എന്താണ് അവനെ ഇന്ത്യ കളിപ്പിക്കാത്തത്? അടുത്ത സ്റ്റാറുകള്‍ അവര്‍ തന്നെ! വിജയ് പറയുന്നു

ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തകര്‍പ്പന്‍ ഫോമില്‍ കളിച്ചിട്ടും ഇന്ത്യന്‍ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാതെ തഴയപ്പെട്ടു കൊണ്ടിരിക്കുന്നയാളാണ് വെടിക്കെട്ട് ബാറ്റര്‍ പൃഥ്വി ഷാ. 2021നു ശേഷം ആദ്യമായി താരം ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത് ഈ വര്‍ഷം ന്യൂസിലാന്‍ഡിനെതിരേ നടന്ന ടി20 പരമ്പരയിലായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചില്ല. പൃഥ്വിക്കു എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാത്തതെന്നു ചോദിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ മുരളി വിജയ്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരങ്ങളെ തിരഞ്ഞെടുത്ത വിജയ് നിലവില്‍ മോശം ഫോം കാരണം വലയുന്ന കെഎല്‍ രാഹുലിനു നിര്‍ണായക ഉപദേശം നല്‍കാനും മറന്നില്ല. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ശ്രദ്ധേയായ പ്രകടനം നടത്തിയിട്ടുള്ള താരമാണ് വിജയ്. പക്ഷെ അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിനു ലഭിച്ചിട്ടില്ലെന്നു കാണാം.
നാട്ടിലും വിദേശത്തുമായി 61 ടെസ്റ്റുകളില്‍ വിജയ് ഇന്ത്യക്കായി കളിച്ചു. ഇവയില്‍ നിന്നും 38.29 എന്ന മോശമല്ലാത്ത ശരാശരിയില്‍ 3982 റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. 12 സെഞ്ച്വറികളും 15 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഏകദിനത്തില്‍ 17 കളിയില്‍ 339 റണ്‍സാണ് വിജയ് സ്‌കോര്‍ ചെയ്തത്.

അടുത്ത സൂപ്പര്‍ സ്റ്റാറുകള്‍
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ 15 സൂപ്പര്‍ സ്റ്റാറുകള്‍ കളിച്ചു കൊണ്ടിരിക്കുന്നതായാണ് ഞാന്‍ കരുതുന്നത്. കാരണം നിങ്ങള്‍ ഇന്ത്യന്‍ ടീമിനായി കളിക്കുകയാണെങ്കില്‍ സൂപ്പര്‍ സ്റ്റാറായിട്ടാണ് ഞാന്‍ കാണുക. പക്ഷെ പ്രതിഭയുടെ കാര്യത്തില്‍ നോക്കുകയാണെങ്കില്‍ എനിക്കു ശുഭ്മന്‍ ഗില്ലിനെ ഒരുപാട് ഇഷ്ടമാണ്. കൂടാതെ പൃഥ്വി ഷായും ഞാന്‍ ഇഷ്ടപ്പെടുന്ന ക്രിക്കറ്ററാണ്.രണ്ടു പേരും മികച്ച കളിക്കാരാണ്.
റിഷഭ് പന്തും ഇന്ത്യക്കായി ഇതിനകം മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അദ്ദേഹം എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നു ആശംസിക്കുന്നു. ശ്രേയസ് അയ്യരും നന്നായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണെന്നും മുരളി വിജയ് വിശദമാക്കി.
WTC Final: ഫൈനലിലെത്തിച്ച അക്ഷറിനെ ഇന്ത്യ കൈവിടും! പകരം നറുക്കുവീഴുക അവന്?

പൃഥ്വി എന്തുകൊണ്ടില്ല?
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി പൃഥ്വി ഷാ എന്തുകൊണ്ടാണ് ഇപ്പോള്‍ കളിക്കാത്തതെന്നു എനിക്കറിയില്ല. അദ്ദേഹത്തെ എന്തുകൊണ്ടാണ് ടീമില്‍ എടുക്കാത്തത് എന്ന ചോദ്യം ടീം മാനേജ്‌മെന്റിനോടാണ് ചോദിക്കേണ്ടതെന്നും മുരളി വിജയ് പറഞ്ഞു.
കെഎല്‍ രാഹുലിന്റെ കാര്യമെടുത്താല്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരാന്‍ എന്താണ് ചെയ്യേണ്ടതെന്നു അദ്ദേഹത്തിനു അറിയാം. രാഹുലിനെ വെറുതെവിടണം, ഇപ്പോള്‍ നടക്കുന്നതു പോലെ വിമര്‍ശിക്കാന്‍ പാടില്ല. ഇതു ഏതൊരു ക്രിക്കറ്റര്‍ക്കും സംഭവിക്കുന്നതാണ്. ഇതിനെ രാഹുല്‍ നിസാരമായി എടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്.
ബാറ്റിങിലെ അടിസ്ഥാന കാര്യങ്ങളില്‍ ശ്രദ്ധിക്കുകയും ശക്തമായി തിരിച്ചുവരാന്‍ ഈ സമയം ഉപയോഗപ്പെടുത്തുകയും ചെയ്യണമെന്നും വിജയ് ആവശ്യപ്പെട്ടു.
Also Read: ഇന്ത്യന്‍ കരിയര്‍ ഇല്ലാതാക്കി, ഇവര്‍ക്കു കോലിയോടു കലിപ്പ്! ഇതാ അഞ്ചു പേര്‍

ബാസ്‌ബോള്‍ ശൈലി
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ടീം കൊണ്ടുവന്ന അറ്റാക്കിങ് ബ്രാന്‍ഡായ ബാസ്‌ബോള്‍ ശൈലിയെ മുരളി വിജയ് പുകഴ്ത്തി. ഇതു സംഭവിക്കേണ്ടതു തന്നെയായിരുന്നു. ഏതെങ്കിലുമൊരു സമയത്തു റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇതു വരിക തന്നെ ചെയ്യുമായിരുന്നു.
ഇംഗ്ലണ്ട് വളരെ പോസിറ്റീവ് ക്രിക്കറ്റാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ടീമുകളും ഇതു തന്നെയാണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
ബാസ്‌ബോള്‍ ശൈലിയെ സ്വീകരിച്ചതിനു ഇംഗ്ലണ്ട് താരങ്ങള്‍ക്കാണ് ഏറ്റവും വലിയ ക്രെഡിറ്റ് നല്‍കേണ്ടത്. ടീം മാനേജ്‌മെന്റിന്റെ താല്‍പ്പര്യമനുസരിച്ച് ആ ശൈലിയിലേക്കു അവര്‍ സ്വയം മാറ്റിയെടുക്കുകയാണ് ചെയ്തതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications