Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദുലീപ് ട്രോഫിയില്‍ കസറി, ഇന്ത്യന്‍ ടീമിലേക്ക് വിളികാത്ത് നാല് പേര്‍, ഇനി വൈകില്ല

1

ടി20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയൊരു പൊളിച്ചെഴുത്തിന് തന്നെ സാധ്യതയുണ്ട്. ഇക്കാര്യം ബിസിസി ഐ വൃത്തങ്ങള്‍ ഇതിനോടകം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. 2013ന് ശേഷം ഇന്ത്യക്ക് ഇതുവരെ ഒരു ഐസിസി ട്രോഫി പോലും നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ കൂടി കിരീടം നഷ്ടമായാല്‍ വലിയ മാറ്റത്തിന് ഇന്ത്യ മുതിര്‍ന്നേക്കും. അതുകൊണ്ട് തന്നെ ആഭ്യന്തര മത്സരങ്ങളിലെ താരങ്ങളുടെ പ്രകടനം സെലക്ടര്‍മാര്‍ സസൂഷ്മം വീക്ഷിക്കുന്നുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് മികവ് കാട്ടുന്നവരെ ഇന്ത്യ വൈകാതെ തന്നെ ടീമിലേക്ക് പരിഗണിച്ചേക്കും. അവസാനമായി ദുലീപ് ട്രോഫിയാണ് നടന്നത്. ഇതില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് ഇന്ത്യക്കായി തിളങ്ങിയ നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം. ഇതില്‍ ആരൊക്കെ ഇന്ത്യന്‍ ടീമിലേക്കെത്തുമെന്നതും പരിശോധിക്കാം.

യശ്വസി ജയ്‌സ്വാള്‍

യശ്വസി ജയ്‌സ്വാള്‍

ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്ന യുവതാരമാണ് യശ്വസി ജയ്‌സ്വാള്‍. ഇടം കൈയന്‍ ഓപ്പണര്‍ ഇതിനോടകം ഐപിഎല്ലിലൂടെ മികവ് കാട്ടിയിട്ടുണ്ട്. ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലും താരം തിളങ്ങുന്നു. ദുലീപ് ട്രോഫിയില്‍ രണ്ട് ഇരട്ട സെഞ്ച്വറി പ്രകടനമാണ് അദ്ദേഹം നടത്തിയത്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 99 ശരാശരിയില്‍ അടിച്ചെടുത്തത് 497 റണ്‍സ്. ഇന്ത്യക്ക് ഇടം കൈയന്‍ ഓപ്പണറെ അത്യാവശ്യമാണ്. വരാനിരിക്കുന്ന ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഇതേ മികവ് തുടര്‍ന്നാല്‍ യശ്വസി ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയേക്കും.

Also Read : 'വ്യത്യസ്തനാം ഡികെ', ഹെല്‍മറ്റിന്റെ ലുക്ക് മാത്രമല്ല പൊളി, പ്രത്യേകതകളും ഏറെ!, അറിയാം

പൃഥ്വി ഷാ

പൃഥ്വി ഷാ

ഇന്ത്യയുടെ വലം കൈ ഓപ്പണറാണ് പൃഥ്വി ഷാ. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണറായ പൃഥ്വി ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം നടത്തിയിട്ടുണ്ട്. ടെസ്റ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ ഇന്ത്യക്കായി സെഞ്ച്വറി പ്രകടനം നടത്താന്‍ പൃഥ്വിക്കായിരുന്നു. എന്നാല്‍ ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ട് ഒരു വര്‍ഷത്തോളം പുറത്തിരിക്കേണ്ടി വന്നത് പൃഥ്വിക്ക് വലിയ തിരിച്ചടിയായി മാറി. ഇപ്പോള്‍ ഏറെ നാളായി അദ്ദേഹം ഇന്ത്യന്‍ ടീമിന് പുറത്താണ്. എന്നാല്‍ ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഒരുപോലെ മികവ് കാട്ടുന്ന പൃഥ്വ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് പൃഥ്വി കാഴ്ചവെച്ചത്. 113, 60, 142 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രധാന സ്‌കോര്‍. അധികം വൈകാതെ ഇന്ത്യയുടെ ടി20 ടീമിലേക്ക് പൃഥ്വി ഷാ എത്തിയേക്കും.

സായ് കിഷോര്‍

സായ് കിഷോര്‍

തമിഴ്‌നാട് കാരനായ ആര്‍ സായ് കിഷോര്‍ ഐപിഎല്ലിലൂടെ ഇതിനോടകം മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ 25കാരനായ താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇതുവരെ അവസരം കിട്ടിയിട്ടില്ല. ദുലീപ് ട്രോഫിയില്‍ നാല് ഇന്നിങ്‌സില്‍ നിന്ന് 17 വിക്കറ്റാണ് സായ് കിഷോര്‍ നേടിയത്. 70 റണ്‍സ് വഴങ്ങി 7 വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. അവസാന സീസണില്‍ ഐപിഎല്‍ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ടീമിന്റെ ഭാഗമായിരുന്നു സായ് കിഷോര്‍. 22 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 76 വിക്കറ്റ് നേടിയ താരം ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയും കാത്തിരിക്കുകയാണ്.

Also Read : മുംബൈയില്‍ കളിച്ചതല്ല, സൂര്യയുടെ കരിയര്‍ മാറ്റിയത് ആ തീരുമാനം, ചൂണ്ടിക്കാട്ടി പോണ്ടിങ്

ജയദേവ് ഉനദ്ഘട്ട്

ജയദേവ് ഉനദ്ഘട്ട്

ഇന്ത്യയുടെ ഇടം കൈയന്‍ പേസറാണ് ജയദേവ് ഉനദ്ഘട്ട്. നേരത്തെ തന്നെ ഇന്ത്യക്കായി കളിച്ചെങ്കിലും ഉനദ്ഘട്ടിന് ടീമില്‍ സ്ഥാനം ഉറപ്പിക്കാനായില്ല. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് ഉനദ്ഘട്ട് കാഴ്ചവെച്ചത്. 13 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഫൈനലിലെ 6 വിക്കറ്റ് പ്രകടനവും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ 30കാരനായ താരത്തിന് ഇനിയൊരു അവസരം ഇന്ത്യന്‍ ടീമിനൊപ്പം ലഭിച്ചേക്കില്ല. ടെസ്റ്റിലേക്കും ഉനദ്ഘട്ടിന് വിളിയെത്താന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം.

Story first published: Saturday, October 1, 2022, 15:56 [IST]
Other articles published on Oct 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+