കോലി- രോഹിത് തര്‍ക്കം... അങ്ങനെയൊന്നും അത് അവസാനിക്കില്ല, തുടരുമെന്ന് ഗവാസ്‌കര്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച സംഭവമായിരുന്നു ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും വ്യത്യസ്ത ഗ്രൂപ്പുകളായി തിരിഞ്ഞ് പരസ്പരം ഏറ്റുമുട്ടുകയാണെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കഴിഞ്ഞ ലോകകപ്പിനു ശേഷമാണ് കോലി- രോഹിത് തര്‍ക്കമുണ്ടെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇവ കോലി നിഷേധിച്ചതോടെ അഭ്യൂഹങ്ങള്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍ കോലിയും രോഹിത്തും തമ്മില്‍ ശത്രുതയിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഇനിയും വര്‍ഷങ്ങളോളം വന്നു കൊണ്ടിരിക്കുമെന്ന് ഇന്ത്യയുടെ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ഒരിക്കലും തീരാന്‍ പോവുന്നില്ല
തങ്ങള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നു കോലിയും രോഹിത്തും എത്ര തവണ ഉച്ഛത്തില്‍ വിളിച്ചു പറഞ്ഞാലും വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കും. രോഹിത് മല്‍സരത്തില്‍ എപ്പോള്‍ പുറത്തായാലും ചിലര്‍ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചു കൊണ്ടിരിക്കും. മനപ്പൂര്‍വ്വമാണ് രോഹിത് ഔട്ടായതെന്നും അവര്‍ വാര്‍ത്തകളിലൂടെ ആരോപിക്കുമെന്നും ഗവാസ്‌കര്‍ വിശദമാക്കി.

നന്‍മ ആഗ്രഹിക്കുന്നവരല്ല
കോലിയും രോഹിത്തും തമ്മില്‍ തര്‍ക്കമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ തീര്‍ച്ചയായും ഇന്ത്യന്‍ ക്രിക്കറ്റിന്റെ നന്‍മ ആഗ്രഹിക്കുന്നവരല്ല. ചിലപ്പോള്‍ ടീമിലെ അസ്വസ്ഥരായ ഏതെങ്കിലുമൊരു താരമായിരിക്കാം ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു നല്‍കുന്നത്. അയാളുടെ കുശുമ്പും അസൂയയും ടീമിനെയാണ് തകര്‍ക്കുന്നതെന്നും ഗവാസ്‌കര്‍ പറയുന്നു.

പ്രൊഫഷണലുകള്‍
കോലിയും രോഹിത്തും തികച്ചും പ്രൊഫഷണലായ താരങ്ങളാണ്. മാധ്യമങ്ങളില്‍ വരുന്ന വ്യാജ വാര്‍ത്തകളോട് പ്രതികരിക്കാന്‍ അവര്‍ക്കു താല്‍പ്പര്യമില്ല. ഗ്രൗണ്ടിലിറങ്ങി ഇന്ത്യയെ ജയിപ്പിക്കണമെന്ന ലക്ഷ്യം മാത്രമേ അവര്‍ക്കുള്ളൂ. മറ്റൊന്നും അവര്‍ കാര്യമാക്കാറില്ല. ഇനിയൊരു 20 വര്‍ഷം കഴിഞ്ഞാലും കോലി-രോഹിത് തര്‍ക്കമുണ്ടെന്ന വാര്‍ത്തകള്‍ അവസാനിക്കാന്‍ പോവുന്നില്ലെന്നും ഗവാസ്‌കര്‍ വിശദമാക്കി.

അസ്വസ്ഥനെന്ന് കോലി
താനും രോഹിതും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന തരത്തില്‍ വന്ന റിപ്പോര്‍ട്ടുകള്‍ കണ്ടപ്പോള്‍ അസ്വസ്ഥതയാണ് അനുഭവപ്പെട്ടതെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകളോട് കോലി പ്രതികരിച്ചത്. ഇത്തരം അസംബന്ധങ്ങള്‍ വായിക്കുമ്പോള്‍ അസ്വസ്ഥനാവുന്നു. നല്ല കാര്യങ്ങളെക്കുറിച്ചൊന്നും പറയാന്‍ ശ്രമിക്കാതെ കഥകള്‍ മെനഞ്ഞ് ഇല്ലാത്തത് പെരുപ്പിച്ച് കാണിക്കുകയാണ് ചെയ്യുന്നത്. രോഹിതുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും കോലി പറഞ്ഞിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications