ഉമ്രാന്റെ വേഗ റെക്കോഡ് തകര്‍ക്കും! തരംഗമായി യുവ പാക് പേസര്‍- വെല്ലുവിളി ഇങ്ങനെ

കറാച്ചി: ലോക ക്രിക്കറ്റ് അടുത്ത കാലത്ത് കണ്ട് ഏറ്റവും വേഗമുള്ള പേസര്‍മാരിലൊരാളാണ് ഉമ്രാന്‍ മാലിക്. കാശ്മീരില്‍ നിന്നുള്ള പേസര്‍ തുടര്‍ച്ചയായി 150ന് മുകളില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു പേസറെ ഇന്ത്യക്ക് ലഭിക്കുന്നതെന്ന് പറയാം.
അതിവേഗ ബൗളര്‍മാര്‍ പൊതുവേ ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറവാണ്. അതുകൊണ്ട് തന്നെ ഉമ്രാന് വലിയ പ്രാധാന്യവും ലഭിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ താരത്തിന് ഇടമുണ്ട്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ വളര്‍ത്തുന്ന താരമാണ് ഉമ്രാന്‍.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി കളിച്ച് വളര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കെത്തിയ ഉമ്രാന്റെ പേസ് വലിയ പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ഉമ്രാന്റെ റെക്കോഡുകള്‍ തകര്‍ക്കുമെന്ന് വെല്ലുവിളിച്ച് എത്തിയിരിക്കുകയാണ് യുവ പാക് പേസര്‍.
പാകിസ്താന്‍ സൂപ്പര്‍ ലീഗിലൂടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇഹ്‌സാനുല്ല. ഉമ്രാന്റെ വേഗ റെക്കോഡുകളെ താന്‍ തകര്‍ക്കുമെന്നാണ് 20കാരനായ അണ്‍ക്യാപഡ് പേസര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഉമ്രാനെക്കാള്‍ വേഗത്തിലെറിയും
മണിക്കൂറില്‍ 157 കിലോമീറ്റര്‍ വേഗത്തിലാണ് ഉമ്രാന്‍ മാലിക് പന്തെറിയുന്നത്. അതിനെക്കാള്‍ മുകളില്‍ എറിയാന്‍ എനിക്കാവും. അതിനായാണ് ശ്രമിക്കുന്നത്. ഉമ്രാനെക്കാള്‍ മുകളില്‍ 160 വേഗം കുറിക്കാനാവും' പാക് ടിവി.ടിവിയോട് സംസാരിക്കവെ ഇഹ്‌സാനുല്ല പറഞ്ഞു.
പിഎസ്എല്ലില്‍ മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന മുല്‍ത്താന്‍ സുല്‍ത്താന്‍സിനൊപ്പമാണ് ഇഹ്‌സാനുല്ലയുള്ളത്. സര്‍ഫറാസ് അഹമ്മദ് നയിക്കുന്ന ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സിനെതിരേ 12 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയാണ് താരം കൈയടി നേടിയത്. ഇതിനോടകം 150ന് മുകളില്‍ വേഗം കുറിക്കാന്‍ പാക് പേസര്‍ക്കായിട്ടുണ്ട്.

പ്രമുഖരെയെല്ലാം വിറപ്പിച്ചു
പാക് ദേശീയ ടീമിലേക്കെത്താത്ത താരം പിഎസ്എല്ലില്‍ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെയെല്ലാം വിറപ്പിച്ചിട്ടുണ്ട്. ജേസന്‍ റോയ്, ഉമ്രാന്‍ അക്മല്‍, സര്‍ഫറാസ് അഹമ്മദ്, ഇഫ്തിഖര്‍ അഹമ്മദ്, നദീം ഷാ എന്നിവരെയെല്ലാം ഇഹ്‌സാനുല്ല പുറത്താക്കി.
തുടക്ക സമയത്ത് 140ന് മുകളില്‍ സ്ഥിരമായി എറിഞ്ഞിരുന്ന താരം ഇപ്പോള്‍ 150ന് മുകളില്‍ വേഗം കുറിക്കാന്‍ കെല്‍പ്പുള്ളവനായി മാറിയിരിക്കുന്നു. മികച്ച പരിശീലനവും പിന്തുണയും ലഭിച്ചാല്‍ ഷുഹൈബ് അക്തറിന്റെ പകരക്കാരനായി മാറാന്‍ കെല്‍പ്പുള്ളവനാണ് ഇഹ്‌സാനുല്ലയെന്ന് പറയാം.
Also Read: കെ എല്‍ രാഹുലിന്റെ ആസ്തി അറിയാമോ? മാസം ലഭിക്കുന്നത് കോടികള്‍! കാറുകളോട് പ്രിയം

പാക് ടീമില്‍ മികച്ച പേസര്‍മാര്‍
ലോക ക്രിക്കറ്റിലേക്ക് എക്കാലത്തും മികച്ച പേസര്‍മാരെ സമ്മാനിച്ചിട്ടുള്ള ടീമാണ് പാകിസ്താന്‍. വസിം അക്രം, ഷുഹൈബ് അക്തര്‍, മുഹമ്മദ് സമി ഇങ്ങനെ നീളുന്ന പട്ടിക ഇപ്പോള്‍ ഹാരിസ് റഊഫ് എന്ന പേരിലേക്കും ഇഹ്‌സാനുല്ല എന്ന പേരിലേക്കും എത്തിനില്‍ക്കുന്നു.
വലിയ സാങ്കേതികതികവോടെ കടന്നുവന്ന താരമാണ് ഇഹ്‌സാനുല്ല. അതിന്റെ പരിമിതികള്‍ താരത്തിനുണ്ട്. പാക് ടീമിലേക്കെത്തിയാല്‍ കൂടുതല്‍ പരിശീലനം ലഭിക്കുകയും താരത്തിന് കൂടുതല്‍ മികച്ച വേഗം കണ്ടെത്താന്‍ സാധിക്കുകയും ചെയ്യുമെന്നുറപ്പ്.

ഉമ്രാന്റെ പേസിനെ തകര്‍ക്കുമോ?
സ്വാഭാവികമായി പേസുള്ള ബൗളറാണ് ഉമ്രാന്‍ മാലിക്. മറ്റുള്ളവരെപ്പോലെ കഷ്ടപ്പെട്ട് പേസ് സൃഷ്ടിക്കേണ്ട ആവിശ്യം താരത്തിനില്ല. ഉമ്രാന്റെ ബൗളിങ്ങില്‍ പണ്ട് മുതല്‍ക്കേ നല്ല വേഗമുണ്ട്. എന്നാല്‍ മികച്ച ലൈനും ലെങ്തും ഇപ്പോഴും ഉമ്രാനില്ലെന്ന് തന്നെ പറയാം.
ഐപിഎല്ലില്‍ 157 വേഗം കുറിച്ചതോടെയാണ് ഉമ്രാന്‍ വലിയ ചര്‍ച്ചാവിഷയമാവുന്നത്. 23കാരനായ ഉമ്രാന്‍ ടെന്നിസ് ബോളില്‍ കളിച്ചുള്ള പരിചയസമ്പത്തുമായാണ് ഐപിഎല്ലിലേക്കെത്തുന്നത്. ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സജീവമായിട്ടുള്ള ഉമ്രാന്‍ ഭാവിയില്‍ 160ന് മുകളില്‍ പന്തെറിയാന്‍ കഴിവുള്ളവനാണ്. ഷുഹൈബ് അക്തറിന്റെ റെക്കോഡ് തകര്‍ക്കാനും ഉമ്രാന് കഴിവുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications