For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ അക്ഷറോ-ജഡേജയോ, ആര് വേണം? കണക്കുകള്‍ നിരത്തി പരിശോധിക്കാം

ചില പൊസിഷനുകളില്‍ ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ട്. ഇതില്‍ ആരെയാണ് പരിഗണിക്കേണ്ടതെന്നത് വലിയ ചോദ്യമായി നിലനില്‍ക്കുന്നു

1

മുംബൈ: ഏകദിന ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ന്യൂസീലന്‍ഡിനെതിരായ പരമ്പരക്കൊരുങ്ങുകയാണ്. മൂന്ന് മത്സരങ്ങള്‍ വീതമുള്ള ഏകദിന, ടി20 പരമ്പരയാണ് ഇന്ത്യയും കിവീസും തമ്മിലുള്ളത്.

കിവീസിനെതിരേ ഏകദിന പരമ്പരയും തൂത്തുവാരി ലോകകപ്പിന് മുന്നൊരുക്കം ശക്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പല പൊസിഷനിലും ഇന്ത്യയുടെ ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും താരങ്ങളുടെ സീറ്റുറപ്പായിട്ടുണ്ട്.

എന്നാല്‍ ഇനിയും ചില പൊസിഷനുകളില്‍ ഇന്ത്യക്ക് ആശയക്കുഴപ്പമുണ്ട്. ഇതില്‍ ആരെയാണ് പരിഗണിക്കേണ്ടതെന്നത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും മുന്നില്‍ വലിയ ചോദ്യമായി നിലനില്‍ക്കുന്നു.

ഇതിലൊന്നാണ് സ്പിന്‍ ഓള്‍റൗണ്ടറായി ആര് വേണമെന്നത്. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഈ സ്ഥാനത്തിനായി മത്സരിക്കുന്നത്. ഇതില്‍ ഏറ്റവും യോഗ്യന്‍ ആരാണെന്ന് പരിശോധിക്കാം.

രവീന്ദ്ര ജഡേജയാണ് ബെസ്റ്റ്

രവീന്ദ്ര ജഡേജയാണ് ബെസ്റ്റ്

ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഈ സ്ഥാനത്തിനായി ബെസ്റ്റ്. ഇന്ത്യയിലാണ് ലോകകപ്പ്. അതുകൊണ്ട് തന്നെ അനുഭവസമ്പന്നനായ ജഡേജയെ ഇന്ത്യക്ക് പരിഗണിക്കേണ്ടതായുണ്ട്. നിലവിലെ മറ്റ് ഓള്‍റൗണ്ടര്‍മാരെക്കാള്‍ മികച്ച റെക്കോഡ് ജഡേജക്കാണ്.

മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ ജഡേജ മിടുക്കനാണ്. ഇന്ത്യയിലെ എല്ലാ പിച്ചിലും കളിക്കുകയും ഇവിടുത്തെ സാഹചര്യങ്ങള്‍ നന്നായി അറിയുകയും ചെയ്യുന്ന താരമാണ് ജഡേജ. അതുകൊണ്ട് തന്നെ താരത്തിന് പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാനാവും.

ജഡേജയുടെ ബാറ്റിങ്ങാണ് മറ്റൊരു പ്ലസ് പോയിന്റ്. ഫിനിഷര്‍ റോളില്‍ ഇതിനോടകം മികവ് തെളിയിക്കാന്‍ ജഡേജക്ക് സാധിച്ചിട്ടുണ്ട്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ് മറ്റൊരു പ്ലസ് പോയിന്റ്. ഇത് ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കുന്നു.

Also Read: IND vs SL: കോലി 100 സെഞ്ച്വറി നേടുമോ? അത് സംഭവിക്കണം-പ്രവചിച്ച് ഗവാസ്‌കര്‍

സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ്

സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ്

അനുഭവസമ്പത്തുള്ളതിനാല്‍ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും താരത്തിന് മികവുണ്ട്. വിജയത്തിന് തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യങ്ങളില്‍ ബാറ്റുകൊണ്ട് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ജഡേജക്ക് സാധിക്കും. ഇക്കാര്യത്തില്‍ മറ്റുള്ളവരെക്കാള്‍ മിടുക്ക് ജഡേജക്കാണ്.

എടുത്തു പറയേണ്ട മറ്റൊരു കാര്യം ഫീല്‍ഡിങ്ങാണ്. ജഡേജക്ക് മിന്നല്‍ ഫീല്‍ഡിങ്ങുകളിലൂടെ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിക്കും. ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കാന്‍ ജഡേജക്ക് വലിയ മികവുണ്ട്. ഈ സാഹചര്യത്തില്‍ ജഡേജ ഇന്ത്യയുടെ പ്ലേയിങ് 11 വേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് പറയാം.

അക്ഷറിന്റെ ബാറ്റിങ് പ്രശ്‌നം

അക്ഷറിന്റെ ബാറ്റിങ് പ്രശ്‌നം

അക്ഷര്‍ പട്ടേല്‍ സമീപകാലത്തായി ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും വിശ്വസ്തനായ ബാറ്റ്‌സ്മാനെന്ന് അക്ഷറിനെ വിശേഷിപ്പിക്കാനാവില്ല. പ്രധാന മത്സരങ്ങളില്‍ അക്ഷറിന് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാനാവില്ല.

സമ്മര്‍ദ്ദമുള്ള മത്സരങ്ങളിലെ അക്ഷറിന്റെ പ്രകടനം അത്ര മികച്ചതല്ല. ടി20 ലോകകപ്പില്‍ ഇന്ത്യ അക്ഷറിനെ പരിഗണിച്ചെങ്കിലും കാര്യമായി തിളങ്ങാനായില്ല. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ളവനെന്ന നിലയിലാണ് അക്ഷറിന് കൂടുതല്‍ പരിഗണന ലഭിക്കുന്നത്.

എന്നാല്‍ അക്ഷറിന്റെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തിയാലും ജഡേജയെക്കാള്‍ കേമനെന്ന് പറയാനാവില്ല. ജഡേജയുടെ സാന്നിധ്യത്തില്‍ ബാക്കപ്പായാണ് അക്ഷറിനെ പരിഗണിക്കേണ്ടത്.

Also Read: ഉറങ്ങാനാവുന്നില്ല! എന്തുകൊണ്ട് എനിക്ക് അവസരമില്ല? ചോദ്യമുയര്‍ത്തി സര്‍ഫറാസ് ഖാന്‍

സുന്ദര്‍ ഇനിയും മെച്ചപ്പെടണം

സുന്ദര്‍ ഇനിയും മെച്ചപ്പെടണം

വാഷിങ്ടണ്‍ സുന്ദറാണ് എടുത്തു പറയേണ്ട മറ്റൊരു ഓള്‍റൗണ്ടര്‍. വലം കൈയന്‍ സ്പിന്നറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ വാഷിങ്ടണ്‍ സുന്ദര്‍ ഇനിയും മെച്ചപ്പെടേണ്ടതായുണ്ട്. ജഡേജയേയും അക്ഷറിനെയും മറികടക്കുന്നവനെന്ന നിലയില്‍ സുന്ദറിനെ കാണാനാവില്ല.

യുവതാരമായ സുന്ദറിന്റെ സമീപകാലത്തെ ചില പ്രകടനങ്ങള്‍ മികച്ചതാണെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഇനിയും അദ്ദേഹം മെച്ചപ്പെടേണ്ടതായുണ്ട്. ഇന്ത്യ ലോകകപ്പില്‍ സുന്ദറിനെ പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.

Story first published: Tuesday, January 17, 2023, 19:20 [IST]
Other articles published on Jan 17, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+