
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് വരെ പാകിസ്താനെതിരേ രണ്ടു ലോകകപ്പുകളിലും (ഏകദിനം, ടി20) ഇന്ത്യക്കു അപരാജിത റെക്കോര്‍ഡുണ്ടായിരുന്നു. എന്നാല്‍ 2021ലെ ടി20 ലോകകപ്പില്‍ ഈ റെക്കോര്‍ഡ് ഇന്ത്യക്കു കൈവിടേണ്ടി വന്നു. പത്തു വിക്കറ്റിന്റെ വമ്പന്‍ ജയത്തോടെയായിരുന്നു പാക് ടീം പരാജയ പരമ്പരയ്ക്കു അന്ത്യം കുറിച്ചത്.

യഥാര്‍ഥത്തില്‍ എന്തുകൊണ്ടാണ് ലോകകപ്പുകളില്‍ ഇന്ത്യയോടു പാകിസ്താന്‍ ഭൂരിഭാഗം കളികളിലും തോറ്റത്? ഇതിന്റെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാക് താരം സൊഹൈബ് മഖ്‌സൂദ്. പാക് ടീമിനു വേണ്ടി ഇതിനകം 25 ടി20കളും 26 ഏകദിനങ്ങളും കളിച്ചുകഴിഞ്ഞ താരമാണ് അദ്ദേഹം.

ഇന്ത്യക്കെതിരേ പാകിസ്താന്‍ ലോകകപ്പുകളില്‍ നിരന്തരം പരാജയപ്പെടാന്‍ ഒരു കാരണമുണ്ട്. എതിരാളികള്‍ ഇന്ത്യയാണെങ്കില്‍ പാക് ടീം അമിത ആവേശത്തിലാവുന്നു. ഇത് ടീമിനെ പരാജയത്തിലേക്കു നയിക്കുകയും ചെയ്യുന്നതായി 35 കാരനായ സൊഹൈബ് മഖ്‌സൂദ് ഒരു പാക് മാധ്യമത്തോടു പറഞ്ഞു.
ഏഷ്യാ കപ്പ് ടീം തന്നെയാവുമോ ടി20 ലോകകപ്പിന്? ആരൊക്കെ പുറത്താവും?

അതേസമയം, സമീപകാലത്തു ഇന്ത്യക്കെതിരായ മല്‍സരങ്ങളെ മറ്റേതൊരു കളിയെയും പോലെയാണ് പാകിസ്താന്‍ ടീം പരിഗണിക്കുന്നത്. ഇതു ടീമിന്റെ പ്രകടനവും മെച്ചപ്പെടുത്താന്‍ സഹായിച്ചതായി സൊഹൈബ് മഖ്‌സൂദ് വ്യക്തമാക്കി.
2014ല്‍ ബംഗ്ലാദേശ് വേദിയായ ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ ഏഴു വിക്കറ്റിന്റെ വിജയം കൊയ്തപ്പോള്‍ പാക് സംഘത്തില്‍ മഖ്‌സൂദുമുണ്ടായിരുന്നു. ഒരു വര്‍ഷത്തിനു ശേഷം അഡ്‌ലെയ്ഡില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇരുടീമുളും കൊമ്പുകോര്‍ത്തപ്പോഴും താരം പാക് ടീമിന്റെ ഭാഗമായിരുന്നു. അന്നു 76 റണ്‍സിന്റെ വിജയമായിരുന്നു ഇന്ത്യ നേടിയത്.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇന്ത്യയും പാകിസ്താനും അവസാനമായി കൊമ്പുകോര്‍ത്തത്. അന്നു ബാബര്‍ ആസം നയിച്ച പാക് ടീം പത്തു വിക്കറ്റിനു വിരാട് കോലിയുടെ ഇന്ത്യയെ നാണം കെടുത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ഇരുടീമുകളുടെയും ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്.

വീഴ്ത്താന്‍ കെണിയൊരുക്കി, അടിച്ച് സ്റ്റേഡിയത്തിനു പുറത്തിട്ട് വീരു! ലീ പറയുന്നു
അതിനു ശേഷം വീണ്ടുമൊരു ഇന്ത്യ- പാക് ത്രില്ലര്‍ കൂടി ഈ മാസം നടക്കാനിരിക്കുകയാണ്. ഏഷ്യാ കപ്പിന്റെ ഗ്രൂപ്പ്ഘട്ടത്തിലാണ് ലോകം കാത്തിരിക്കുന്ന ക്ലാസിക്ക്. ഇതിനു ശേഷം ഒക്ടോബറിലെ ടി20 ലോകകപ്പിലും ഇന്ത്യ- പാക് ക്ലാസിക്ക് നടക്കാനിരിക്കുകയാണ്. ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഒരേ ഗ്രൂപ്പിലാണ് ഇരുടീമും ഉള്‍പ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications











