ആളെ മനസിലായോ?, എന്തൊരു കോലമെടേ...,സൂപ്പര്‍ ക്രിക്കറ്റ് താരത്തിന് ട്രോളോട് ട്രോള്‍

ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരമാണ് ഷക്കീബ് അല്‍ ഹസന്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഷക്കീബിന് വലിയ ആരാധക പിന്തുണയുമുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ ആരെയും മോഹിപ്പിക്കുന്ന റെക്കോഡുണ്ടെങ്കിലും മോശം പെരുമാറ്റത്തിന്റെ പേരില്‍ നിരവധി തവണ വിവാദം സൃഷ്ടിച്ച താരം കൂടിയാണ് അദ്ദേഹം. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമില്‍ നിന്ന് വിലക്കിനെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ഷക്കീബിന് മാറി നില്‍ക്കേണ്ടി വന്നിരുന്നു.
ബംഗ്ലാദേശിന്റെ നായകനെന്ന നിലയിലും കളിച്ചിട്ടുള്ള ഷക്കീബ് കുറച്ചുനാളുകളായി ടീമില്‍ സജീവമല്ല. ടി20 ലോകകപ്പില്‍ ഷക്കീബ് ബംഗ്ലാദേശിനൊപ്പമുണ്ടാവുമെന്നാണ് വിവരം. അടുത്ത മാസം നടക്കുന്ന ബംഗ്ലാദേശിന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഷക്കീബ് കളിക്കുന്നില്ല. കുറച്ചുനാള്‍ എല്ലാവരില്‍ നിന്നും വിട്ടുനിന്ന ഷക്കീബ് ഇപ്പോഴിതാ തകര്‍പ്പന്‍ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച് തിരിച്ചുവരവ് അറിയിച്ചിരിക്കുകയാണ്.

വളരെ വ്യത്യസ്തമായ വേഷവിധാനത്തിലാണ് ചിത്രത്തില്‍ ഷക്കീബുള്ളത്. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഷക്കീബിനെ മനസിലാകില്ല. നീണ്ട് ചെമ്പിച്ച മുടിയും ചെമ്പിച്ച താടിയുമായി ജാപ്പനീസുകാരുടെയും ചൈനക്കാരുടെയും പരമ്പരാഗത വസ്ത്രധാരണത്തോട് സാമ്യത തോന്നുന്ന തരത്തിലാണ് ഷക്കീബിന്റെ വസ്ത്രം. എന്തായാലും ഈ ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
നിരവധിയാളുകളാണ് ഷക്കീബിന്റെ ചിത്രത്തിന് കമന്റുമായി രംഗത്തെത്തിയത്. എന്താണ് ഈ കാണുന്നതെന്നും ആളെ ഒറ്റനോട്ടത്തില്‍ മനസിലാകുന്നില്ലെന്നും ആരാധകര്‍ പറയുന്നു. ജോണി ഡെപ്പിന് പകരം പൈറേറ്റ്‌സ് ഓഫ് ദി കരീബിയനില്‍ ഷക്കീബാവും അഭിനയിക്കുകയെന്നാണ് ഒരു ആരാധകന്‍ പരിഹസിച്ചത്. കൂടുതല്‍ പേരും ഷക്കീബിന്റെ വേഷത്തെ ട്രോളിയാണ് കമന്റിട്ടിരിക്കുന്നത്.
കളിച്ചത് 10ല്‍ താഴെ ഏകദിനം, എന്നിട്ടും ലോകകപ്പ് നേടി!, അറിയാമോ ഈ അഞ്ച് താരങ്ങളെ

ഷക്കീബ് ജീസസ് ഹസനെന്നും ചിലര്‍ ചിത്രത്തിന് കമന്റായി നല്‍കിയിട്ടുണ്ട്. എന്തായാലും ഷക്കീബിന്റെ ചിത്രം വളരെ കൗതുകം ഉണ്ടാക്കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇതിനോടകം ചിത്രം വൈറലാവുകയും ചെയ്തു. ഷക്കീബിനെ ഇത്രയും ശാന്ത സ്വഭാവത്തില്‍ കാണുന്നത് അപൂര്‍വ്വമാണെന്നും എപ്പോള്‍ വേണമെങ്കിലും സ്വഭാവം മാറുന്നവനാണ് ഷക്കീബെന്നും ആരാധകര്‍ പറയുന്നു.
ഐപിഎല്ലിലടക്കം കളിച്ചിട്ടുള്ള താരമാണ് ഷക്കീബ്. 2019ലെ ഏകദിന ലോകകപ്പില്‍ റെക്കോഡ് പ്രകടനം നടത്തി ഞെട്ടിച്ചു. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്നുവെന്നതാണ് ഷക്കീബിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. അതുകൊണ്ട് തന്നെ ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലും താരം നിറ സാന്നിധ്യമാണ്. പക്ഷെ അംപയര്‍മാരോടക്കം കയര്‍ക്കുന്ന മോശം സ്വഭാവംകൊണ്ട് ഇപ്പോള്‍ പല ടീമുകളും ഷക്കീബിനെ തഴഞ്ഞിരിക്കുകയാണ്.

ബംഗ്ലാദേശിന്റെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഷക്കീബും ഉള്‍പ്പെട്ടിരുന്നെങ്കിലും താരത്തിന്റെ അസൗകര്യം കാരണം സ്വയം പിന്മാറുകയായിരുന്നു. ഇതില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് അതൃപ്തിയുണ്ട്. സൂപ്പര്‍ താരമാണെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം മോശമാണ്. ക്രിക്കറ്റില്‍ പൂര്‍ണ്ണമായും ശ്രദ്ധ നല്‍കാന്‍ സാധിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ പല വമ്പന്മാരെയും കടത്തിവെട്ടാന്‍ ഷക്കീബിന് സാധിക്കുമായിരുന്നു.
IND vs ZIM: ഇവരെ ഇന്ത്യ തഴയരുത്, അവസരം കൊടുക്കണം, സ്ഥാനം അര്‍ഹിക്കുന്ന അഞ്ച് പേരിതാ

ബംഗ്ലാദേശിനായി 63 ടെസ്റ്റില്‍ നിന്ന് 39 ശരാശരിയില്‍ 4251 റണ്‍സാണ് ഷക്കീബ് നേടിയത്. ഇതില്‍ അഞ്ച് സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 29 ഫിഫ്റ്റിയും ഉള്‍പ്പെടും. 221 ഏകദിനത്തില്‍ നിന്ന് 9 സെഞ്ച്വറിയും 50 ഫിഫ്റ്റിയുമടക്കം 6755 റണ്‍സും 99 ടി20യില്‍ നിന്ന് 10 ഫിഫ്റ്റിയടക്കം 2010 റണ്‍സും ഷക്കീബ് ബാറ്റുകൊണ്ട് നേടിയിട്ടുണ്ട്.
ബൗളിങ്ങിലേക്ക് വരുമ്പോള്‍ ടെസ്റ്റില്‍ 225 വിക്കറ്റാണ് നേടിയത്. ഇതില്‍ 19 അഞ്ച് വിക്കറ്റ് പ്രകടനവും രണ്ട് തവണ 10 വിക്കറ്റ് പ്രകടനവും നടത്തി. ഏകദിനത്തില്‍ 285 വിക്കറ്റും ടി20യില്‍ 121 വിക്കറ്റുമുണ്ട്. 71 ഐപിഎല്ലില്‍ നിന്ന് 793 റണ്‍സും 63 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications