സൂര്യക്കു മുമ്പ് റിഷഭ് ക്രീസില്‍, എന്താണിത്? ടീം ഇന്ത്യയോടു മുന്‍ പാക് നായകന്‍
ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ റിഷഭ് പന്തിന്റെ ബാറ്റിങ് പൊസിഷനെ ചോദ്യം ചെയ്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്്. റിഷഭ് ഈ പരമ്പരയില്‍ ബാറ്റിങില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു. നാലാം നമ്പറിലായിരുന്നു ഏകദിന പരമ്പരയില്‍ താരം ബാറ്റ് ചെയ്തത്. അതിനു മുമ്പുള്ള ടി20 പരമ്പരയില്‍ ഓപ്പണറുമായിരുന്നു. അവിടെയും റിഷഭ് ബാറ്റിങില്‍ ക്ലിക്കായില്ല.
ടി20 പരമ്പരയില്‍ 6, 11 എന്നിങ്ങനെയും ഏകദിന പരമ്പരയില്‍ 15, 10 എന്നിങ്ങനെയുമായിരുന്നു വിക്കറ്റ് കീപ്പറുടെ സ്‌കോറുകള്‍. ഏകദിന പരമ്പരയില്‍ റിഷഭിനു പിന്നില്‍ അഞ്ചാമനായിട്ടാണ് നമ്പര്‍ വണ്‍ ടി20 ബാറ്ററായ സൂര്യകുമാര്‍ യാദവിനെ ഇന്ത്യ കളിപ്പിച്ചത്. ഇന്ത്യയുടെ ഈ തീരുമാനത്തെയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ സല്‍മാന്‍ ബട്ട് ചോദ്യം ചെയ്തിരിക്കുന്നത്.

റിഷഭ് നിരാശപ്പെടുത്തി
റിഷഭ് പന്ത് അഗ്രസീവായി ബാറ്റ് ചെയ്യുന്ന പ്ലെയറാണ്. ഒരുപാട് സ്വാതന്ത്ര്യത്തോടെയാണ് താരം കളിക്കുന്നത്. പക്ഷെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ പ്രതീക്ഷിക്കപ്പെട്ടതു പോലെയൊരു പ്രകടനം കാഴ്ചവയ്ക്കാന്‍ റിഷഭിനായില്ല. ദ്ദേഹം തീര്‍ച്ചയായും കൂടുതല്‍ റണ്‍സ് ഈ പരമ്പരയില്‍ നേടേണ്ടിയിരുന്നു.
സൂര്യകുമാര്‍ യാദവിനു മുകളില്‍ റിഷഭ് എന്തുകൊണ്ടാണ് ബാറ്റ് ചെയ്തതെന്നു തനിക്കു മനസ്സിലായിട്ടില്ലെന്നും സല്‍മാന്‍ ബട്ട് വ്യക്തമാക്കി.

സൂര്യക്കു കൂടുതല്‍ ഓവറുകള്‍ ലഭിക്കണം
മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന സൂര്യകുമാര്‍ യാദവിനു പകരമാണ് മോശം ഫോമിലുള്ള റിഷഭ് പന്തിനെ ഇന്ത്യ നേരത്തേ ക്രീസിലേക്കു അയച്ചത്. ഫോമിലുള്ളയാള്‍ക്കാണ് കൂടുതല്‍ ഓവറുകള്‍ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കേണ്ടത്. നമ്പര്‍ വണ്‍ ബാറ്ററാണ് സൂര്യ. എന്നാല്‍ ഇന്ത്യ അദ്ദേഹത്തെ മോശം ഫോമിലുള്ള ഒരാള്‍ക്കു താഴെയാണ് അയച്ചതെന്നും സല്‍മാന്‍ ബട്ട് വിലയിരുത്തി.
Also Read: ആ സിക്‌സുകള്‍ ഹാര്‍ദിക്കോ, ഡിക്കെയോ അടിച്ചാല്‍ സഹിക്കില്ല! കോലി ആയതില്‍ വിഷമമില്ല

പ്രകടനത്തെ ബാധിച്ചേക്കും
ഏകദിന പരമ്പരയില്‍ റിഷഭ് പന്തിനും താഴെ ബാറ്റ് ചെയ്യിച്ചത് സൂര്യകുമാര്‍ യാദവിന്റെ പ്രകടനത്തെ ബാധിച്ചേക്കുമെന്നു സല്‍മാന്‍ ബട്ട് മുന്നറിയിപ്പ് നല്‍കി. എന്താണ് സംഭവിക്കുന്നതെന്നു എനിക്കറിയില്ല. ബാറ്റിങ് ഓര്‍ഡറിലെ ഈ മാറ്റം ഇംപാക്ടുണ്ടാക്കിയേക്കും. ജീവിതത്തിലെ തന്നെ ഏറ്റവും മോശം ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍ ബാറ്റ് ചെയ്യാനെത്തിയാല്‍ കൂടുതല്‍ ബോളുകള്‍ നേരിടണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ബട്ട് വ്യക്തമാക്കി. ഏകദിന പരമ്പരയില്‍ സൂര്യ ബാറ്റിങില്‍ നിറംമങ്ങുകയും ചെയ്തിരുന്നു. 6, 4 എന്നിങ്ങനെ സ്‌കോറുകള്‍ക്കാണ് താരം പുറത്തായത്. നേരത്തേ നടന്ന ടി20 പരമ്പരയില്‍ സൂര്യ സെഞ്ച്വറിയോടെ തിളങ്ങിയിരുന്നു.
Also Read: അവന്‍ ധോണിയെപ്പോലെ! വൈകാതെ സിഎസ്‌കെ നായകനായേക്കും-ചൂണ്ടിക്കാട്ടി ഹസി

ബാറ്റിങ് പൊസിഷനെക്കുറിച്ച് റിഷഭ്
ഇന്ത്യക്കു വേണ്ടി വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പൊസിഷനെക്കുറിച്ച് റിഷഭ് പന്ത് വെളിപ്പെടുത്തിയിരുന്നു. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനു മുമ്പായിരുന്നു ഇത്.
ടി20യില്‍ ഓപ്പണറായും ഏകദിനത്തില്‍ 4-5 പൊസിഷനുകളിലും കളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ടെസ്റ്റില്‍ ഞാന്‍ അഞ്ചാം നമ്പറിലാണ് കളിക്കുന്നത്. താഴേക്കു ബാറ്റ് ചെയ്യുമ്പോള്‍ ഗെയിം പ്ലാനില്‍ മാറ്റം വരും. അതേസമയം, തന്നെ ടീം ആവശ്യപ്പെടുന്ന സ്ഥാനത്തു ബാറ്റ് ചെയ്യുകയെന്നത് നിങ്ങളുടെ ചുമതലയുമാണെന്നും റിഷഭ് വ്യക്തമാക്കിയിരുന്നു.

ബംഗ്ലാദേശിനെതിരേ തിരിച്ചുവരാന്‍ റിഷഭ്
അതേസമയം ന്യൂസിലാന്‍ഡ് പര്യടനത്തിലെ ക്ഷീണം ഇനി ബംഗ്ലാദേശ് പര്യടനത്തില്‍ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് റിഷഭ് പന്ത്. അതേസമയം, ന്യൂസിലാന്‍ഡില്‍ ടീമിന്‍റെ ഭാഗമായിരുന്നസഞ്ജു സാംസണിനു ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടാനായില്ല. സഞ്ജുവിനു പകരം ഇഷാന്‍ കിഷനാണ് ഏകദിനത്തില്‍ ടീമിന്‍റെ ബാക്കപ്പ് വിക്കറ്റ് കീപ്പര്‍. ബംഗ്ലാദേശില്‍ ഏകദിന, ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യക്കുള്ളത്. ഞായറാഴ്ചയാണ് മൂന്ന് ഏകദിനങ്ങളുടെ പരമ്പരയ്ക്കു തുടക്കമാവുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications