For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ കരിയര്‍ ഇല്ലാതാക്കി, ഇവര്‍ക്കു കോലിയോടു കലിപ്പ്! ഇതാ അഞ്ചു പേര്‍

2021വരെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ചത് അദ്ദേഹമായിരുന്നു

VIRAT KOHLI

ഐസിസി ട്രോഫിയെന്ന മോഹം യാഥാര്‍ഥ്യമാക്കാനാവാതെ പടിയിറങ്ങിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റര്‍മാരില്‍ മുന്‍നിരയില്‍ തന്നെ വിരാട് കോലിയെ നമുക്കു കാണാം. മുന്‍ നായകന്‍ സൗരവ് ഗാംഗുലിക്കു ശേഷം ഇന്ത്യക്കു ലഭിച്ച ഏറ്റവും അഗ്രസീവായ ക്യാപ്റ്റന്‍ കോലിയാണെന്നതില്‍ സംശയമില്ല. ക്യാപ്റ്റന്‍സി ഒരിക്കലും തന്റെ പ്രകടനത്തെ ബാധിക്കാതെ മുന്നോട്ടു കൊണ്ടു പോവാന്‍ സാധിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയം. മാത്രമല്ല മുന്നില്‍ നിന്നു പട നയിക്കുന്നതില്‍ കോലി വിജയിക്കുകയും ചെയ്തു.

2021 നവംബറില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പ് വരെ മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിച്ചത് അദ്ദേഹമായിരുന്നു. ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനം കോലി ഒഴിയുകയായിരുന്നു. പിന്നാലെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടു. വൈകാതെ തന്നെ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം കോലി രാജിവയ്ക്കുകയുമായിരുന്നു.

കോലിക്കു കീഴില്‍ താരപദവിയിലേക്കുയര്‍ന്ന പല കളിക്കാരെയും നമുക്ക് ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. പേസര്‍ മുഹമ്മദ് സിറാജ് ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ്. എന്നാല്‍ കോലി ക്യാപ്റ്റനായ ശേഷം കരിയര്‍ തകര്‍ന്നുപോയ ചില കളിക്കാരും മറുവശത്തുണ്ട്. അത്തരത്തിലുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

യുവരാജ് സിങ്

യുവരാജ് സിങ്

മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഹീറോയായിരുന്നു അദ്ദേഹം. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം അന്നു യുവിക്കായിരുന്നു. കരിയര്‍ കത്തിനില്‍ക്കെയാണ് 2011ല്‍ താരത്തിനു അര്‍ബുദം പിടിപെടുന്നത്. ഇതിനെതിരേ പൊരുതി ജയിച്ച് യുവി ശക്തമായി തിരിച്ചുവരികയും ചെയ്തിരുന്നു.

ക്രിക്കറ്റിലേക്കു ഒരു രണ്ടാം വരവ് അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. 2019ലെ ലോകകപ്പില്‍ കളിച്ച് വിരമിക്കാനാണ് മോഹമെന്നു വെളിപ്പെടുത്തുകയും ചെയ്തിരുന്നു. മികച്ചൊരു നാലാംനമ്പര്‍ താരമില്ലാതെ ഇന്ത്യ വലഞ്ഞ സമയമായിരുന്നു ഇത്.

പക്ഷെ അന്നത്തെ ക്യാപ്റ്റന്‍ വിരാട് കോലി യുവിയെ ടീമിലുള്‍പ്പെടുത്താന്‍ തയ്യാറായില്ല. ഇതോടെ അദ്ദേഹം വിരമിക്കുകയുമായിരുന്നു.

ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

സ്റ്റാര്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെയാണ് ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു കാണാനാവുക. ഒരു സമയത്തു ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണറായിരുന്നു ഈ ഇടംകൈയന്‍ ബാറ്റര്‍. പക്ഷെ ഐപിഎല്ലില്‍ കളിക്കവെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്സ് ക്യാപ്റ്റന്‍ കൂടിയായിരുന്ന ഗംഭീര്‍ ആര്‍സിബിയുടെ നായകനായിരുന്ന വിരാട് കോലിയുമായി കൊമ്പുകോര്‍ത്തിരുന്നു. ഇതോടെ ഇവര്‍ തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു.

തുടര്‍ന്ന് ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ ജോടിയെ കോലി തന്റെ സ്ഥിരം ഓപ്പണര്‍മാരാക്കുകയായിരുന്നു. ദേശീയ ടീമിലേക്കുള്ള ഗംഭീറിന്റെ വഴി പൂര്‍ണമായി അടയുകയും ചെയ്തു. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും താരം ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കപ്പെട്ടില്ല.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

സൂപ്പര്‍ താരവും ഓള്‍റൗണ്ടറുമായ സുരേഷ് റെയ്‌നയുടെ കരിയറും പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അവസാനിച്ചതില്‍ വിരാട് കോലിക്കു പങ്കുണ്ട്. എംഎസ് ധോണി ക്യാപ്റ്റനായിരിക്കെ ടീമിലെ നിര്‍ണായക താരമായിരുന്നു റെയ്‌ന. 2011ലെ ലോകകപ്പില്‍ കിരീട വിജയത്തില്‍ പങ്കാളിയാവുകയും ചെയ്തു.

പക്ഷെ ധോണിക്കു പകരം കോലി ക്യാപ്റ്റന്‍സി ഏറ്റെടുത്തതോടെ റെയ്‌നയ്ക്കു അവസരങ്ങളും കുറഞ്ഞു. 2018 ജൂലൈയിലായിരുന്നു താരം അവസാന മല്‍സരം കളിച്ചത്. കോലി നായകനായിരിക്കെ ഇനിയൊരു മടങ്ങിവരവ് ഉണ്ടാവില്ലെന്നു വ്യക്തമായതോടെ വെറും 34ാം വയസ്സില്‍ റെയ്‌ന വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2020 ആഗസ്റ്റില്‍ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കകമായിരുന്നു റെയ്‌നയും കളി മതിയാക്കിയത്.

Also Read: രോഹിത് ഇവര്‍ക്കു വില്ലന്‍! നായകനായതോടെ കരിയര്‍ തകര്‍ത്തു, അറിയാം

രാഹുല്‍ ചാഹര്‍

രാഹുല്‍ ചാഹര്‍

യുവ സ്പിന്നര്‍ രാഹുല്‍ ചാഹറാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. 2021ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ചാഹറുമുണ്ടായിരുന്നു. പക്ഷെ ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി പോലും കാണാതെ പുറത്തായതോടെ താരം ടീമിനു പുറത്താവുകയായിരുന്നു.

ഏകദിനത്തില്‍ കോലിക്കു കീഴില്‍ ഒരു മല്‍സരം മാത്രമാണ് ചാഹര്‍ കളിച്ചത്. ഇതില്‍ നിന്നും മൂന്നു വിക്കറ്റെടുക്കുകയും ചെയ്തു. ആറു ടി20കളില്‍ നിന്നും ഏഴു വിക്കറ്റുകളാണ് സ്പിന്നര്‍ വീഴ്ത്തിയത്.

ക്യാപ്റ്റനെന്ന നിലയില്‍ കോലിയില്‍ നിന്നും മതിയായ പിന്തുണ ചാഹറിനു ലഭിച്ചിരുന്നില്ല. എങ്കിലും പ്രായം 23 മാത്രമായതിനാല്‍ താരത്തിനു ഇനിയും മടങ്ങിവരാന്‍ സമയമുണ്ട്.

Also Read: വാതുവയ്പുകാര്‍ സമീപിച്ചാല്‍ എന്താവും പ്രതികരണം? സഞ്ജു പറഞ്ഞത് വൈറല്‍

ടി നടരാജന്‍

ടി നടരാജന്‍

വലിയ പ്രതീക്ഷ നല്‍കിയ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടി നടരാജനാണ് വിരാട് കോലി കാരണം കരിയര്‍ ഇല്ലാതായ അഞ്ചാമത്തെ താരം. 2021ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയായിരുന്നു മൂന്നു ഫോര്‍മാറ്റുകളിലും പേസര്‍ അരങ്ങേറിയത്.

ഒരു ടെസ്റ്റും രണ്ട് ഏകദിനവും നാലു ടി20കളും നടരാജന്‍ ഓസ്‌ട്രേലിയയില്‍ കളിച്ചിരുന്നു. ഇവയില്‍ നിന്നും 3, 3, 7 വിക്കറ്റുകള്‍ പേസര്‍ നേടുകയും ചെയ്തു. രണ്ടു ഫോര്‍മാറ്റുകളും 7 പ്ലസ് മാത്രമായിരുന്നു നടരാജന്റെ ശരാശരി.

പക്ഷെ ഒരു പരിക്കേറ്റ് പുറത്തായ പേസര്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിയെത്തിയപ്പോള്‍ കോലി ടീമിലേക്കു തിരികെ വിളിക്കാതെ തഴയുകയായിരുന്നു.

Story first published: Tuesday, March 14, 2023, 20:19 [IST]
Other articles published on Mar 14, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+