IND vs AUS: ടെസ്റ്റില്‍ സഞ്ജു പ്രതീക്ഷിക്കേണ്ട! പന്തിനു പകരം ഇഷാന്‍- ഇന്ത്യന്‍ സാധ്യതാ ടീം

ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ഈ വര്‍ഷത്തെ ആദ്യ പരമ്പര കരുത്തരായ ഓസ്‌ട്രേലിയയുമായിട്ടാണ്. അടുത്ത മാസമാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടി ഓസീസുമായി നാലു ടെസ്റ്റുകളില്‍ ഇന്ത്യ പോരടിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ പരമ്പര കൂടിയാണിത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ ഇന്ത്യക്കു ഈ പരമ്പര ജയിച്ചേ തീരൂ.
നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഓസീസ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചു കഴിഞ്ഞു. ഇന്ത്യ രണ്ടാംസ്ഥാനത്തു നില്‍ക്കുകയാണ്. ഫൈനലിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ പരമ്പര കൂടിയാണ് ഓസീസിനെതിരേയുള്ളത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ ഏറ്റവും മികച്ച പ്രകടനം തന്നെയായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്നത്.
കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നു റിഷഭ് പന്തിനെ നഷ്ടമായത് പരമ്പരയില്‍ ഇന്ത്യക്കു വലിയ ക്ഷീണം തന്നെയാണ്. കാരണം കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തത് അദ്ദേഹമായിരുന്നു. ഓസ്‌ട്രേലിയക്കെതരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ആരൊക്കെയുണ്ടാവുമെന്നു നമുക്കു പരിശോധിക്കാം.

ഓപ്പണര്‍മാര്‍
ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടൊപ്പം ഓപ്പണര്‍മാരായി ഇന്ത്യന്‍ ടീമിലേക്കു വരുന്നത് കെഎല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരായിരിക്കും. ഇവരില്‍ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായി ആരെ കളിപ്പിക്കുമെന്നത് രോഹിത്തിനെ കുഴപ്പിക്കുന്ന കാര്യമായിരിക്കും.
കാരണം രാഹുല്‍ അദ്ദേഹത്തിന്റെ സ്ഥിരം ഓപ്പണിങ് പങ്കാളിയാണെങ്കില്‍ ഗില്‍ ഇപ്പോള്‍ മിന്നുന്ന ഫോമിലുമാണ്. രണ്ടിലൊരാള്‍ക്കു മാത്രമേ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീഴാന്‍ സാധ്യതയുള്ളൂ.

റിഷഭിന് പകരമാര്?
മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി, ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര എന്നിവരാണ് ടീമില്‍ സ്ഥാനമുറപ്പുള്ള രണ്ടു പേര്‍. എന്നാല്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ പുതിയൊരു വിക്കറ്റ് കീപ്പറെ ഇന്ത്യക്കു ടീമിലേക്കു കൊണ്ടു വരും.
സമീപകാല പരമ്പരകളില്‍ റിഷഭിന്റെ ബാക്കപ്പായി ടെസ്റ്റ് ടീമിലുണ്ടായിരുന്നത് കെഎസ് ഭരതാണ്. പക്ഷെ ഇപ്പോഴും അദ്ദേഹം റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറിയിട്ടില്ല.
ഭരത് തീര്‍ച്ചയായും ഓസീസുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സംഘത്തിലുണ്ടാവും.
രണ്ടാം വിക്കറ്റ് കീപ്പറാവാന്‍ സഞ്ജു സാംസണും ഇഷാന്‍ കിഷനും തമ്മിലായിരിക്കും മല്‍സരം.ഇരുവരും ഇനിയം ടെസ്റ്റില്‍ അരങ്ങേറാത്തവരാണ്. സഞ്ജുവിനേക്കാള്‍ ഇഷാന് ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Also Read: റിഷഭ് പുറത്ത്, ഭരതിനു പകരം സഞ്ജു ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ വേണം! കാരണമറിയാം

സര്‍ഫ്രാസ് ടീമിലേക്ക്
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കായി റണ്‍സ് വാരിക്കൂട്ടുന്ന യുവ ബാറ്റര്‍ സര്‍ഫ്രാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളി വന്നേക്കും. പക്ഷെ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാനുള്ള സാധ്യത കുറവാണ്.
ടെസ്റ്റില്‍ അരങ്ങേറിയതു മുതല്‍ ഇന്ത്യക്കു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ശ്രേയസ് അയ്യര്‍ ഓസ്‌ട്രേലിയക്കെതിരേയും ടെസ്റ്റില്‍ സ്ഥാനം നിലനിര്‍ത്തും.

ബൗളിങ് നിര
ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റില്‍ ഇന്ത്യയുടെ ബൗളിങ് െലൈനപ്പിലേക്കു വന്നാല്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരായിരിക്കും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടമാര്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവും ടീമിലുണ്ടാവും.
ഇവരില്‍ പ്ലെയിങ് ഇലനിലുണ്ടാവുക അശ്വിനും ജഡേജയുമായിരിക്കും. രണ്ടിലൊരാള്‍ പുറത്തിരുന്നാല്‍ മാത്രമേ അക്ഷറിനും കുല്‍ദീപിനും വസരം ലഭിക്കുകയുള്ളൂ,
അതേസമയം, ഫാസ്റ്റ് ബൗളര്‍മാരായി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കുക ജസ്പ്രീത് ബുംറ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജയദേവ് ഉനാട്കട്ട് എന്നിവര്‍ക്കായിരിക്കും. ഇവരില്‍ ബുംറ, ഷമി, സിറാജ് എന്നിവര്‍ പ്ലെയിങ് ഇലവനിലെത്താനാണ് സാധ്യത.
Also Read: IND vs NZ: സഞ്ജു പുറത്തിരിക്കും! രോഹിത് നയിക്കും- ഏകദിനത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീം

ഓസ്ട്രലിയക്കെതിരേ ഇന്ത്യയുടെ സാധ്യതാ ടീം
രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍, കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍) കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് , ഷര്‍ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനാദ്കട്ട്, ജസ്പ്രീത് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications