Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്ലില്‍ വിക്കറ്റ് വേട്ട, ഇന്ത്യക്കൊപ്പം 'തല്ലുകൊള്ളി', ഹര്‍ഷലിന്റെ പ്രശ്‌നമെന്ത്?

ഐപിഎല്ലില്‍ ഡെത്ത് ഓവറുകളിലെ ഉജ്ജ്വല ബൗളിങിന്റെ പേരില്‍ ഏറെ കൈയടി നേടിയ താരമാണ് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍. യോര്‍ക്കറുകളേക്കാള്‍ ക്രീസിലുള്ള ബാറ്ററുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്ന സ്ലോ ബോളുകളായിരുന്നു ഹര്‍ഷലിന്റെ വജ്രായുധം. പക്ഷെ ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍ താരത്തിനു ഈ മാജിക്ക് പുറത്തെടുക്കാനായിട്ടില്ല. ഹര്‍ഷലിന്റെ സ്ലോ ബോളുകളെ ബാറ്റര്‍മാര്‍ അനായാസം ബൗണ്ടറിയിലേക്കും സിക്‌സറിലേക്കുമെല്ലാം അടിച്ചുപറത്തുകയാണ്.

വലിയ പിന്തുണ

വലിയ പിന്തുണ

പക്ഷെ ടീം മാനേജ്‌മെന്റില്‍ നിന്നും വലിയ പിന്തുണയാണ് ഹര്‍ഷലിനു ഇപ്പോഴും ലഭിക്കുന്നത്. താരത്തിന്റെ കഴിവില്‍ തങ്ങള്‍ക്കു പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ രാഹുല്‍ ദ്രാവിഡുമെല്ലാം ആവര്‍ത്തിക്കുന്നത്. യഥാര്‍ഥത്തില്‍ ഹര്‍ഷലിന്റെ ഐപിഎല്ലിലെ ബൗളിങും ഇന്ത്യക്കു വേണ്ടിയുള്ള ബൗളിങും തമ്മിലുള്ള വ്യത്യാസമെന്താണ്? ഇതേക്കുറിച്ച് പരിശോധിക്കാം.

സൂപ്പര്‍ ജയന്‍റ്സിനായി തിളങ്ങി

സൂപ്പര്‍ ജയന്‍റ്സിനായി തിളങ്ങി

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 18 ബോളില്‍ 41 റണ്‍സ് പ്രതിരോധിച്ച് ആര്‍സിബി ജയിച്ചപ്പോള്‍ ഹര്‍ഷല്‍ പട്ടേലിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അന്നു ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസി ഹര്‍ഷലിനെ വാനോളം പ്രശംസിക്കുകയും ചെയ്തിരുന്നു.
സൗത്താഫ്രിക്കയുായി ഈ വര്‍ഷമാദ്യം ഡല്‍ഹിയില്‍ നടന്ന ടി20യില്‍ ഹര്‍ഷല്‍ 17ാമത്തെ ഓവറില്‍ 22 റണ്‍സാണ് വിട്ടുകൊടുത്തത്. 24 ബോളില്‍ 56 റണ്‍സ് പ്രതിരോധിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെടുകയും ചെയ്തിരുന്നു. ഓസ്ട്രലിയക്കെതിരേ മൊഹാലിയില്‍ നടന്ന ടി20യില്‍ 18ാം ഓവറില്‍ 22 റണ്‍സും പേസര്‍ വിട്ടുകൊടുത്തു.

ഐപിഎല്ലിലും റണ്‍സ് വാരിക്കോരി നല്‍കുന്നു

ഐപിഎല്ലിലും റണ്‍സ് വാരിക്കോരി നല്‍കുന്നു

ഇന്ത്യക്കു വേണ്ടി കളിക്കുമ്പോള്‍ മാത്രമല്ല ഹര്‍ഷല്‍ പട്ടേല്‍ ഈ തരത്തില്‍ റണ്‍സ് വാരിക്കോരി കൊടുക്കുന്നത്. ഐപിഎല്ലിലും റണ്‍സ് വഴങ്ങുന്നതില്‍ പേസര്‍ പിശുക്ക് കാണിക്കാറില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. റണ്‍സ ഏറെ വഴങ്ങിയാലും ഐപിഎല്ലില്‍ വിക്കറ്റുകളും ഹര്‍ഷലിനു ലഭിക്കുന്നുണ്ടെന്നതാണ് പ്രധാന വ്യത്യാസം. പക്ഷെ ഇന്ത്യക്കായി ബൗള്‍ ചെയ്യുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കുക മാത്രമല്ല വിക്കറ്റും പേസര്‍ക്കു ലഭിക്കുന്നില്ല.

Also Read: സ്ലെഡ്ജ് ചെയ്തു, തൊട്ടടുത്ത പന്തില്‍ സിക്‌സര്‍, കിടിലന്‍ മറുപടി നല്‍കിയ നാല് പേരിതാ

കൂടുതല്‍ റണ്‍സ്

കൂടുതല്‍ റണ്‍സ്

2021 മുതലുള്ള ഐപിഎല്‍ എടുത്താല്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത് ഹര്‍ഷലാണ്. ഇന്നിങ്‌സിലെ അവസാന അഞ്ചോവറുകളില്‍ 27 സിക്‌സറുകളാണ് പേസര്‍ വിട്ടുകൊടുത്തത്. മറ്റൊരു ബൗളറും ഇത്രയും സിക്‌സറുകളടിച്ചിട്ടില്ല. 9.13 ആയിരുന്നു ഹര്‍ഷലിന്റെ ഇക്കോണമി റേറ്റ്.

Also Read: ദുലീപ് ട്രോഫിയില്‍ കസറി, ഇന്ത്യന്‍ ടീമിലേക്ക് വിളികാത്ത് നാല് പേര്‍, ഇനി വൈകില്ല

ഇക്കോണമി റേറ്റ്

ഇക്കോണമി റേറ്റ്

2021ലെ ഐപിഎല്ലില്‍ 32 വിക്കറ്റുകളാണ് ഹര്‍ഷല്‍ പട്ടേലിനു ലഭിച്ചത്. ഇതില്‍ 19 വിക്കറ്റുകളും താരത്തിനു ലഭിച്ചത് അവസാനത്തെ മൂന്നോവറുകളിലായിരുന്നു. 20ാം ഓവറില്‍ മാത്രം 11 വിക്കറ്റുകളും ഹര്‍ഷല്‍ നേടി.
പക്ഷെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള പേസറുടെ പ്രകടമെടുത്താല്‍ അത് ഒരിക്കലും പ്രതീക്ഷയ്‌ക്കൊത്തുര്‍ന്നിട്ടില്ല. ഇതുവരെ കളിച്ച 18 ഇന്നിങ്‌സുകളില്‍ നിന്നും 13 വിക്കറ്റുകള്‍ മാത്രമേ ഹര്‍ഷല്‍ വീഴ്ത്തിയിട്ടുള്ളൂ. ഐപിഎല്ലില്‍ 9.13 ആണ് ഇക്കോണമി റേറ്റെങ്കില്‍ ഇന്ത്യക്കൊപ്പം അത് 10.5 ആണ്. ഈ വര്‍ഷം അവസാന അഞ്ചോവറില്‍ 22 സിക്‌സറുകളാണ് ഹര്‍ഷല്‍ വിട്ടുകൊടുത്തത്. ലോക ക്രിക്കറ്റില്‍ മറ്റൊരു ബൗളറും ഇത്രയും സിക്‌സ് വഴങ്ങിയിട്ടില്ല. ഈ വര്‍ഷം മാത്രം ടി20യില്‍ ഹര്‍ഷല്‍ ദാനം ചെയ്തത് 34 സിക്‌സറുകളാണ്.

സ്ലോ ബോളുകള്‍

സ്ലോ ബോളുകള്‍

കഴിഞ്ഞ ഐപിഎല്ലില്‍ ഓരോ 6.67 സ്ലോ ബോളുകളിലും ഹര്‍ഷല്‍ പട്ടേലിനു വിക്കറ്റുകള്‍ ലഭിച്ചിട്ടുണ്ട്. 32 വിക്കറ്റുകളില്‍ 18ഉം അദ്ദേഹത്തിനു ലഭിച്ചത് വ്യത്യസ്ത തരത്തിലുള്ള സ്ലോ ബോളുകളിലൂടെയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹര്‍ഷലിന്റെ ഈ സ്ലോ ബോളുകളെ ബാറ്റര്‍മാര്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെയാണ് കൈകാര്യം ചെയ്യുന്നത്. ഇതിനു പോംവഴി കണ്ടെത്തിയെങ്കില്‍ മാത്രമേ ഹര്‍ഷലിനു ടീമില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

Story first published: Sunday, October 2, 2022, 11:25 [IST]
Other articles published on Oct 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+