
കെ എല്‍ രാഹുല്‍
കെ എല്‍ രാഹുലിന്റെ കാര്യത്തില്‍ വലിയ ആശങ്കയാണ് ഇന്ത്യക്കുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ നായകനായി തീരുമാനിച്ചത് കെ എല്‍ രാഹുലിനെയായിരുന്നു. എന്നാല്‍ പരിക്കേറ്റ താരത്തിന് ശസ്ത്രക്രിയയടക്കം നടത്തേണ്ടി വന്നു. ഇന്ത്യന്‍ ടീമിലേക്ക് രാഹുല്‍ തിരിച്ചെത്തി വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര കളിക്കാനൊരുങ്ങവെയാണ് കോവിഡ് ബാധിച്ചത്. ഇടക്കിടെ പരിക്കേല്‍ക്കുന്ന രാഹുലിന്റെ ഫിറ്റ്‌നസ് ഇന്ത്യക്ക് വലിയ തലവേദനയാണ്. ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ് രാഹുല്‍. അതുകൊണ്ട് തന്നെ രാഹുലിന് പരിക്കേറ്റ് ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയായി മാറും.
ആളെ മനസിലായോ?, എന്തൊരു കോലമെടേ...,സൂപ്പര്‍ ക്രിക്കറ്റ് താരത്തിന് ട്രോളോട് ട്രോള്‍

ഭുവനേശ്വര്‍ കുമാര്‍
നിലവില്‍ ഇന്ത്യ ഭുവനേശ്വര്‍ കുമാറിന് ടി20യില്‍ മാത്രമാണ് അവസരം നല്‍കുന്നത്. പരിക്കിനെത്തുടര്‍ന്ന് ഏറെ നാളുകളായി പുറത്തിരുന്ന് തിരിച്ചെത്തിയ ഭുവിയെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടാണ് ഇന്ത്യ അവസരങ്ങള്‍ നല്‍കുന്നത്. ആവിശ്യത്തിന് വിശ്രമമവും സീനിയര്‍ പേസര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ കാലിനേറ്റ പരിക്കിന്റെ പ്രയാസങ്ങള്‍ ഭുവിക്ക് വിട്ടുമാറിയിട്ടില്ല. അതുകൊണ്ട് തന്നെ വളരെ അധികം കരുതിയില്ലെങ്കില്‍ ടി20 ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് വലിയ തലവേദനയാണ് ഭുവിയുടെ ഫിറ്റ്‌നസ് നല്‍കുന്നത്.

രോഹിത് ശര്‍മ
ഇന്ത്യയുടെ ലോകകപ്പിലെ നട്ടെല്ല് നായകന്‍ രോഹിത് ശര്‍മയാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ തന്ത്രം മെനയുന്നത്. എന്നാല്‍ സമീപകാലത്തായി രോഹിത്തിന്റെ ഫിറ്റ്‌നസ് വളരെ പ്രശ്‌നമാണ്. ഇടക്കിടെ പരിക്കേറ്റ് വിശ്രമമെടുക്കേണ്ട സാഹചര്യം രോഹിത്തിനുണ്ടാവുന്നു. ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന കാര്യമാണിത്. ഏഷ്യാ കപ്പിലും രോഹിത്തിന് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. സമീപകാലത്ത് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്ന രോഹിത്തിന് ഏഷ്യാ കപ്പിനിടെ വലിയൊരു പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ പിഴക്കുമെന്നുറപ്പ്. അതുകൊണ്ട് തന്നെ രോഹിത്തിന്റെ ഫിറ്റ്‌നസിന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

ഹര്‍ദിക് പാണ്ഡ്യ
പുറം വേദനയെത്തുടര്‍ന്ന് നീണ്ട നാളുകള്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറിനിന്ന ഹര്‍ദിക് പാണ്ഡ്യ അവസാന ഐപിഎല്ലിലൂടെയാണ് വീണ്ടും ക്രിക്കറ്റിലേക്ക് സജീവമായി തിരിച്ചെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിനെ കപ്പടിച്ച് ഇന്ത്യന്‍ ടീമിലേക്കും ഹര്‍ദിക് തിരിച്ചെത്തി. ഇപ്പോള്‍ ഏകദിന, ടി20 ഫോര്‍മാറ്റില്‍ കളിക്കുന്ന ഹര്‍ദിക് പന്തെറിയാനും ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പരിക്കേല്‍ക്കാനുള്ള സാഹചര്യവും കൂടുന്നു. സൂപ്പര്‍ ഓള്‍റൗണ്ടര്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ലോകകപ്പിലത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.


Click it and Unblock the Notifications
