വലം കൈയന്‍ ഗാംഗുലി എങ്ങനെ ഇടം കൈയനായി?, കാരണം സഹോദരന്‍!, ആ കഥയറിയുമോ?

ഇന്ത്യയുടെ ഇതിഹാസ നായകനാണ് സൗരവ് ഗാംഗുലി. കോഴ വിവാദത്തില്‍ പെട്ട് തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിനെ ഉന്നതങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് ഗാംഗുലിയാണ്. 2003ലെ ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ എത്തിച്ച ഗാംഗുലി ലോക ക്രിക്കറ്റിലെത്തന്നെ മികച്ച നായകന്മാരിലൊരാളാണ്. വിരമിച്ച ശേഷം നിലവില്‍ ബിസിസി ഐയുടെ പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
ഗാംഗുലി എന്ന പേരിന് ഓഫ് സൈഡിന്റെ രാജകുമാരനെന്ന അര്‍ത്ഥം കൂടിയുണ്ട്. ഒരു കാലഘട്ടത്തില്‍ ഇടം കൈയന്‍ ബാറ്റിങ്ങുകൊണ്ട് ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച താരങ്ങളിലൊരാളാണ് ഗാംഗുലി. സ്റ്റെപ് കയറി ലോങ് ഓണിലും ലോങ് ഓഫിലുമെല്ലാം ഗാംഗുലി പറത്തിയ സിക്‌സുകള്‍ എന്നെന്നും ആരാധക മനസില്‍ തങ്ങിനില്‍ക്കുന്നവയാണ്.

മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ പേരുകള്‍ പറയുമ്പോള്‍ ആദ്യം എത്തുന്ന പേരുകളിലൊന്ന് തന്നെയാണ് ഗാംഗുലിയുടേതെന്നതില്‍ സംശയമില്ല. എന്നാല്‍ സ്വാഭാവികമായും വലം കൈയനായ ഗാംഗുലി എങ്ങനെയാണ് ഇടം കൈയനായി മാറിയത്. ഏതെങ്കിലുമൊരു താരത്തെ അനുകരിച്ച് ഇടം കൈയനായി മാറിയതാണോ?. അല്ലെന്നതാണ് വസ്തുത. ഗാംഗുലിയെ ഇടം കൈയന്‍ ബാറ്റ്‌സ്മാനാക്കി മാറ്റിയത് അദ്ദേഹത്തിന്റെ സഹോദരനാണ്.

അതിനൊരു കാരണവുമുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്‍ സ്‌നേഹാശിഷുമായാണ് ചെറുപ്പം മുതല്‍ കളിച്ചിരുന്നത്. ഗാംഗുലി ആദ്യ സമയത്ത് വലം കൈയനായിരുന്നു. സ്‌നേഹാശിഷ് ഇടം കൈയനായിരുന്നു. അതുകൊണ്ട് തന്നെ സ്‌നേഹാശിഷിന്റെ ക്രിക്കറ്റ് ഉപകരണങ്ങള്‍ ഇടം കൈയന് ഉപയോഗിക്കാവുന്നതായിരുന്നു (പരിക്കേല്‍ക്കാതിരിക്കാനുള്ള പാഡുകള്‍). അന്ന് ഗാംഗുലിക്ക് സ്വന്തമായി കിറ്റ് ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ സഹോദരന്റെ ക്രിക്കറ്റ് ഉപയോഗിക്കാന്‍ വേണ്ടിയാണ് ഗാംഗുലി ഇടം കൈയന്‍ ബാറ്റിങ് തിരഞ്ഞെടുത്തത്.
ഗാംഗുലി ഒരു താരത്തെ അനുകരിച്ചാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാനായതെന്ന കഥകളുണ്ടെങ്കിലും സത്യാവസ്ഥ അതല്ല. സഹോദരന്റെ ക്രിക്കറ്റ് കിറ്റ് ഉപയോഗിക്കാന്‍ ഇടം കൈയനായി മാറി പിന്നീട് അതിനോട് ഗാംഗുലി പൊരുത്തപ്പെടുകയായിരുന്നു. ഗാംഗുലിയുടെ ഓഫ് സൈഡ് ഷോട്ടുകള്‍ക്ക് മാത്രമായി പ്രത്യേക ആരാധകര്‍ ഒരു കാലഘട്ടത്തില്‍ ഉണ്ടായിരുന്നു. ഇന്നും ഗാംഗുലിയുടെ ഷോട്ടുകള്‍ യുവതാരങ്ങളെ സ്വാധീനിക്കുന്നുണ്ട്.
T20 World Cup2022: പരിക്ക് വില്ലന്‍, ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ പുറത്താവുമോ?, ആശങ്ക!

വലിയ ആരാധകരെ സമ്പാദിക്കാന്‍ തന്റെ കരിയറില്‍ ഗാംഗുലിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹം ഇടം കൈയനായാണ് ബാറ്റ് ചെയ്തിരുന്നതെങ്കിലും പന്തെറിഞ്ഞിരുന്നത് വലം കൈയനായാണ്. വലം കൈയന്‍ ബൗളറായി അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നിരവധി വിക്കറ്റുകള്‍ നേടാനും അദ്ദേഹത്തിനായിട്ടുണ്ട്. സ്വാഭാവികമായും വലം കൈയന്‍ ബാറ്റ്‌സ്മാനായതിനാല്‍ത്തന്നെ ഇടം കൈയനായി മാറുകയെന്നത് പ്രയാസമാണ്. എന്നാല്‍ ഇങ്ങനെ മാറിയിട്ടും വമ്പന്‍ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ ഗാംഗുലിക്ക് സാധിച്ചുവെന്നത് അദ്ദേഹത്തിന്റെ പ്രതിഭ വ്യക്തമാക്കുന്നു.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ചില താരങ്ങള്‍ മാത്രമാണ് ഇത്തരത്തില്‍ തന്റെ സ്വാഭാവിക ശൈലിക്ക് വിപരീതമായി ബാറ്റ് ചെയ്യുന്നത്. ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് സ്വാഭാവികമായും ഇടം കൈയനാണ്. എന്നാല്‍ അദ്ദേഹം വലം കൈയന്‍ ബാറ്റ്‌സ്മാനായാണ് കളിക്കുന്നത്. ഡേവിഡ് വാര്‍ണര്‍, കെവിന്‍ പീറ്റേഴ്‌സണ്‍, എബി ഡിവില്ലിയേഴ്‌സ് തുടങ്ങിയ ചുരുക്കം ചില താരങ്ങള്‍ രണ്ട് വശത്തും നിന്ന് ബാറ്റ് ചെയ്യാന്‍ കഴിവുള്ളവരാണ്.

ഗാംഗുലിയുടെ ബാറ്റിങ്ങിന് മറ്റുള്ളവരില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു അഴകുണ്ടായിരുന്നുവെന്ന് പറയാം. അതുകൊണ്ടാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ഓരോ ഷോട്ടും ആരാധക മനസില്‍ തങ്ങിനില്‍ക്കുന്നത്. കരിയറില്‍ മോശം ഫോമിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തുപോകേണ്ടി വന്നിട്ടുണ്ടെങ്കിലും ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഫോം തെളിയിച്ച് ഗാംഗുലി തിരിച്ചെത്തി. സീനിയര്‍ ക്രിക്കറ്റ് താരങ്ങളില്‍ പലരും മടിക്കുന്നത് ഗാംഗുലി തന്റെ കരിയറിലൂടെ കാട്ടിക്കൊടുത്തിട്ടുണ്ട്.
113 ടെസ്റ്റില്‍ നിന്ന് 7212 റണ്‍സും 311 ഏകദിനത്തില്‍ നിന്ന് 11363 റണ്‍സുമാണ് ഗാംഗുലിയുടെ സമ്പാദ്യം. ടെസ്റ്റില്‍ 16 സെഞ്ച്വറിയും ഏകദിനത്തില്‍ 22 സെഞ്ച്വറിയും ഗാംഗുലി നേടി. ബൗളിങ്ങില്‍ ടെസ്റ്റില്‍ 32 വിക്കറ്റും ഏകദിനത്തില്‍ 100 വിക്കറ്റുമാണ് ഗാംഗുലി നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications