Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ ആ ലോകകപ്പ് കളിച്ചത് പരിശീലനം നടത്താതെ! കാരണമുണ്ട്- ദ്രാവിഡ് വെളിപ്പെടുത്തുന്നു

1

മുംബൈ: 2003ലെ ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മറക്കാനാവാത്ത ഓര്‍മയാണ്. തകര്‍ന്നടിഞ്ഞിരുന്ന ഇന്ത്യന്‍ ടീം സൗരവ് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഫൈനലിലേക്കെത്തിയ ലോകകപ്പായിരുന്നു ഇത്.

സച്ചിന്‍, സെവാഗ്, ഗാംഗുലി, ദ്രാവിഡ്, കൈഫ്, യുവരാജ് തുടങ്ങിയവരെല്ലാം ഉള്‍പ്പെട് ഇന്ത്യന്‍ ടീം ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റെങ്കിലും ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായാണ് ഈ മത്സരത്തെ വിശേഷിപ്പിക്കുന്നത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫൈനലില്‍ ഫ്‌ളോപ്പായെങ്കിലും ലോകകപ്പില്‍ സച്ചിന്‍ നിറഞ്ഞാടിയിരുന്നു. 673 റണ്‍സും രണ്ട് വിക്കറ്റുമാണ് സച്ചിന്‍ 2003ലെ ലോകകപ്പില്‍ നേടിയത്. ലോകകപ്പിലെ താരമാവാനും സച്ചിനായി. എന്നാല്‍ 2003ലെ ലോകകപ്പില്‍ സച്ചിന്‍ ഒരു തവണ പോലും നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നില്ല.

ഇക്കാര്യം രാഹുല്‍ ദ്രാവിഡാണ് വെളിപ്പെടുത്തിയത്. എല്ലാവരും ലോകകപ്പില്‍ കഠിനമായി പരിശീലനം നടത്തിയപ്പോള്‍ സച്ചിന്‍ മാത്രം പരിശീലനം നടത്താത്തത് എന്തുകൊണ്ടാണെന്നാണ് ദ്രാവിഡ് തുറന്ന് പറഞ്ഞത്.

സച്ചിനോട് ചോദിച്ചപ്പോള്‍ പറഞ്ഞതിതാണ്

സച്ചിനോട് ചോദിച്ചപ്പോള്‍ പറഞ്ഞതിതാണ്

ഏകദിന ലോകകപ്പിലെന്നല്ല എപ്പോഴായാലും ഓരോ തരത്തിലാണ് സച്ചിന്റെ പരിശീലന രീതി. 2003ലെ ലോകകപ്പില്‍ ഒരു തവണ പോലും സച്ചിന്‍ നെറ്റ്‌സ് പരിശീലനം നടത്തിയില്ല. നേരിട്ട് ബാറ്റിങ്ങിനിറങ്ങുകയാണ് ചെയ്തത്.

എന്തുകൊണ്ടാണ് സച്ചിന്‍ പരിശീലനം നടത്താത്തതെന്നാലോചിച്ച് എല്ലാവരും അത്ഭുതപ്പെട്ടു. ഞാന്‍ ഇതിനെക്കുറിച്ച് സച്ചിനോട് ചോദിച്ചപ്പോള്‍ നന്നായിട്ടാണ് തോന്നുന്നതെന്നും ഇപ്പോള്‍ പരിശീലനത്തിന്റെ ആവിശ്യമില്ലെന്നുമാണ് സച്ചിന്‍ പറഞ്ഞത്.

നിലവില്‍ മികച്ച ഫോമുണ്ട്. നെറ്റ്‌സില്‍ പരിശീലിച്ച് ആ താളം നഷ്ടപ്പെടുത്തേണ്ടതില്ല. റണ്‍സടിക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നെറ്റ്‌സ് പരിശീലനത്തെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നും സച്ചിന്‍ പറഞ്ഞു-ദ്രാവിഡ് ഒരിക്കല്‍ വെളിപ്പെടുത്തി.

Also Read: IPL 2023: ഐപിഎല്ലിലെ സഞ്ജുവിന്റെ ബെസ്റ്റ് ഇന്നിങ്‌സേത്? ടോപ് ഫൈവ് പ്രകടനം ഇതാ

സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച താരം

സച്ചിന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച താരം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ കാഴ്ചപ്പാടിനെ മാറ്റിമറിച്ച താരമാണ് സച്ചിന്‍. കളത്തിനകത്തും പുറത്തും സച്ചിന്‍ എല്ലാവര്‍ക്കും പ്രചോദനമായി. അത്ഭുതപ്പെടുത്തുന്നതായിരുന്നു സച്ചിന്റെ കരിയര്‍.

ഒന്നിലധികം തലമുറ തന്നെ സച്ചിനെ കണ്ട് വളരുന്നു. ഇന്ത്യയിലെ നിരവധിയാളുകളാണ് സച്ചിനെ കണ്ട് ക്രിക്കറ്റ് താരമാവാന്‍ ആഗ്രഹിച്ചത്. കാലമെത്ര കഴിഞ്ഞാലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി സച്ചിന്‍ ഉണ്ടാവും.

ഞാന്‍ കളിച്ചതിലും കണ്ടതിലും വെച്ചുള്ള മികച്ച ബാറ്റ്‌സ്മാനാണ് സച്ചിന്‍. വലിയ പ്രചോദനമാണ് അദ്ദേഹം. 16കാരനായ താരത്തില്‍ നിന്ന് എത്ര മഹനീയമായ കരിയറാണ് സച്ചിന്‍ നേടിയെടുത്തത്. സച്ചിന്‍ മികച്ച കളിക്കാരന്‍ മാത്രമല്ല നല്ല വ്യക്തികൂടിയാണെന്നും ദ്രാവിഡ് പറഞ്ഞു.

2011ലെ ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായി

2011ലെ ലോകകപ്പ് നേടാന്‍ ഭാഗ്യമുണ്ടായി

ഇന്ത്യയുടെ പല ഇതിഹാസങ്ങളുടെയും കരിയറില്‍ ലഭിക്കാതെ പോയ നേട്ടമാണ് ലോകകപ്പ് കിരീടം. രാഹുല്‍ ദ്രാവിഡിനും സൗരവ് ഗാംഗുലിക്കുമൊന്നും നേടാന്‍ സാധിക്കാതെ പോയ ലോകകപ്പ് കിരീടം നേടാന്‍ സച്ചിന് സാധിച്ചു.

2011ലെ ലോകകപ്പില്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ സച്ചിന്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഇന്ത്യയുടെ കിരീട നേട്ടം അന്ന് എല്ലാവരും സച്ചിനായാണ് സമര്‍പ്പിച്ചത്. സച്ചിനെ ചുമലിലേറ്റി അന്ന് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ ആഘോഷം ഇന്നും ആരാധക മനസിലുണ്ട്.

Also Read: IPL 2023: ബെസ്റ്റ് ഓപ്പണിങ് കൂട്ടുകെട്ട് ആര്‍ക്ക്? ടോപ് ഫൈവിന് അറിയാം! തലപ്പത്ത് മുംബൈയല്ല

ഐതിഹാസിക കരിയര്‍

ഐതിഹാസിക കരിയര്‍

ഇതിഹാസമായാണ് സച്ചിന്‍ കരിയറിന് വിരാമമിട്ടത്. എന്നാല്‍ നായകനെന്ന നിലയില്‍ മാത്രം ശോഭിക്കാന്‍ സച്ചിനായില്ല. ബാറ്റ്‌സ്മാനെന്ന നിലയില്‍ 1998-2003 കാലയളവിലാണ് സച്ചിന്‍ ഏറ്റവും കൂടുതല്‍ ശോഭിച്ചത്. ആത്മനിയന്ത്രണമാണ് സച്ചിനെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.

ഏത് സാഹചര്യത്തെയും പുഞ്ചിരികൊണ്ട് നേരിടുന്ന സച്ചിന്‍ പ്രമുഖ ബൗളര്‍മാരുടെയെല്ലാം ബഹുമാനവും നേടിയെടുത്തിരുന്നു. കാലമെത്ര കഴിഞ്ഞാലും സച്ചിന്റെ ഇതിഹാസ സ്ഥാനം അങ്ങനെ തന്നെയുണ്ടാവുമെന്നുറപ്പ്.

Story first published: Monday, February 27, 2023, 10:25 [IST]
Other articles published on Feb 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+