Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സ്പിന്നിനൊപ്പം കറങ്ങുന്ന കോലി! രക്ഷപ്പെടാന്‍ മൂന്ന് വഴികള്‍, നോക്കാം

virat kohli

ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി സ്പിന്‍ ബൗളിങിനെതിരേ ഇപ്പോള്‍ നിരന്തരം പതറുന്നത് ആരാധകരെ സംബന്ധിച്ച് നിരാശാജനകമായ കാര്യമാണ്. ഫാസ്റ്റ് ബൗളര്‍മാരെ വളരെ നന്നായി കൈകാര്യം ചെയ്യുന്ന അദ്ദേഹം സ്പിന്നിനെ നേരിടുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പതറുകയാണ്. പുറത്താവുമോയെന്ന ഭയത്തില്‍, അമിത സമ്മര്‍ദ്ദത്തിലാണ് കോലി സ്പിന്‍ ബൗളിങിനെതിരേ കളിക്കുന്നതെന്നു വ്യക്തമായി മനസ്സിലാക്കാം.

പഴയ കോലി ഇങ്ങനെ ആയിരുന്നില്ല. അദ്ദേഹം പേസിനെയും സ്പിന്നിനെയും ഒരുപോലെ മെരുക്കാന്‍ മിടുക്കനായിരുന്നു. വളരെ അനായാസം സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനും ബൗണ്ടറികള്‍ പായിക്കാനുമെല്ലാം കോലിക്കു പണ്ട് സാധിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തിനു സ്പിന്നര്‍മാര്‍ക്കു മേലുള്ള ഈ ആധിപത്യം പൂര്‍ണമായി നഷ്ടമായിക്കഴിഞ്ഞു. ഏതൊരു പുതുമുഖ സ്പിന്നര്‍ക്കു പോലും കോലിയെ ഇപ്പോള്‍ പുറത്താക്കാം.

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ അഞ്ച് ഇന്നിങ്‌സുകളിലും കോലിയുടെ വിക്കറ്റ് സ്പിന്നര്‍മാര്‍ക്കായിരുന്നു. ഈ പരമ്പരയിലൂടെ അരങ്ങേറിയ ടോഡ് മര്‍ഫി മൂന്നു തവണയും മറ്റൊരു അരങ്ങേറ്റക്കാരന്‍ മാത്യു ക്യുനെമാന്‍ രണ്ടു തവണയും അദ്ദേഹത്തെ പുറത്താക്കിയിരുന്നു. യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ് സ്പിന്നര്‍മാര്‍ക്കുമുന്നില്‍ ഇങ്ങനെ വട്ടം കറങ്ങുന്നത്? ഈ പ്രതിസസന്ധി മറികടക്കാന്‍ അദ്ദേഹം എന്തു ചെയ്യണം? വിശദമായി പരിശോധിക്കാം.

ഫ്രണ്ട് ഫൂട്ടിലൂന്നിയുള്ള കളി

ഫ്രണ്ട് ഫൂട്ടിലൂന്നിയുള്ള കളി

സ്പിന്നര്‍മാര്‍ക്കെതരേ വിരാട് കോലി ഭൂരിഭാഗവും ഫ്രണ്ട് ഫൂട്ടിലാണ് കളിക്കാന്‍ ശ്രമിക്കുന്നതെന്നു കാണാം. ഇതു അദ്ദേഹത്തിന്റെ മോശം പ്രകടനത്തിനു ഒരു പ്രധാന കാരണമാണ്. ഫ്രണ്ട് ഫൂട്ടില്‍ കളിക്കുമ്പോള്‍ പലപ്പോഴും പന്തിന്റെ ടേണ്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഇതു എല്‍ബിഡബ്ല്യുവില്‍ കുരുങ്ങാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

കൂടാതെ എഡ്ജ് ചെയ്ത് വിക്കറ്റ് കീപ്പര്‍ക്കു ക്യാച്ച് നല്‍കാനുള്ള സാധ്യതയും ഇതു ഇരട്ടിയാക്കും. ഇന്ത്യയിലേതു പോലെയുള്ള സ്ലോ പിച്ചുകളില്‍ ഫ്രണ്ട് ഫൂട്ടിനേക്കാള്‍ ബാക്ക് ഫൂട്ടിലൂന്നിയുള്ള ഗെയിം പ്ലാനാണ് കൂടുതല്‍ വിജയിക്കുക. നിലവില്‍ സ്പിന്‍ ബൗളിങിനെ ഏറ്റവും നന്നായി നേരിടുന്ന ഭൂരിഭാഗും ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ മിടുക്കരാണ്.

Also Read: ഇന്ത്യയുടെയും റോയല്‍സിന്റെയും തുറുപ്പുചീട്ട്- അശ്വിന്റെ ആസ്തി, കാര്‍ കളക്ഷന്‍ എല്ലാമറിയാം

ഓപ്പണ്‍ സ്റ്റാന്‍സ്

ഓപ്പണ്‍ സ്റ്റാന്‍സ്

ഓപ്പണ്‍ സ്റ്റാന്‍സില്‍ ബാറ്റ് ചെയ്യുകയെന്നതാണ് സ്പിന്നര്‍മാരെ നേരിടാന്‍ വിരാട് കോലിക്കു മുന്നിലുള്ള മറ്റൊരു പ്രധാനപ്പെട്ട വഴി. പാകിസ്താന്റെ മുന്‍ ഇതിഹാസ താരം ജാവേദ് മിയാന്‍ദാദ് സ്പിന്നര്‍മാര്‍ക്കതിരേ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണിത്.

ഇതു എല്‍ബിഡബ്ല്യു കെണിയില്‍ കുരുങ്ങാതെ രക്ഷപ്പെടാനും ഒരു ബാറ്ററെ സഹായിക്കുന്നു. ഓപ്പണ്‍ സ്റ്റാന്‍സില്‍ സ്‌ട്രൈക്ക് നേരിടുമ്പോള്‍ ബോളിന്റെ ടേണിനൊപ്പം കളിക്കാന്‍ കഴിയുന്നു. മിയാന്‍ദാദിനെക്കൂടാതെ ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ താരം മാര്‍ട്ടിന്‍ ക്രോയും പരീക്ഷിച്ച് വിജയിച്ച ബാറ്റിങ് ടെക്‌നിക്കാണിത്. അതുകൊണ്ടു തന്നെ വിരാട് കോലിക്കും സ്പിന്നര്‍മാര്‍ക്കെതിരേ ഈ തന്ത്രം പയറ്റി നോക്കാവുന്നതാണ്.

Also Read: സച്ചിനെ പുറത്താക്കാമെന്ന് ഒരുറപ്പും ഇല്ല! വിക്കറ്റെടുക്കാന്‍ അന്നു ചെയ്തത്, പൊള്ളൊക്ക് പറയുന്നു

ക്രീസിനു പുറത്തേക്കിറങ്ങി കളിക്കാം

ക്രീസിനു പുറത്തേക്കിറങ്ങി കളിക്കാം

ആധുനിക ക്രിക്കറ്റിലെ പല ബാറ്റര്‍മാരെയും പോലെ ക്രീസിനു പുറത്തേക്കിറങ്ങി കളിക്കാന്‍ ഇഷ്ടപ്പെടുന്നയളല്ല വിരാട് കോലി. ക്രീസ് വിട്ടിറങ്ങി സ്പിന്നര്‍മാരെ അദ്ദേഹം പ്രഹരിക്കുന്നത് നമുക്കു കാണാന്‍ സാധിക്കില്ല.

ക്രീസ് നന്നായി പ്രയോജനപ്പെടുത്തി അവിടെ തന്നെ നിലയുറപ്പിച്ച് ഷോട്ടുകള്‍ കളിക്കാനാണ് കോലിക്കു ഇഷ്ടം. ഈ ശൈലി ഇപ്പോള്‍ നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നതിനാല്‍ ക്രീസിനു പുറത്തേക്കിറങ്ങി റിസ്‌കിയല്ലാത്ത ഗ്രൗണ്ട് ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനു ശ്രമിച്ചു നോക്കാവുന്നതാണ്.

പക്ഷെ തികഞ്ഞ ആത്മവിശ്വാസത്തിലുള്ള ഒരു താരത്തിനു മാത്രമേ ഈ തരത്തില്‍ ക്രീസ് വിട്ടിറങ്ങിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിയുകയുള്ളൂ. കാരണം ചെറുതായൊന്നു പിഴച്ചില്‍ സ്റ്റംപ് ചെയ്യപ്പെടാനോ, ബൗള്‍ഡാവാനോയുള്ള സാധ്യത കൂടുതലാണ്.

ആത്മവിശ്വാസം വീണ്ടെടുത്തെങ്കില്‍ മാത്രമേ കോലിക്കു ഈ തരത്തിലുള്ള ഷോട്ടുകള്‍ സ്പിന്നര്‍മാര്‍ക്കെതിരേ കളിക്കാന്‍ സാധിക്കുകയുള്ളൂവെന്നു വ്യക്തം.

Story first published: Monday, March 6, 2023, 13:59 [IST]
Other articles published on Mar 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+