IPL 2023: ക്യാപ്റ്റന്‍ സഞ്ജു ബെസ്റ്റല്ല! മൂന്ന് കാര്യം മെച്ചപ്പെടുത്തണം- ഇല്ലെങ്കില്‍ പണി ഉറപ്പ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ സ്ഥാനമില്ലെങ്കിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നട്ടെല്ലാണ് നായകന്‍ സഞ്ജു സാംസണ്‍. അവസാന സീസണിന് മുന്നോടിയായി നായകസ്ഥാനത്തേക്കെത്തിയ സഞ്ജു ക്യാപ്റ്റനെന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സിനെ പ്രഥമ സീസണില്‍ത്തന്നെ ഫൈനലിലെത്തിച്ചു.
വലിയ ആരാധക പിന്തുണയുള്ള സഞ്ജു രാജസ്ഥാനിലൂടെ വളര്‍ന്ന താരമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സാണ് ആദ്യമായി സഞ്ജുവിന് അവസരം നല്‍കുന്നത്. പിന്നീടങ്ങോട്ട് സഞ്ജുവിന്റെ വളര്‍ച്ചയായിരുന്നു കണ്ടത്. രാജസ്ഥാനെ വിലക്കിയ രണ്ട് വര്‍ഷം ഡല്‍ഹിക്കായി കളിച്ച സഞ്ജു പിന്നീട് രാജസ്ഥാന്‍ തിരിച്ചെത്തിയപ്പോള്‍ ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
ഇംഗ്ലണ്ട് നായകനും ടി20 ലോകകപ്പ് നേടിക്കൊടുക്കുകയും ചെയ്ത ക്യാപ്റ്റനുമായ ജോസ് ബട്‌ലര്‍ രാജസ്ഥാനിലുണ്ടായിട്ടും ഇപ്പോഴും സഞ്ജുവിന്റെ നായക മികവിനെയാണ് രാജസ്ഥാന്‍ വിശ്വസിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ നായകനാണ് സഞ്ജു സാംസണ്‍.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വലിയ കരിയറുണ്ടാക്കാനാവാത്ത സഞ്ജുവില്‍ രാജസ്ഥാന്‍ വിശ്വാസം അര്‍പ്പിച്ചതിനോട് ആദ്യ സീസണില്‍ത്തന്നെ നീതികാട്ടാന്‍ അദ്ദേഹത്തിനായി. എന്നാല്‍ കപ്പിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ല.
ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ ഇനിയും ചില മേഖലകളില്‍ മെച്ചപ്പെടാനുണ്ട്. രാജസ്ഥാനില്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന സൂപ്പര്‍ താരങ്ങള്‍ കാത്തിരിക്കവെ സഞ്ജു മെച്ചപ്പെടുത്തേണ്ട മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ബാറ്റിങ്ങില്‍ സ്ഥിരത വേണം
സഞ്ജുവിന്റെ ബാറ്റിങ് പ്രതിഭയില്‍ ആര്‍ക്കും സംശയമില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് സഞ്ജു. സ്പിന്നിനെയും പേസിനെയും ഒരുപോലെ ആക്രമിക്കുന്ന താരം വ്യത്യസ്തമായ ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താനും മിടുക്കനാണ്.
ഐപിഎല്ലിലെ സഞ്ജുവിന്റെ കണക്കുകള്‍ നോക്കിയാല്‍ മികച്ചതെന്ന് തന്നെ പറയാം. 138 മത്സരങ്ങളില്‍ നിന്ന് 29.14 ശരാശരിയില്‍ 3526 റണ്‍സാണ് സഞ്ജു നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 17 ഫിഫ്റ്റിയും ഉള്‍പ്പെടും. 135.72 എന്ന മികച്ച സ്‌ട്രൈക്കറേറ്റും സഞ്ജുവിനുണ്ട്.
എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും സഞ്ജുവിന്റെ ബാറ്റിങ്ങിന്റെ സ്ഥിരത പരിശോധിക്കുമ്പോള്‍ പ്രശ്‌നമുണ്ടെന്ന് തന്നെ പറയാം. വലിയൊരു ഇന്നിങ്‌സ് കളിച്ചാല്‍ പിന്നീടുള്ള മൂന്ന് നാല് മത്സരങ്ങളില്‍ പിന്നോട്ട് പോകുന്നതാണ് പൊതുവേ സഞ്ജുവിന്റെ രീതി.
എന്നാല്‍ നായകനെന്ന നിലയില്‍ ഇതുകൊണ്ട് സഞ്ജുവിന് വലിയ നേട്ടങ്ങളിലേക്കെത്താനാവില്ല. ബാറ്റിങ്ങില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കേണ്ടതായുണ്ട്. ക്യാപ്റ്റന്‍സിയില്‍ സഞ്ജുവിന് നന്നായി പോകണമെങ്കില്‍ ബാറ്റിങ്ങില്‍ സ്ഥിരത വേണ്ടത് അത്യാവശ്യമാണ്.
Also Read: ഒളിക്യാമറയില്‍ കുരുങ്ങി! മുഖ്യ സെലക്ടര്‍ സ്ഥാനം രാജിവെച്ച് ചേതന്‍ ശര്‍മ- പകരമാര്?

ആക്രമണോത്സകത കൊണ്ടുവരണം
ടി20 ഫോര്‍മാറ്റില്‍ ആക്രമണോത്സകതയ്ക്ക് പ്രാധാന്യമേറെ. സഞ്ജു സാംസണ്‍ പൊതുവേ ശാന്തനായ താരമാണ്. എല്ലാ സാഹചര്യങ്ങളെയും പുഞ്ചിരികൊണ്ട് നേരിടുന്ന താരമാണ്. എന്നാല്‍ ക്യാപ്റ്റന്‍ സഞ്ജുവിന് അല്‍പ്പം കൂടി ആക്രമണോത്സകത ആവിശ്യമാണ്.
രാജസ്ഥാന്‍ ടീം പൊതുവേ അധികം ആക്രമണോത്സകത കാട്ടാത്തവരുടെ നിരയാണ്. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ ടീം മികച്ച ആക്രമണോത്സകത കാട്ടേണ്ടതായുണ്ട്. അതുണ്ടാക്കേണ്ടത് നായകനെന്ന നിലയില്‍ സഞ്ജുവിന്റെ ഉത്തരവാദിത്തമാണ്.
എതിരാളികള്‍ക്ക് മുകളില്‍ ആധിപത്യം സൃഷ്ടിക്കുന്ന ആക്രണമോത്സക ശൈലി കൊണ്ടുവരിക സഞ്ജുവിനെപ്പോലെ ശാന്തനായ താരത്തെ സംബന്ധിച്ച് പ്രയാസമാണ്. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ മുന്നേറാന്‍ ഇത് അത്യാവശ്യമാണെന്ന് പറയാം.
Also Read: IND vs AUS: വേണ്ടത് 52 റണ്‍സ്, കോലിയെ കാത്ത് ഗംഭീര റെക്കോഡ്- എന്താണെന്നറിയാം

സമ്മര്‍ദ്ദ ഘട്ടത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങണം
പ്രധാന മത്സരങ്ങളിലും സമ്മര്‍ദ്ദ ഘട്ടങ്ങളിലും സഞ്ജു ബാറ്റിങ്ങില്‍ തിളങ്ങേണ്ടതും അത്യാവശ്യമാണ്. 2022ലെ ഫൈനലില്‍ ഗുജറാത്തിനെതിരേ 14 റണ്‍സാണ് സഞ്ജു നേടിയത്. സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ ടീമിന്റെ മാച്ച് വിന്നറാവാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.
എന്നാല്‍ സമ്മര്‍ദ്ദ സാഹചര്യത്തില്‍ സഞ്ജുവിന് പലപ്പോഴും തിളങ്ങാനാവുന്നില്ല. സഞ്ജു ഒറ്റക്ക് ജയിപ്പിച്ച മത്സരങ്ങള്‍ കുറവാണെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ കൂടുതല്‍ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ കാഴ്ചവെച്ച് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications