വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി ഇതിഹാസം, പക്ഷെ ഫേറ്റേഴ്‌സിന് കുറവില്ല-ധോണിയെ വില്ലനാക്കുന്ന അഞ്ച് കാര്യങ്ങള്‍

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍, വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ധോണി ആരാധക മനസുകളിലിടം നേടി

1

ചെന്നൈ: ലോക ക്രിക്കറ്റിലെ ഇതിഹാസമാണ് എംഎസ് ധോണി. തൊട്ടതെല്ലാം പൊന്നാക്കുന്ന മാന്ത്രികന്‍. ഇന്ത്യയെ മൂന്ന് തവണ ഐസിസി കിരീടം ചൂടിക്കാന്‍ ധോണിക്ക് സാധിച്ചിട്ടുണ്ട്. 2007ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം ചൂടിച്ച് വരവറിയിച്ച ധോണി 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്ക് കപ്പ് നേടിക്കൊടുത്തു.

2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലും ധോണി ഇന്ത്യയെ ചാമ്പ്യന്മാരാക്കി. അതിന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യക്കില്ലെന്നത് ധോണിയുടെ മികവ് എത്രത്തോളമെന്നത് ഉയര്‍ത്തിക്കാട്ടുന്നു. നായകനെന്ന നിലയില്‍ മാത്രമല്ല ധോണി ശ്രദ്ധ നേടിയത്.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍, വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും ധോണി ആരാധക മനസുകളിലിടം നേടി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായ ധോണിയെ തലയെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. വലിയ ആരാധക പിന്തുണ ധോണിക്കുണ്ട്.

എതിരാളുകളുടെ പോലും സ്‌നേഹവും പ്രശംസയും പിടിച്ചുപറ്റിയ താരമാണ് ധോണിയെന്ന് പറയാം. എന്നാല്‍ ഹേറ്റേഴ്‌സിന്റെ കാര്യത്തിലും ധോണി പിന്നിലല്ല. ചില കാരണങ്ങളുടെ പേരില്‍ ധോണിയെ വെറുക്കുന്നവരും ഏറെയാണെന്ന് പറയാം.

ഇത്തരത്തില്‍ ഇതിഹാസമാണെങ്കിലും ധോണി വെറുക്കപ്പെടാനുള്ള അഞ്ച് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: 2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര്‍ ഇതാAlso Read: 2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര്‍ ഇതാ

സീനിയേഴ്‌സിനോട് കാട്ടിയ നീതികേട്

സീനിയേഴ്‌സിനോട് കാട്ടിയ നീതികേട്

ഇന്ത്യയുടെ പല സീനിയര്‍ താരങ്ങളും ധോണിയോട് അത്ര നല്ല ബന്ധം പുലര്‍ത്തിയവരല്ല. പ്രധാനമായും വീരേന്ദര്‍ സെവാഗും ഗൗതം ഗംഭീറും. സച്ചിനെയും സെവാഗിനെയും ഗംഭീറിനെയും ഒരുമിച്ച് കളിപ്പിക്കാന്‍ ധോണി താല്‍പര്യപ്പെട്ടിരുന്നില്ല. ഇത് ധോണിക്കെതിരേ സെവാഗും ഗംഭീരും തിരിയാന്‍ കാരണമായി.

സെവാഗ് ഇന്ത്യയുടെ നായകനായി വരേണ്ട സമയത്താണ് ഓവര്‍ടേക്ക് ചെയ്ത് ധോണിയുടെ വളര്‍ച്ച. ഇതിലും സെവാഗിന് അതൃപ്തിയുണ്ടായിരുന്നു. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 97 റണ്‍സുമായി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് ഗംഭീര്‍ വഹിച്ചത്.

എന്നാല്‍ എല്ലാ പ്രശംസയും ധോണിയിലേക്കൊതുങ്ങിപ്പോയി. ഇതില്‍ ഗംഭീറിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. പല സീനിയര്‍ താരങ്ങളെയും തഴയാന്‍ ധോണി ശ്രമിച്ചിരുന്നുവെന്ന ആരോപണം ശക്തമായുണ്ട്. ഇത് ധോണിയെ വെറുക്കാനുള്ള കാരണങ്ങളിലൊന്നാണ്.

Also Read: നിങ്ങളുടെ വാക്ക് ഞാന്‍ എന്തിന് കേള്‍ക്കണം? അശ്വിന്‍ ചോദിച്ചു-സംഭവം വെളിപ്പെടുത്തി ശ്രീധര്‍

ടെസ്റ്റ് നായകനെന്ന നിലയില്‍ മികച്ച റെക്കോഡില്ല

ടെസ്റ്റ് നായകനെന്ന നിലയില്‍ മികച്ച റെക്കോഡില്ല

ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിയ നായകനെന്ന നിലയില്‍ പ്രശംസിക്കുമ്പോഴും താരത്തിന്റെ ടെസ്റ്റ് റെക്കോഡുകള്‍ അത്ര മികച്ചതാണെന്ന് പറയാനാവില്ല. പ്രത്യേകിച്ച് വിദേശ പര്യടനങ്ങളില്‍. ധോണിക്ക് കീഴില്‍ ഇന്ത്യ നടത്തിയ പ്രധാന വിദേശ ടെസ്റ്റ് പരമ്പരകളിലെല്ലാം പരാജയപ്പെട്ടിട്ടുണ്ട്.

ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നിവടങ്ങളിലെല്ലാം ധോണിക്ക് കീഴില്‍ ഇന്ത്യ പതറി. പിന്നാലെയെത്തിയ വിരാട് കോലി സെന രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രകടന നിലവാരം ഉയര്‍ത്തി. ധോണിയുടെ ടെസ്റ്റിലെ കണക്കുകളും ചിലര്‍ക്കെങ്കിലും ധോണിയെ വെറുക്കപ്പെട്ടവനാക്കുന്നു.

സിഎസ്‌കെ താരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ

സിഎസ്‌കെ താരങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ

സിഎസ്‌കെയുടെ നായകനെന്ന നിലയില്‍ ധോണി ആരാധക മനസില്‍ വലിയ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്ക് കൂടുതല്‍ സിഎസ്‌കെ താരങ്ങളെ എത്തിക്കാന്‍ ധോണി ശ്രമിച്ചത് ചില ആരാധകരുടെ ധോണിയോടുള്ള ഇഷ്ടം കുറക്കാന്‍ കാരണമായിട്ടുണ്ട്.

സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, മുരളി വിജയ്, സുബ്രമണ്യ ബദരിനാഥ്, മന്‍പ്രീത് സിങ് ഗോണി തുടങ്ങി പല സിഎസ്‌കെ താരങ്ങളേയും ധോണി ഇന്ത്യന്‍ ടീമിലേക്കെത്തിച്ചിട്ടുണ്ട്. തന്റെ ഫ്രാഞ്ചൈസിയിലെ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ ധോണി കൂടുതല്‍ പിന്തുണ നല്‍കിയെന്നാണ് ഹേറ്റേഴ്‌സിന്റെ വാദം.

മോശം പ്രകടനം നടത്തുന്നവരെ പിന്തുണച്ചു

മോശം പ്രകടനം നടത്തുന്നവരെ പിന്തുണച്ചു

രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, രോഹിത് ശര്‍മ എന്നിവരുടെയെല്ലാം കരിയറിലെ വളര്‍ച്ചയില്‍ ധോണിയുടെ പങ്ക് വളരെ വലുതാണ്. എന്നാല്‍ ചില സമയത്ത് ടീം സെലക്ഷനില്‍ ധോണി വേര്‍തിരിവ് കാട്ടാറുണ്ടെന്നാണ് ചില ആരാധകര്‍ പറയുന്നത്.

ധോണി തന്നിഷ്ടക്കാരെ മോശം ഫോമിലായാലും കളിപ്പിക്കുകയും പല പ്രതിഭകളേയും അവസരം നല്‍കാതെ മാറ്റിനിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നാണ് ഹേറ്റേഴ്‌സ് പറയുന്നത്. 2014ലെ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് പര്യടനത്തില്‍ മോശം ഫോമിലായിരുന്നിട്ടും രവീന്ദ്ര ജഡേജക്ക് ധോണി കൂടുതല്‍ അവസരം നല്‍കിയതിനെ ഹേറ്റേഴ്‌സ് ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നു.

Also Read: ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന്‍ പറയുന്നു

തന്നിഷ്ടക്കാരനായ താരം

തന്നിഷ്ടക്കാരനായ താരം

ആരെയും ബഹുമാനിക്കാത്ത താരമാണ് ധോണിയെന്നാണ് ഹേറ്റേഴ്‌സ് പറയുന്നത്. തന്നിഷ്ടക്കാരനായ താരമാണ് ധോണി. ടീമിലെ സീനിയേഴ്‌സിനെ മാത്രമല്ല അംപയര്‍മാരോട് പോലും ബഹുമാനം കാട്ടാറില്ല. കൂടാതെ ധോണിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെയും ആരാധകര്‍ വിമര്‍ശിക്കുന്നു.

നിരവധി തവണ ധോണി ഒറ്റക്ക് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. എന്നാല്‍ അതുപോലെ തന്നെ പല തവണ ധോണിയുടെ മെല്ലപ്പോക്ക് ബാറ്റിങ് ഇന്ത്യയെ കളി തോല്‍പ്പിച്ചിട്ടുമുണ്ടെന്നാണ് ഹേറ്റേഴ്‌സിന്റെ വിലയിരുത്തല്‍.

Story first published: Friday, January 27, 2023, 14:49 [IST]
Other articles published on Jan 27, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X