രോഹിത് 45ാം നമ്പര്‍ ജഴ്‌സി എന്തിന് ചോദിച്ചുവാങ്ങി? കാരണമുണ്ട്, അറിയാം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി നിറഞ്ഞാടിയിട്ടും വളരെ വൈകിയണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി രോഹിത് ശര്‍മയെ തേടിയെത്തിയത്. മുംബൈയെ അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്മാരാക്കി റെക്കോര്‍ഡിട്ട ഹിറ്റ്മാന് ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍സി നല്‍കണമെന്നത് ആരാധകര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന കാര്യമാണ്.
ഒടുവില്‍ 2021 നവംബറിലാണ് ആരാധകരുടെ ആഗ്രഹം യാഥാര്‍ഥ്യമായത്. യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം അപ്രതീക്ഷിതമായി വിരാട് കോലി ടി20 ടീമിന്റെ നായകസ്ഥാനം രാജിവച്ചതോടെ ബിസിസിഐയ്ക്കു പകരക്കാരനെ പ്രഖ്യാപിക്കാന്‍ അധികം ആലോചിക്കേണ്ടതായി വന്നില്ല.
ടി20യില്‍ നായകനായി തുടങ്ങിയ രോഹിത് വൈകാതെ മറ്റു രണ്ടു ഫോര്‍മാറ്റുകളില്‍ക്കൂടി ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു. ഹിറ്റ്മാന്റെ കരിയറെടുത്താല്‍ അദ്ദേഹം തുടക്കം മുതല്‍ ധരിക്കുന്നത് 45ാം നമ്പര്‍ ജഴ്‌സിയാണ്. അധികം പ്രശസ്തമല്ലാത്ത ഈ ജഴ്‌സി നമ്പര്‍ ഹിറ്റാക്കിയതിന്റെ ക്രെഡിറ്റ് രോഹിത്തിനു തന്നെയാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഈ ജഴ്‌സി നമ്പര്‍ തിരഞ്ഞെടുത്തത്? യഥാര്‍ഥ കാരണത്തെക്കുറിച്ചറിയാം.

രോഹിത്തിന്‍റെ ഫേവറിറ്റ് നമ്പര്‍
കുട്ടിക്കാലം മുതല്‍ തന്റെ പ്രിയപ്പെട്ട നമ്പര്‍ 45 ആണെന്നും ഇന്ത്യക്കു വേണ്ടി കളിക്കുമ്പോഴും ഈ നമ്പര്‍ ജഴ്‌സിയാണ് ആഗ്രഹിച്ചിരുന്നതെന്നും ഡ്രീം 11 ആപ്പിന്റെ ഒരു പരസ്യത്തില്‍ രോഹിത് ശര്‍മ നേരത്തേ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതല്ല യാഥാര്‍ഥ്യം. അദ്ദേഹത്തിനു 45ാം നമ്പര്‍ ജഴ്‌സി ലഭിക്കാന്‍ മറ്റൊരു കാരണമുണ്ട്.
രോഹിത്തിന്റെ ഫേവറിറ്റ് നമ്പര്‍ ഒമ്പതാണ്. 2006ല്‍ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ ഒമ്പതാം നമ്പര്‍ ജഴ്‌സി തനിക്കു ലഭിക്കുമെന്നായിരുന്നു അദ്ദേഹം പ്രതീക്ഷിച്ചിരുന്നത്.
പക്ഷെ ഒമ്പതാം നമ്പര്‍ ജഴ്‌സി നേരത്തേ തന്നെ ടീമിലെ മറ്റൊരാള്‍ കൈക്കലാക്കിയതിനാല്‍ രോഹിത്തിനു ഇഷ്ട നമ്പര്‍ കൈവിടേണ്ടതായി വരികയായിരുന്നു.
Also Read: ബട്‌ലറടക്കം ടീമില്‍, സഞ്ജുവിനെ നായകസ്ഥാനത്തു നിന്നു മാറ്റുമോ? റോയല്‍സ് സിഇഒ പറയും

അമ്മയുടെ ഉപദേശം
ഒമ്പതാം നമ്പര്‍ ജഴ്‌സി കൈവിടേണ്ടി വന്നതില്‍ രോഹിത് ശര്‍മ വളരെയധികം നിരാശനായിരുന്നു. ഇക്കാര്യം താരം അമ്മയോടു തുറന്നു പറയുകയും ചെയ്തു. രണ്ടക്കമുള്ള ഏതു നമ്പറാണ് ജഴ്‌സിക്കു താന്‍ തിരഞ്ഞെടുക്കേണ്ടതെന്നു അമ്മയുടെ ഉപദേശം തേടുകയും ചെയ്തു.
അമ്മയാണ് രോഹിത്തിനോടു 45ാം നമ്പര്‍ ജഴ്‌സി തിരഞ്ഞെടുക്കാന്‍ ഉപദേശിച്ചത്. ഇതിനൊരു കാരണം കൂടിയുണ്ടായിരുന്നു. നാലും അഞ്ചും കൂട്ടിയാല്‍ ലഭിക്കുന്നത് രോഹിത്തിന്റെ ഇഷ്ട നമ്പറായ ഒമ്പതാണ്. അതുകൊണ്ടാണ് നിനക്ക് 45ാം നമ്പര്‍ ബെസ്റ്റായിരിക്കുമെന്ന് അമ്മ നിര്‍ദേശിച്ചത്.
അങ്ങനെ അമ്മയുടെ ഉപദേശത്തിനൊടുവില്‍ 45ാം നമ്പര്‍ ജഴ്‌സിയണിഞ്ഞ രോഹിത് പിന്നീട് സീനിയര്‍ ടീമിലും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലുമെത്തിയപ്പോഴുമൊന്നും ഈ നമ്പറിനെ കൈവിട്ടതുമില്ല.

ഫിഫ്റ്റിയോടെ തുടങ്ങി
രോഹിത് ശര്‍മയെ സംബന്ധിച്ച് 2022 നിരാശാജനകമായ വര്‍ഷമായിരുന്നു. പരിക്കുകള്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍ പല മല്‍സരങ്ങളും അദ്ദേഹത്തിനു നഷ്ടമായി. കൂടാതെ ബാറ്റിങിലും രോഹിത്തിന് കാര്യമായി തിളങ്ങാന്‍ സാധിച്ചില്ല. ഒരു സെഞ്ച്വറി പോലുമില്ലാതെയാണ് അദ്ദേഹം 2022 അവസാനിപ്പിച്ചത്.
എന്നാല്‍ ഈ വര്‍ഷം തകര്‍പ്പന്‍ ഇന്നിങ്‌സുമായി രോഹിത് ആരംഭിച്ചിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് അദ്ദേഹം 2023ല്‍ ആദ്യമായി കളിച്ചത്. ഈ മല്‍സരത്തില്‍ 83 റണ്‍സെടുത്ത രോഹിത് ടീമിന്റെ വിജയത്തില്‍ നിര്‍ണായക
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications