എന്തിന് എന്നെ ഒഴിവാക്കി? എന്നോട് അവന്‍ ദേഷ്യപ്പെട്ടു! സംഭവം വെളിപ്പെടുത്തി ഭരത് അരുണ്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബൗളിങ് നിലവാരം സമീപകാലത്തായി വളരെ മികച്ചതാണ്. മൂന്ന് ഫോര്‍മാറ്റിലും മികച്ച ബൗളര്‍മാരെ സൃഷ്ടിക്കാന്‍ ഇന്ത്യക്കായിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ രവി ശാസ്ത്രി പരിശീലകനായും വിരാട് കോലി ക്യാപ്റ്റനായും ഉണ്ടായിരുന്ന സമയത്താണ് ഇന്ത്യയുടെ ബൗളര്‍മാര്‍ വളരെയധികം മെച്ചപ്പെട്ടത്.
ഭരത് അരുണ്‍ ബൗളിങ് പരിശീലകനായിരുന്ന സമയത്ത് ഇന്ത്യയുടെ ബൗളര്‍മാരെല്ലാം വലിയ മികവ് കാട്ടിയിരുന്നു. അവസാനത്തെ രണ്ട് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം ഇന്ത്യ ഓസ്‌ട്രേലിയയിലടക്കം നേടി.
ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരെയെല്ലാം വിദേശത്തും മികവ് കാട്ടുന്ന തരത്തിലേക്ക് വളര്‍ത്താന്‍ ഇന്ത്യക്ക് സാധിച്ചു.
എന്നാല്‍ ഒന്നിലധികം താരങ്ങള്‍ മികവ് കാട്ടിയതോടെ പല മത്സരങ്ങളിലും മികവുണ്ടായിട്ടും ചില താരങ്ങളെ ഇന്ത്യക്ക് പുറത്തിരുത്തേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ മികവ് കാട്ടിയിട്ടും ഉമേഷ് യാദവിനെ പുറത്തിരുത്തേണ്ടി വന്ന സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബൗളിങ് പരിശീലകനായ ഭരത് അരുണ്‍.

നിരവധി തവണ ഉമേഷ് നിരാശനായിട്ടുണ്ട്
ടീമില്‍ ഇടം ലഭിക്കാത്തതില്‍ നിരവധി തവണ ഉമേഷ് യാദവിനെ നിരാശനാവേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അവസരം ലഭിക്കാത്ത സാഹചര്യങ്ങളില്‍. ചില സമയങ്ങളില്‍ അവന്‍ തന്നെ ഒഴിവാക്കിയ തീരുമാനത്തെ ചോദ്യം ചെയ്തിട്ടുമുണ്ട്.
ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നെ ഒഴിവാക്കിയതെന്ന് ചോദിച്ചു. എനിക്ക് ഉത്തരം പറയുക പ്രയാസമായിരുന്നു. ടെസ്റ്റില്‍ ഷമിയും ബുംറയും ഉമേഷുമെല്ലാം ഫോമില്‍ കളിക്കുമ്പോള്‍ ആരെ പുറത്തിരുത്തുമെന്നത് തീരുമാനമെടുക്കാന്‍ പ്രയാസമുള്ള കാര്യമാണ്.
ഹര്‍ദിക് പാണ്ഡ്യ ടെസ്റ്റ് കളിച്ചിരുന്നപ്പോള്‍ ഇന്ത്യ രണ്ട് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ മാത്രമാണ് പരിഗണിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉമേഷ് സ്ഥിരതയോടെ പന്തെറിഞ്ഞിരുന്നപ്പോഴും ഒഴിവാക്കേണ്ടതായി വന്നിട്ടുണ്ട്'- ഭരത് അരുണ്‍ പറഞ്ഞു.
Also Read: ISL: ബ്ലാസ്റ്റേഴ്‌സിന്റെ ബഹിഷ്‌കരണം, പണികിട്ടുക കോച്ചിന്! വിലക്കിന് സാധ്യത- അറിയാം

എന്നോട് പിണങ്ങി മിണ്ടാതിരുന്നിട്ടുണ്ട്
ഇന്ത്യയുടെ സീനിയര്‍ പേസര്‍മാരിലൊരാളാണ് ഉമേഷ് യാദവ്. എന്നാല്‍ പലപ്പോഴും ഉമേഷിനെ മാറ്റിനിര്‍ത്തേണ്ടി വന്നിട്ടുണ്ട്. അത് ചില സമയത്ത് അവനെ വലിയ ദേഷ്യത്തിലാക്കിയിട്ടുമുണ്ട്. 'ചില സമയത്ത് അവന്‍ വളരെയധികം ദേഷ്യപ്പെടാറുണ്ട്.
ഒഴിവാക്കിയതിന്റെ പേരില്‍ ഒന്നിലധികം ദിവസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. പിന്നോട് എന്റെ അടുത്തേക്ക് വന്ന് ക്ഷമ പറയും. ഇപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കിയെന്നും പറയും. അപ്പോള്‍ ഞാന്‍ അവനോട് പറഞ്ഞത് ഇപ്പോള്‍ ദേഷ്യപ്പെട്ടില്ലെങ്കില്‍ നിനക്ക് എന്തോ പ്രശ്‌നമുണ്ടെന്നാണ് കരുതുകയെന്നാണ്.
ഉമേഷ് പ്രതിഭാശാലിയായ താരമാണ്. ഏത് സാഹചര്യത്തിലും തിളങ്ങണമെന്ന് ചിന്തിക്കുന്നവനാണവന്‍. എന്നാല്‍ ടീമിന്റെ പദ്ധതികള്‍ക്കനുസരിച്ചാണ് ചിലപ്പോള്‍ പുറത്തിരുത്തേണ്ട സാഹചര്യം ഉണ്ടാവുന്നത്-ഭരത് കൂട്ടിച്ചേര്‍ത്തു.

അണ്ടര്‍ റേറ്റഡ് പേസര്‍
ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിനൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാനായില്ലെങ്കിലും ടെസ്റ്റ് ടീമിനൊപ്പം മികവ് കാട്ടിയിട്ടും വാഴ്ത്തപ്പെടാതെ പോയ താരമാണ് ഉമേഷ് യാദവ്. അര്‍ഹിച്ച അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്ന് പറയാം.
ഇന്ത്യന്‍ പിച്ചുകളില്‍ വലിയ റെക്കോഡ് അവകാശപ്പെടാന്‍ ഉമേഷിനാവും. നല്ല വേഗം സ്ഥിരമായി പുലര്‍ത്താന്‍ ഉമേഷിന് കഴിവുണ്ട്. 55 ടെസ്റ്റില്‍ നിന്ന് 168 വിക്കറ്റും 75 ഏകദിനത്തില്‍ നിന്ന് 106 വിക്കറ്റും 9 ടി20യില്‍ നിന്ന് 12 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
ടെസ്റ്റില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് പ്രകടനവും ഒരു തവണ 10 വിക്കറ്റ് പ്രകടനവും നടത്താന്‍ ഉമേഷിനായിട്ടുണ്ട്. വിദേശ പിച്ചുകളിലും ഇന്ത്യക്ക് വിശ്വസിക്കാവുന്ന ഉമേഷ് തുടര്‍ച്ചയായി സ്റ്റംപിന് ആക്രമിക്കാന്‍ കഴിവുള്ള താരമാണ്.
പരിമിത ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്ത ബൗളറായതിനാലാണ് അദ്ദേഹത്തിന് വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ പോയത്. എന്നാല്‍ ടെസ്റ്റില്‍ ഉമേഷ് വാഴ്ത്തപ്പെടാത്ത ഹീറോയാണെന്ന് തന്നെ പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications