രോഹിത് പ്ലേയിങ് 11ല്‍, എന്നിട്ടും രാഹുല്‍ ക്യാപ്റ്റന്‍!, കാരണം തിരക്കി ഫാന്‍സ്, വിമര്‍ശനം

പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരായ രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത് കെ എല്‍ രാഹുലായിരുന്നു. വിരാട് കോലി, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരെല്ലാം ഇന്ത്യയുടെ പ്ലേയിങ് 11 ഉണ്ടായിരുന്നു. സ്ഥിരം നായകനായ രോഹിത് പ്ലേയിങ് 11 ഉള്‍പ്പെട്ടിട്ടും എന്തുകൊണ്ടാണ് കെ എല്‍ രാഹുലിനെ ക്യാപ്റ്റനാക്കിയതെന്നത് പ്രസക്തമായ ചോദ്യമായി ആരാധകര്‍ ഉയര്‍ത്തി.
പല ആരാധകരും എന്തുകൊണ്ടാണ് ഇത്തരമൊരു മാറ്റമെന്നത് സാമൂഹ്യ മാധ്യമങ്ങളിലൂടെ ചോദിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇതിന്റെ കാരണം പുറത്തായിരിക്കുകയാണ്. രോഹിത് പ്ലേയിങ് 11 ഉണ്ടെങ്കിലും പ്രമുഖ താരങ്ങളെ പിന്നോട്ടിറക്കി മറ്റുള്ളവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയായിരുന്നു ടീം മാനേജ്‌മെന്റിന്റെ പ്ലാന്‍. ഇതോടെ മൈതാനത്ത് മുഴുവന്‍ സമയം നില്‍ക്കുന്ന താരമെന്ന നിലയില്‍ രാഹുലിനെ ക്യാപ്റ്റനാക്കുകയായിരുന്നു.

രോഹിത് കളത്തിലിറങ്ങിയില്ല
കൂടാതെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ക്യാപ്റ്റനെന്ന നിലയില്‍ പരിശീലനത്തിന് കൂടി അവസരം നല്‍കണമായിരുന്നു. അതുകൊണ്ടാണ് ഇന്ത്യ ഇത്തരമൊരു നീക്കം നടത്തിയത്. രോഹിത് ശര്‍മ ഫീല്‍ഡ് ചെയ്യാന്‍ പോലും കളത്തില്‍ ഇറങ്ങിയില്ല. വിരാട് കോലി അല്‍പ്പ സമയം ഫീല്‍ഡ് ചെയ്തിരുന്നു. ഇരുവരും മുഴുവന്‍ സമയം മൈതാനത്തുണ്ടായിരുന്നില്ല. ഇന്ത്യ ഫീല്‍ഡിങ്ങില്‍ പല താരങ്ങളെയും മാറി മാറിയാണ് പരീക്ഷിച്ചത്.
Also Read : T20 World Cup: ധോണിയുടെ സീറ്റ് തെറിക്കും!, തകര്‍ക്കപ്പെടുന്ന നാല് വമ്പന്‍ റെക്കോഡുകളിതാ

കോലി സന്നാഹം കളിച്ചില്ല
വിരാട് കോലി ആദ്യത്തെ രണ്ട് സന്നാഹ മത്സരങ്ങളും കളിച്ചില്ല. സീനിയര്‍ താരമെന്ന നിലയിലും അനുഭവസമ്പന്നനായ താരമെന്ന നിലയിലും കോലിക്ക് വലിയ പരിശീലനം നല്‍കേണ്ട ആവിശ്യമില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് സന്നാഹത്തില്‍ വിശ്രമം നല്‍കിയത്. ലോകകപ്പിന് മുമ്പ് ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകളോട് ഇന്ത്യ പരിശീലന മത്സരം കളിക്കുന്നുണ്ട്. ഇതില്‍ കോലി ഉറപ്പായും കളിക്കും. ആദ്യ സന്നാഹ മത്സരം കളിച്ച രോഹിത് ശര്‍മ നിരാശപ്പെടുത്തിയിരുന്നു. ഫോമിലേക്കെത്താന്‍ രണ്ടാം മത്സരത്തിലും കളിപ്പിക്കണമായിരുന്നുവെന്നും പുറത്തിരുത്തിയത് ഇന്ത്യയുടെ മണ്ടന്‍ തീരുമാനമാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

ഇന്ത്യയുടെ തോല്‍വിയില്‍ പരിഹാസം
രണ്ടാം സന്നാഹ മത്സരത്തിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ ട്രോളുകളും പരിഹാസങ്ങളും ഉയരുന്നു. വെസ്റ്റേണ്‍ ഓസ്്‌ട്രേലിയയോട് തോറ്റ ഇന്ത്യന്‍ ടീമിന് ലോകകപ്പില്‍ എങ്ങനെ ജയിക്കാനാവുമെന്നാണ് ആരാധകരുടെ ചോദ്യം. ഇന്ത്യ ഇപ്പോഴും പരീക്ഷണങ്ങള്‍ തുടരുന്നതിനെതിരേയും ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നു. രോഹിത്തും സൂര്യയും കോലിയും ബാറ്റ് ചെയ്യുന്നില്ലെങ്കില്‍ പ്ലേയിങ് 11 എന്തിന് ഉള്‍പ്പെടുത്തിയെന്നും ആരാധകര്‍ ചോദിക്കുന്നു.

ഫിഫ്റ്റിയോടെ തിളങ്ങി രാഹുല്‍
ഇന്ത്യക്കായി രണ്ടാം സന്നാഹത്തില്‍ ഫിഫ്റ്റി നേടാന്‍ രാഹുലിനായി. 55 പന്തില്‍ 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് രാഹുല്‍ നേടിയത്. ഇന്ത്യ 36 റണ്‍സിന് തോറ്റെങ്കിലും രാഹുലിന് ബാറ്റിങ്ങില്‍ തിളങ്ങാനായി. എന്നാല്‍ റിഷഭ് പന്തും (9) ദീപക് ഹൂഡയും നിരാശപ്പെടുത്തി. റിഷഭ് 11 പന്ത് മാത്രമാണ് നേരിട്ടത്. മോശം ഫോമിലുള്ള റിഷഭിന് പകരം സഞ്ജുവിനെ പരിഗണിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഹൂഡ 9 പന്തില്‍ 6 റണ്‍സാണ് നേടിയത്. രണ്ട് ഓവറില്‍ 22 റണ്‍സും വഴങ്ങി. ഇന്ത്യ ബാക്കപ്പ് താരമായി പരിഗണിക്കുന്നവരെല്ലാം നിരാശപ്പെടുത്തുന്നത് ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ ആശങ്ക ഉയര്‍ത്തുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications