരിച്ചുവരവ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഫിനിഷറുടെ റോളില്‍ അദ്ദേഹം കളിക്കുമെന്നു ഉറപ്പായിക്കഴിഞ്ഞു. 2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്കായി കളിക്കാന്‍ പ്ലാനുണ്ടോയെന്നതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കാര്‍ത്തിക്.

നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ചെറിയൊരു ബ്രേക്കിലാണ് ദിനേശ് കാര്‍ത്തിക്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയിലായിരുന്നു അദ്ദേഹം അവസാനമായി കളിച്ചത്. ഈ പരമ്പരയ്ക്കു ശേഷം ഡിക്കെ നാട്ടിലേക്കു തിരികെ വരികയായിരുന്നു. ഈ മാസം അവസാനത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലാണ് ഡിക്കെ അടുത്തതായി കളിക്കുക.

കഴിഞ്ഞ ദിവസം മുന്‍ ഇന്ത്യന്‍ പേസര്‍ പങ്കജ് സിങിന്റെ ജയ്പൂരിലെ അക്കാദമി കാര്‍ത്തിക് സന്ദര്‍ശിച്ചിരുന്നു. ഇവിടെ വച്ചാണ് 2023ലെ ഏകദിന ലോകകപ്പിനെക്കുറിച്ചുള്ള ചോദ്യത്തോടു അദ്ദേഹം പ്രതികരിച്ചത്. വെസ്റ്റ് ഇന്‍ഡീസിലെത്തുന്നതു വരെ ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ച് ഒന്നും തന്നെ കമന്റ് ചെയ്യരുതെന്നാണ് തന്നോടു ആവശ്യപ്പെട്ടിരിക്കുന്നതെന്നും അതിനാല്‍ ക്ഷമിക്കൂയെന്നുമായിരുന്നു കാര്‍ത്തികിന്റെ മറുപടി.
രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

ഈ വര്‍ഷത്തെ ഐപിഎല്ലായിരുന്നു ദിനേശ് കാര്‍ത്തികിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സില്‍ നിന്നും ഒഴിവാക്കപ്പെട്ട ശേഷം കഴിഞ്ഞ സീസണില്‍ പഴയ തട്ടകമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്കു മടങ്ങിവന്നത് വലിയ ഭാഗ്യം കൊണ്ടു വരുമെന്നു ഡികെ പോലും പ്രതീക്ഷിച്ചു കാണില്ല. വിരമിച്ച സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഒഴിഞ്ഞുവച്ച ഫിനിഷറുടെ റോള്‍ ഡികെയ്ക്കു ലഭിക്കുകയായിരുന്നു. ഈ റോളില്‍ അദ്ദേഹം കസറുക തന്നെ ചെയ്തു.

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലരിനു വേണ്ടി 16 മല്‍സരങ്ങളില്‍ നിന്നും 55 ശരാശരിയില്‍ 183.33 സ്‌ട്രൈക്ക് റേറ്റോടെ ദിനേശ് കാര്‍ത്തിക് അടിച്ചെടുത്തത് 330 റണ്‍സാണ്. രണ്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെട്ടിരുന്നു. പുറത്താവാതെ നേടിയ 66 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 10 മല്‍സരങ്ങളില്‍ നോട്ടൗട്ടായി ക്രീസില്‍ നിന്ന ഡിക്കെ 27 ബൗണ്ടറികളും 22 സിക്‌സറുകളുമടിക്കുകയും ചെയ്തു.
IND vs WI: ആരും കോലിയോളമെത്തില്ല! വിന്‍ഡീസിനെതിരേ ഇന്ത്യന്‍ റണ്‍വേട്ടക്കാര്‍

ഈ പ്രകടനമാണ് ഐപിഎല്ലിനു ശേഷം സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയില്‍ അദ്ദേഹത്തിനു ടീമില്‍ ഇടം നേടിക്കൊടുത്തത്. കരിയറിലെ ആദ്യത്തെ ടി20 ഫിഫ്റ്റി ഈ പരമ്പരയില്‍ ഡിക്കെ നേടുകയും ചെയ്തിരുന്നു. അതിനു ശേഷം അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ ടി20 പരമ്പരകളിലും താരം ടീമിന്റെ ഭാഗമാവുകയും ചെയ്തു.

വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടി20 ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ അവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications