
അത് മികച്ച ഓള്‍റൗണ്ടറുടെ അഭാവംകൊണ്ടാണെന്നാണ് ശാസ്ത്രി പറയുന്നത്. സെലക്ടര്‍മാരോട് മികച്ച ഓള്‍റൗണ്ടര്‍മാരെ കണ്ടെത്തുന്നതിനെപ്പറ്റി പറഞ്ഞിരുന്നെങ്കിലും അവര്‍ക്കതിന് സാധിക്കാതെ പോയെന്നും ശാസ്ത്രി പറഞ്ഞു. 'ടോപ് സിക്‌സില്‍ പന്തെറിയാന്‍ സാധിക്കുന്ന ഒരാളെങ്കിലും വേണമെന്നത് ഞാന്‍ എപ്പോഴും ആവിശ്യപ്പെടുന്ന കാര്യമാണ്. ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റതിന് പിന്നാലെ വലിയ പ്രശ്‌നമാണ് പരിശീലകനെന്ന നിലയില്‍ ഞാന്‍ നേരിട്ടത്.

അത് ഇന്ത്യന്‍ ടീമിനെ വളരെയധികം ബാധിച്ചു. ലോകകപ്പിലും ഇന്ത്യയെ അത് പ്രതികൂലമായി ബാധിച്ചു. കാരണം ഹര്‍ദിക്കിന്റെ അഭാവത്തില്‍ ടോപ് സിക്‌സില്‍ ഇന്ത്യക്കായി പന്തെറിയാന്‍ ഒരാളുപോലുമില്ലായിരുന്നു. അതൊരു വലിയ പ്രശ്‌നമാണ്. ആരെയെങ്കിലും കണ്ടെത്തൂവെന്ന് സെലക്ടര്‍മാരോട് പറഞ്ഞു. എന്നാല്‍ മികച്ച ആരുമെത്തിയില്ല'-ഫാന്‍കോഡിനോട് സംസാരിക്കവെ ശാസ്ത്രി പറഞ്ഞു.
ശാസ്ത്രിയുടെ പരിശീലനത്തിന് കീഴിലാണ് ഇന്ത്യ രണ്ട് തവണ ഓസ്‌ട്രേലിയയില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത്. എടുത്തുപറയാവുന്ന പല നേട്ടങ്ങളും ശാസ്ത്രിയുടെ പരിശീലനത്തിന് കീഴില്‍ ഇന്ത്യന്‍ ടീം നേടിയെടുത്തു. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായെങ്കിലും ന്യൂസീലന്‍ഡിനോട് തോറ്റു.
T20 World Cup2022: പരിക്ക് വില്ലന്‍, ഇന്ത്യയുടെ നാല് സൂപ്പര്‍ താരങ്ങള്‍ പുറത്താവുമോ?, ആശങ്ക!

2019ലെ ഏകദിന ലോകകപ്പ് സെമിയിലാണ് ഇന്ത്യ തോറ്റത്. ന്യൂസീലന്റിനോടായിരുന്നു ഇന്ത്യയുടെ തോല്‍വി. എംഎസ് ധോണിയുടെ അവസാന അന്താരാഷ്ട്ര മത്സരമെന്ന നിലയില്‍ ഇപ്പോഴും ഈ മത്സരം ആരാധക മനസിലുണ്ട്. 2021ലെ ടി20 ലോകകപ്പിലാണ് രവി ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യ അവസാനമായി ഇറങ്ങിയത്. ഇന്ത്യക്ക് സെമി പോലും കാണാനായില്ലെന്ന് മാത്രമല്ല. പാകിസ്താനോട് തോല്‍ക്കുകയും ചെയ്തു.

ഹര്‍ദിക് പാണ്ഡ്യയെയാണ് ഇന്ത്യ ഓള്‍റൗണ്ടറെന്ന നിലയില്‍ ആശ്രയിക്കുന്നത്. ഹര്‍ദിക്കിന് പരിക്കേറ്റാല്‍ മറ്റൊരു പകരക്കാരനില്ലാത്ത അവസ്ഥ ഇപ്പോഴുമുണ്ട്. വെങ്കടേഷ് അയ്യരെയൊക്കെ ഇന്ത്യ പരീക്ഷിച്ചെങ്കിലും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. ഇന്ത്യയുടെ ടോപ് സിക്‌സില്‍ പരിഗണിക്കപ്പെടുന്നവരില്‍ രോഹിത് ശര്‍മയും വിരാട് കോലിയും പന്തെറിയുന്നവരാണ്. എന്നാല്‍ ഇവര്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതോടെ ബൗളിങ് പൂര്‍ണ്ണമായും വിട്ടു.
6 പന്തില്‍ ജയിക്കാന്‍ 7 റണ്‍സ്, ആദ്യ നാല് പന്തും വിക്കറ്റ്!, പിന്നെ എന്തായി? ത്രില്ലിങ് മാച്ച് ഇതാ

ശ്രേയസ് അയ്യരും അത്യാവശ്യം പന്തെറിയും. കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരൊന്നും പന്തെറിയാത്തവരാണ്. ഇന്ത്യക്ക് മുന്നില്‍ ഇനി വരാനിരിക്കുന്നത് ടി20 ലോകകപ്പാണ്. ഒക്ടോബറില്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യക്ക് മുന്നില്‍ ഇപ്പോഴും ചോദ്യമാവുന്നത് മികച്ച ഓള്‍റൗണ്ടറുടെ അഭാവമാണ്. ഹര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റാല്‍ ടീമിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റുന്ന അവസ്ഥയാണുള്ളത്. ഇന്ത്യ മികച്ച ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാത്ത പക്ഷം വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നേക്കും.


Click it and Unblock the Notifications












