Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിലക്ക് വന്നാല്‍ ഇന്ത്യ തോറ്റേനെ, കോലിയോടു ദേഷ്യം തോന്നി! വീരുവിന്റെ വെളിപ്പെടുത്തല്‍

SEHWAG-KOHLI

എല്ലായ്‌പ്പോഴും വളരെ കൂളായി, ഹാപ്പിയായി കാണപ്പെടാറുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ടെന്‍ഷനടിച്ചോ, ദേഷ്യപ്പെട്ടോ അദ്ദേഹത്തെ നമ്മള്‍ കണ്ടിട്ടുണ്ടാവില്ല. എത്ര വലിയ മല്‍സരമായാലും ബാറ്റ് ചെയ്യാനെത്തിയാല്‍ ചൂളമടിച്ചും പാട്ടുപാടിയുമെല്ലാമാണ് ബൗളര്‍മാരെ വീരു കൈകാര്യം ചെയ്തിരുന്നത്. തന്നെ മാത്രമല്ല, ക്രീസില്‍ ഒപ്പമുള്ള ബാറ്റിങ് പങ്കാളിയെയും കൂളായി, സമ്മര്‍ദ്ദമില്ലാതെ കളിക്കാനാണ് താന്‍ ഇങ്ങനെ ചെയ്തിരന്നതെന്നു വീരു തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

പക്ഷെ അദ്ദേഹത്തിനു ഒരിക്കലും ഏതെങ്കിലുമൊരു താരത്തോട് ദേഷ്യ തോന്നിയിട്ടില്ലെന്നു പറയാന്‍ കഴിയില്ല. കാരണം വീരു തന്നെ ഒരിക്കല്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിഹാസ ബാറ്ററും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയോടായിരുന്നു തനിക്കു വല്ലാതെ ദേഷ്യം തോന്നിയതെന്നാണ് ഒരു ഷോയില്‍ അതിഥിയാി വന്നപ്പോള്‍ അദ്ദേഹം തുറന്നു പറഞ്ഞത്.

കളിക്കളത്തില്‍ എല്ലായ്‌പ്പോഴും വളരെ അഗ്രസീവായി പെരുമാറാന്‍ ഇഷ്ടപ്പെടുന്ന ക്രിക്കറ്ററാണ് കോലി. ഇതേ പെരുമാറ്റം തന്നെയാണ് വീരുവിനെ ചൊടിപ്പിച്ചത്. ഒരിക്കല്‍ ഓസ്‌ട്രേലിയയില്‍ വച്ച് ഇന്ത്യ ടെസ്റ്റില്‍ കളിക്കവെ കോലിയുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റം കണ്ടപ്പോള്‍ നല്ല ദേഷ്യം വന്നിരുന്നതായി വീരു പറയുന്നു. ഈ സംഭവത്തെക്കുറിച്ച് അറിയാം.

പെര്‍ത്ത് ടെസ്റ്റിലെ സംഭവം

പെര്‍ത്ത് ടെസ്റ്റിലെ സംഭവം

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ പെര്‍ത്തില്‍ ടെസ്റ്റ് കളിക്കവെ വിരാട് കോലിയുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റമാണ് തനിക്കു അദ്ദേഹത്തോടു ദേഷ്യം തോന്നാന്‍ കാരണമെന്നു വീരേന്ദര് സെവാഗ് പറയുന്നു.

അന്നു ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിനിടെ വിരാട് കോലി ബൗണ്ടറിന് ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യുകയാണ്. ഈ സമയത്തു കാണികളില്‍ ചിലരുടെ ഭാഗത്തു നിന്നും അദ്ദേഹത്തിനെതിരേ പ്രകോപനപരമായ പെരുമാറ്റമുണ്ടായി. തുടര്‍ന്ന് കോലി ഇവരോടു പ്രതികരിക്കുകയും ചെയ്തു. കളി ഇതേ തുടര്‍ന്നു അല്‍പ്പസമയത്തേക്കു മുടങ്ങുകയും അംപയര്‍ ഇടപെടുകയുമായിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ കോലിക്കു മാച്ച് റഫറി പിഴയും ചുമത്തിയിരുന്നതായി വീരേന്ദര്‍ സെവാഗ് വ്യക്തമാക്കി.

Also Read: സഞ്ജുവിന്റെ കരിയര്‍ ട്രയല്‍സില്‍ തീര്‍ന്നേനെ! പക്ഷെ അച്ഛന്റെ ഐഡിയ രക്ഷിച്ചു, അറിയാം

കോലിയോടു ദേഷ്യം വരാന്‍ കാരണം

കോലിയോടു ദേഷ്യം വരാന്‍ കാരണം

വിരാട് കോലി കാണികളോടു പ്രതികരിച്ചതിലല്ല തനിക്കു ദേഷ്യം വന്നതെന്നു വീരേന്ദര്‍ സെവാഗ് പറയുന്നു. ഓസ്‌ട്രേലിയക്കെതിരായ ആ പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്ററായിരുന്നു കോലി. പെര്‍ത്ത് ടെസ്റ്റില്‍ അദ്ദേഹം 80 റണ്‍സ് നേടുകയും ചെയ്തിരുന്നു.

മോശം പെരുമാറ്റത്തിന്റെ പേരില്‍ കോലിക്കെതിരേ വിലക്ക് വന്നാല്‍ അതു ഇന്ത്യക്കു വലിയ തിരിച്ചടിയായി മാറും. വിലക്കു കാരണം അദ്ദേഹത്തിനു അടുത്ത മല്‍സരത്തില്‍ കളിക്കാന്‍ കഴിയാതെ വരികയും പകരം മറ്റാരെങ്കിലും ടീമിലേക്കു വരികയും ചെയ്യും.

ഇതോടെ ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ചയും ചിലപ്പോള്‍ പരാജയവും നേരിട്ടേക്കാം. അതുകൊണ്ടാണ് അന്നു കോലിയോടു ദേഷ്യം തോന്നിയത്. ഈ തരത്തില്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നു കോലിക്കു വിലക്ക് വന്നാല്‍ അതു ടീമിനെയായിരിക്കും ഏറ്റവുമധികം ബാധിക്കുകയെന്ന ചിന്ത തന്നെ അലട്ടിയെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

Also Read: ഓപ്പണറായി ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ മടിച്ച സച്ചിന്‍, പറഞ്ഞത് രണ്ട് കാരണം! ദാദ പറയുന്നു

ഫോം വീണ്ടെടുക്കാന്‍ കോലി

ഫോം വീണ്ടെടുക്കാന്‍ കോലി

അതേസമയം, ബോര്‍ഡര്‍- ഗവാസ്‌കര്‍ ഓസ്‌ട്രേലിയക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ് വിരാട് കോലി. അദ്ദേഹത്തെ സംബന്ധിച്ച് വളരെ നിര്‍ണായകമായ മല്‍സരം കൂടിയാണിത്.

കാരണം, റെഡ് ബോള്‍ ക്രിക്കറ്റില്‍ കോലി മോശം സമയത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ തന്നെ വലിയൊരു ഇന്നിങ്‌സ് അദ്ദേഹത്തില്‍ നിന്നും ഇന്ത്യ നാലാം ടെസ്റ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ അഞ്ചിന്നിങ്‌സുകളിലായി വെറും 111 റണ്‍സാണ് കോലിക്കു സ്‌കോര്‍ ചെയ്യാനായത്.

ഒരു ഫിഫ്റ്റി പോലും ഇതിലുള്‍പ്പെട്ടിട്ടില്ല. 22.20 എന്ന മോശം ശരാശരിയിലാണിത്.വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഏഷ്യാ കപ്പോടെ കോലി ഫോം വീണ്ടെടുത്തിരുന്നു. എന്നാല്‍ ടെസ്റ്റില്‍ ഇതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. 2019ല്‍ ബംഗ്ലാദേശുമായുള്ള പിങ്ക് ബോള്‍ ടെസ്റ്റിലായിരുന്നു കോലിയുടെ അവസാനത്തെ സെഞ്ച്വറി.

Story first published: Thursday, March 9, 2023, 8:46 [IST]
Other articles published on Mar 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+