For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുകൊണ്ട് ക്രിക്കറ്റ് മത്സരങ്ങള്‍ മഴയത്തു നിര്‍ത്തി വെയ്ക്കുന്നു? കാരണങ്ങള്‍ ഇവ

ക്രിക്കറ്റില്‍ മഴ രസംകൊല്ലിയാണ്. മഴ വീഴുന്നത് കാണുമ്പോഴേ അംപയര്‍മാരും കളിക്കാരും ഡ്രസിങ് റൂമിലേക്കോടും. പിന്നെ പെയ്ത് തീരുന്നതുവരെ കാത്തുനില്‍ക്കണം കളി പുനരാരംഭിക്കാന്‍. മഴ തോര്‍ന്നതുകൊണ്ട് മാത്രം കാര്യമില്ല. അംപയര്‍മാര്‍ എത്തി പിച്ചും ഔട്ട്ഫീല്‍ഡും പരിശോധിച്ച് തൃപ്തിപ്പെട്ടാല്‍ മാത്രമേ കളി തുടരാന്‍ അനുവാദം ലഭിക്കുകയുള്ളൂ.

'വെറുപ്പീര്' പരിപാടി

'വെറുപ്പീര്' പരിപാടി

മഴ വന്ന് കളി തുടരെ തടസ്സപ്പെടുത്തുന്നതാണ് ക്രിക്കറ്റിലെ ഏറ്റവും വെറുപ്പീര് പരിപാടിയെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പോലും തുറന്നുസമ്മതിക്കുന്നുണ്ട്. വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനം മഴ വന്നും പോയും നിന്നപ്പോള്‍ ഒന്നിലേറെ തവണയാണ് മത്സരം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നത്.

മഴയായാലും മഞ്ഞായാലും ഫുട്‌ബോളില്‍ യാതൊരു കുഴപ്പവുമില്ല; ക്രിക്കറ്റിന് മാത്രമാണ് ഇതെല്ലാം പ്രശ്‌നമെന്ന് പരിഹാസ രൂപേണ പലരും പറയാറുണ്ട്. ഈ അവസരത്തില്‍ മഴ പെയ്താല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തി വെക്കുന്നതിന്റെ കാരണങ്ങള്‍ ഇവിടെ പരിശോധിക്കാം.

കാഴ്ച്ച കുറയും

കാഴ്ച്ച കുറയും

പന്ത് കാണാന്‍ കഴിയില്ലെങ്കില്‍പ്പിന്നെ ക്രിക്കറ്റ് കളിച്ചിട്ട് കാര്യമില്ല. അതുകൊണ്ടാണ് നേരം ഇരുട്ടുന്നുണ്ടെന്ന് കാണുമ്പോള്‍തന്നെ ടെസ്റ്റ് മത്സരങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കാറ്. മാനം ഇരുണ്ടുകെട്ടി മഴ പെയ്യുമ്പോഴും സ്ഥിതിയിതുതന്നെ. ഫുട്‌ബോള്‍ പന്തിനെ അപേക്ഷിച്ച് വലുപ്പം കുറവായതുകൊണ്ട് മഴയത്തു ക്രിക്കറ്റ് പന്തു 'കണ്ണില്‍ പിടിക്കുക' ബുദ്ധിമുട്ടാണ്.

സുരക്ഷ

സുരക്ഷ

താരങ്ങളുടെ സുരക്ഷയാണ് മഴ പെയ്യുമ്പോള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തി വെയ്ക്കാനുള്ള മറ്റൊരു കാരണം. മിക്ക ഗ്രൗണ്ടുകളിലും മഴ പെയ്യുമ്പോള്‍ പിച്ച് മൂടിവെയ്ക്കാനുള്ള സംവിധാനങ്ങളുണ്ട്. പക്ഷെ പിച്ചിന് ചുറ്റും ഔട്ട്ഫീല്‍ഡ് മൂടിവെയ്ക്കുന്ന പതിവ് ചുരുക്കം ചില സ്റ്റേഡിയങ്ങളില്‍ മാത്രമേ ഇന്നുള്ളൂ.

ഔട്ട്ഫീല്‍ഡില്‍ വെള്ളം കെട്ടിക്കിടന്നാല്‍ ഫീല്‍ഡര്‍മാര്‍ തെന്നി വീണ് പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഗ്രൗണ്ടില്‍ വഴുക്കലുണ്ടെങ്കില്‍ ഫീല്‍ഡിങ്ങിനെയും ഇതു ബാധിക്കും. അതുകൊണ്ടാണ് മഴയ്ക്ക് ശേഷം പിച്ചും ഔട്ട്ഫീല്‍ഡും തൃപ്തികരമായി കണ്ടാല്‍ മാത്രം കളി തുടരാന്‍ അംപയര്‍മാര്‍ അനുവദിക്കുന്നത്.

പിച്ചിലും പ്രശ്‌നം

പിച്ചിലും പ്രശ്‌നം

മഴയത്തു ക്രിക്കറ്റ് കളിച്ചാലുള്ള പ്രധാന പ്രശ്‌നം പന്ത് ബൗണ്‍സ് ചെയ്യില്ലെന്നതാണ്. മണിക്കൂറുകളെടുത്ത് തയ്യാറാക്കിയ പിച്ചിന്റെ മികവെല്ലാം മഴയില്‍ ഒലിച്ചുപോകും. ബോളര്‍മാര്‍ക്ക് ബൗണ്‍സും കിട്ടില്ല, സ്വിങ്ങും കിട്ടില്ല. തുകലായതുകൊണ്ട് വെള്ളം നനഞ്ഞാലുടന്‍ ക്രിക്കറ്റ് പന്തിന് ഭാരം കൂടുമെന്നും ഇവിടെ ഓര്‍മ്മപ്പെടുത്തുന്നു.

കോലി - രോഹിത് തര്‍ക്കം... അങ്ങനെയൊന്നും അത് അവസാനിക്കില്ല, തുടരുമെന്ന് ഗവാസ്‌കര്‍

ബോളര്‍മാര്‍ കുഴങ്ങും

ബോളര്‍മാര്‍ കുഴങ്ങും

സ്പിന്‍ ബോളര്‍മാരെയാണ് നനഞ്ഞ പന്ത് കൂടുതല്‍ കുഴക്കുക. പിച്ചും പന്തും നനഞ്ഞാല്‍ ബോളര്‍മാര്‍ക്ക് കൗശലമാര്‍ന്ന സ്പിന്‍ തന്ത്രങ്ങളൊന്നും പുറത്തെടുക്കാനാവില്ല. ഒപ്പം എറിയുന്ന പന്തിന്റെ ലൈനും ലെങ്തും നിയന്ത്രിക്കാന്‍ ബോളര്‍മാര്‍ ബുദ്ധിമുട്ടും. ഗ്രൗണ്ട് നനഞ്ഞതെങ്കിലും പേസ് ബോളര്‍മാര്‍ക്ക് ഓടിവാരനും (റണ്ണപ്പ്) പ്രയാസമാണ്.

അവന്‍ ടി20യില്‍ ഒതുക്കേണ്ടവനല്ല... ഏകദിനത്തിലും വേണം, ഓള്‍റൗണ്ടറെ പിന്തുണച്ച് ലക്ഷ്മണ്‍

ദൈര്‍ഘ്യം

ദൈര്‍ഘ്യം

ക്രിക്കറ്റിനെ അപേക്ഷിച്ച് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് ദൈര്‍ഘ്യം വളരെ കുറവാണ്. തൊണ്ണൂറു മിനിറ്റില്‍ ഫുട്‌ബോള്‍ മത്സരങ്ങളെല്ലാം പൊതുവേ അവസാനിക്കുമ്പോള്‍ ക്രിക്കറ്റില്‍ ട്വന്റി-20 മത്സരങ്ങള്‍ തീരാന്‍തന്നെവേണം മൂന്നു മണിക്കൂര്‍. ഒന്നര മണിക്കൂര്‍ വീതമുള്ള രണ്ടിങ്ങ്‌സുകളാണ് ട്വന്റി-20 മത്സരങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഏകദിനമെടുത്താല്‍ മൂന്നര മണിക്കൂര്‍കൊണ്ടാണ് ഒരു ടീമിന്റെ ബാറ്റിങ് കഴിയുക. ശേഷം 45 മിനിറ്റു കഴിഞ്ഞാലേ എതിര്‍ ടീം ബാറ്റിങ്ങിന് ഇറങ്ങുകയുള്ളൂ. മത്സരം പൂര്‍ത്തിയാവാന്‍ വീണ്ടും വേണം മൂന്നര മണിക്കൂര്‍.

ടെസ്റ്റ് മത്സരങ്ങളുടെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട; ദിവസം മുഴുവന്‍ നീളും കളി. ഈ അവസരത്തില്‍ മഴ പെയ്താല്‍ കളി സാഹചര്യങ്ങള്‍ പാടെ മാറും. ക്രിക്കറ്റില്‍ ഇതനുവദിക്കാനാവില്ല.

ആരാധകരെ ത്രസിപ്പിച്ച് കോലി, ഇത്തവണ ഡാന്‍സിലാണെന്ന് മാത്രം... ഒപ്പം ചുവട് വച്ച് ഗെയ്‌ലും

ഫുട്‌ബോളില്‍ കുഴപ്പമില്ല

ഫുട്‌ബോളില്‍ കുഴപ്പമില്ല

ക്രിക്കറ്റിനെ പോലെ ഏതെങ്കിലും ഒരു ടീമിന് മാത്രം ഫുട്‌ബോളില്‍ മഴയുടെ ആനുകൂല്യം ലഭിക്കില്ല. കളത്തില്‍ അംഗങ്ങള്‍ മുഴുവന്‍ ഒരുമിച്ച് മത്സരിക്കുന്നതുകൊണ്ട് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും ഇരു ടീമുകളും സാഹചര്യങ്ങള്‍ തുല്യമായി പങ്കിടും.

Story first published: Friday, August 9, 2019, 15:37 [IST]
Other articles published on Aug 9, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+