Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: എന്തുകൊണ്ട് ചഹലിനെ പുറത്തിരുത്തി? എല്ലാം തുറന്നുപറഞ്ഞ് കാര്‍ത്തിക്

chahal

ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനു സെമി ഫൈനലിലേറ്റ പരാജയത്തിനു ശേഷം കോച്ച് രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇംഗ്ലണ്ടിനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയമായിരുന്നു സെമിയില്‍ ഇന്ത്യക്കു നേരിട്ടത്. സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ലോകകപ്പിലെ ഒരു മല്‍സരത്തില്‍പ്പോലും ഇന്ത്യ ഇറക്കിയിരുന്നില്ല. മറ്റു ടീമുകളുടെ ലെഗ് സ്പിന്നര്‍മാര്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനം നടത്തിയപ്പോള്‍ ചഹലിനെ മാത്രം ഇന്ത്യ എന്തുകൊണ്ടാണ് പരീക്ഷിക്കാതിരുന്നത് എന്നാണ് പലരുടെയും ചോദ്യം.

ചഹലിനെ എന്തുകൊണ്ടാണ് ലോകകപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും ഇന്ത്യ പുറത്തിരുത്തിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിലുണ്ടായിരുന്ന വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ക്രിക്ക്ബസിന്റെ ഷോയിലായിരുന്നു ടീമില്‍ ഫിനിഷിങിനൊപ്പം വിക്കറ്റ് കീപ്പറുടെ റോളുമുണ്ടായിരുന്ന ഡിക്കെ തുറന്നുപറഞ്ഞത്.

രണ്ടു പേരെ മാത്രം

രണ്ടു പേരെ മാത്രം

ലോകകപ്പ് സംഘത്തിലുണ്ടായിരുന്നവരില്‍ ഇന്ത്യ ഒരു മല്‍സരത്തില്‍പ്പോലും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്നത് രണ്ടു പേരെ മാത്രമാണ്. ഒരാള്‍ യുസ്വേന്ദ്ര ചഹലാണെങ്കില്‍ മറ്റൊരു താരം മീഡിയം പേസര്‍ ഹര്‍ഷല്‍ പട്ടേലാണ്.
മുഹമ്മദ് ഷമിയുടെ സാന്നിധ്യം കാരണം ഹര്‍ഷലിനു അവസരം ലഭിക്കില്ലെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു. പക്ഷെ ചഹലിനു തീര്‍ച്ചയായും ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ആര്‍ അശ്വിനെയാണ് മുഴുവന്‍ മല്‍സരങ്ങളിലും ഇന്ത്യ പ്രധാന സ്പിന്നറാക്കിയത്. അക്ഷര്‍ പട്ടേല്‍ ബൗളിങില്‍ കാര്യമായ ഇംപാക്ടുണ്ടാക്കാതിരുന്നിട്ടും ചഹലിനെ ഇന്ത്യ കളിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.

Also Read: IND vs NZ: എന്തിനാണ് ഇത്രയും വിശ്രമം! പ്രകടനം മോശമാവുന്നു, ദ്രാവിഡിനെതിരേ ശാസ്ത്രി

തുടക്കത്തില്‍ തന്നെ എല്ലാം പറഞ്ഞു

തുടക്കത്തില്‍ തന്നെ എല്ലാം പറഞ്ഞു

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്നെ ഞങ്ങളോടു എല്ലാ കാര്യങ്ങളും രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും വിശദീകരിച്ചിരുന്നു. അതുകൊണ്ടു തന്നെ ടീമിലെ ആരും സങ്കടപ്പെടുകയോ അസ്വസ്ഥരാവുകയോ ചെയ്തില്ല. സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ നിങ്ങള്‍ ഉറപ്പായും കളിക്കുമെന്നും അല്ലെങ്കില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടാവുമെന്നും ഞങ്ങളോടു വിശദീകരിച്ചിരുന്നു. ടീമിലെ എല്ലാവരും മാനസികമായി ഇതിനു വേണ്ടി തയ്യാറായിരിക്കുകയും ചെയ്തിരുന്നതായി ദിനേശ് കാര്‍ത്തിക് വിശദമാക്കി.

Also Read: FIFA World Cup 2022: ഇഷ്ട ടീമേത്? ആര് കപ്പടിക്കും? യുവരാജ് സിങ്ങിന്റെ പ്രവചനം ഇതാ

ജോലി എളുപ്പമാവും

ജോലി എളുപ്പമാവും

ടീമില്‍ തങ്ങളുടെ റോളിനെക്കുറിച്ച് വ്യക്തത ലഭിക്കുമ്പോള്‍ കളിക്കാര്‍ക്കു ജോലി എളുപ്പമാവും. കാരണം നിങ്ങള്‍ ഉള്ളിലേക്കു നോക്കാന്‍ തുടങ്ങുകയും നന്നായി തയ്യാറെടുക്കുകയും ചെയ്യും. അതു തന്നെയാണ് എല്ലാവരും ചെയ്തത്. ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ താരങ്ങള്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ലോകകപ്പെന്നത് തീവ്രതയേറിയ ഒരു ടൂര്‍ണമെന്റാണ്. ചഹല്‍ ഇന്ത്യക്കു വേണ്ടി ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ്. ടീമിനു പുറത്തിരിക്കുമ്പോഴുള്ള മാനസികാവസ്ഥയെക്കുറിച്ച് അവനു നന്നായി അറിയാമെന്നും ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

ന്യൂസിലാന്‍ഡിനെതിരേ ടീമില്‍

ന്യൂസിലാന്‍ഡിനെതിരേ ടീമില്‍

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരവസരം പോലും ലഭിച്ചില്ലെങ്കിലും ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ ഇന്ത്യയുടെ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍പിടിക്കുന്നത് യുസ്വേന്ദ്ര ചഹലായിരിക്കും. പരമ്പരയില്‍ ചഹലിന്റെ സ്പിന്‍ ബൗളിങ് പങ്കാളി കുല്‍ദീപ് യാദവാണ്.
ചഹലിനെക്കൂടാതെ ലോകകപ്പില്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരംെ കിട്ടാതെ പുറത്തിരുന്ന ഹര്‍ഷല്‍ പട്ടേലും ന്യൂസിലാന്‍ഡുമായുള്ള പരമ്പരയില്‍ ടീമിന്റെ ഭാഗമാണ്.

Story first published: Friday, November 18, 2022, 21:55 [IST]
Other articles published on Nov 18, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+