Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇനിയൊരു ടീം സെലക്ഷന് ആയുസ്സുണ്ടോ? ചേതന്‍ ശര്‍മയുടെ വിധി ഒരാള്‍ക്ക് വിട്ടു

chetan

ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചുലയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ ഭാവി തുലാസിലായിരിക്കുകയാണ്. സീ ന്യൂസിന്റെ ഒളിക്യാമറയിലാണ് അദ്ദേഹം പല കാര്യങ്ങളും തുറന്നു പറഞ്ഞിരിക്കുന്നത്.

വിരാട് കോലിയെ നായകസ്ഥാനത്തു നിന്നും നീക്കിയതു മുതല്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെക്കുറിച്ച് വരെ ശര്‍മ വെളിപ്പെടുത്തിയിട്ടുണ്ടെന്നത് ബിസിസിഐ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കൂടാതെ ടീമിലെ സ്ഥാനമുറപ്പിക്കാന്‍ ചില താരങ്ങള്‍ തന്നെ വീട്ടില്‍ വന്നു കണ്ടിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

മുഖ്യ സെലക്ടറുടെ കസേരയില്‍ ചേതന്‍ ശര്‍മയുടെ തുടര്‍ച്ചയായ രണ്ടാം ഊഴമാണിത്. കുറച്ചു മുമ്പായിരുന്നു അദ്ദേഹമുള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടത്. തുടര്‍ന്നു പുതിയൊരു കമ്മിറ്റിയെ തിരഞ്ഞെടുത്തെങ്കിലും ചീഫ് സെലക്ടറായി ശര്‍മയെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു.

വിധി ജയ് ഷായ്ക്കു വിട്ടു

വിധി ജയ് ഷായ്ക്കു വിട്ടു

ചേതന്‍ ശര്‍മയുടെ വിവാദ വീഡിയോ പുറത്തു വന്നതിനു ശേഷം ഇതേക്കുറിച്ച് ബിസിസിഐ ഇനിയും ഔദ്യോഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇത്രയും വലിയൊരു പൊസിഷനില്‍ ഇരിക്കുന്നയാള്‍ ഈ തരത്തില്‍ അണിയറയിലെ എല്ലാ കാര്യങ്ങളും യാതൊരു മറയുമില്ലാതെ തുറന്നടിച്ചു പറഞ്ഞതില്‍ ബിസിസിഐയ്ക്കു രോഷമുണ്ട്.

ചേതന്‍ ശര്‍മയുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്കു വിട്ടിരിക്കുകയാണെന്നാണ് ഒരു മുതിര്‍ന്ന ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടീം സെലക്ഷനിലെ ആന്തരിക ചര്‍ച്ചകളെക്കുറിച്ചുള്ള കാര്യങ്ങള്‍ പുറത്തുവിട്ട ചേതന്‍ ശര്‍മയ്‌ക്കൊപ്പം ഇനിയൊരു സെലക്ഷന്‍ യോഗത്തില്‍ രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും ഇരിക്കുമോയെന്നതും ചോദ്യമാണന്നു ബിസിസിഐ ഒഫീഷ്യല്‍ സീ ന്യൂസിനോടു പറഞ്ഞു.

Also Read: ശ്രീശാന്ത് സ്പിന്നറോ? തുടക്കം സ്പന്നറായി, ഇവര്‍ കസറിയത് വേറെ റോളില്‍! അറിയാം

കോലിയെ ഗാംഗുലിക്ക് ഇഷ്ടമല്ല

കോലിയെ ഗാംഗുലിക്ക് ഇഷ്ടമല്ല

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും വിരാട് കോലിയെ നീക്കിയതിനു പിന്നില്‍ മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തിയിരുന്നു.

കോലിയെ ഗാംഗുലിക്കു ഇഷ്ടമില്ലായിരുന്നു. ഈ കാരണത്താലാണ് ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും നീക്കിയത്. അല്ലാതെ രോഹിത് ശര്‍മയോടു ഗാംഗുലിക്കോ, ബോര്‍ഡിനോ പ്രത്യേക താല്‍പ്പര്യമൊന്നും ഇല്ലായിരുന്നുവെന്നും ശര്‍മ വ്യക്തമാക്കിയിരുന്നു.

Also Read: സച്ചിന്റെ മരുമകനാവുമോ ഗില്‍ ? കാമുകി സാറ തന്നെ! വൈറലായി പുതിയ ചിത്രം

ഉത്തേജകം ഉപയോഗിക്കുന്നു

ഉത്തേജകം ഉപയോഗിക്കുന്നു

പരിക്കില്‍ നിന്നും പെട്ടെന്നു മുക്തി നേടുന്നതിനു വേണ്ടി ഇന്ത്യന്‍ താരങ്ങള്‍ ഉത്തേജകം ഉപയോഗിക്കാറുണ്ടെന്നതായിരുന്നു ചേതന്‍ ശര്‍മയുടെ മറ്റൊരു ഗൗരവമേറിയ വെളിപ്പെടുത്തല്‍.

80-85 ശതമാനം ഫിറ്റ്‌നസുള്ള ചില കളിക്കാര്‍ ഇതു 100 ശതമാനത്തിലേക്കു എത്തിക്കുന്നതിനു വേണ്ടി ഇഞ്ചക്ഷന്‍ എടുക്കാറുണ്ട്. മെഡിക്കല്‍ ടെസ്റ്റുകളില്‍ ഫിറ്റ്‌നസ് കുറവുള്ളവര്‍ക്കു ജയിക്കാന്‍ കഴിയില്ല. പക്ഷെ മല്‍സരങ്ങള്‍ നഷ്ടപ്പെടുത്താന്‍ ഈ താരങ്ങളും ആഗ്രഹിക്കുന്നില്ല.
കാരണം അവര്‍ പുറത്തായാല്‍ പകരമെത്തുന്നയാള്‍ നന്നായി പെര്‍ഫോം ചെയ്താല്‍ മടങ്ങിവരവ് കടുപ്പമാവും.

ഈ കാരണത്താല്‍ ഫിറ്റ്‌നസ് 100 ശതമാനമുണ്ടെന്നു കാണിക്കാന്‍ താരങ്ങള്‍ ഇഞ്ചക്ഷന്‍ എടുക്കാറുണ്ട്. ഇതില്‍ ഡ്രഗ് ഉള്‍പ്പെട്ടിരിക്കുന്നു. പക്ഷെ ഉത്തേജക പരിശോധന നടത്തിയാല്‍ ഇവര്‍ ഇതു ഉപയോഗിച്ചെന്ന കാര്യം കണ്ടെത്താന്‍ കഴിയില്ലെന്നും ചേതന്‍ ശര്‍മ തുറന്നു പറഞ്ഞിരുന്നു.

Story first published: Wednesday, February 15, 2023, 12:11 [IST]
Other articles published on Feb 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+