ആരാധകരെ ത്രസിപ്പിച്ച് കോലി, ഇത്തവണ ഡാന്‍സിലാണെന്ന് മാത്രം... ഒപ്പം ചുവട് വച്ച് ഗെയ്‌ലും
ഗയാന: തകര്‍പ്പന്‍ ബാറ്റിങിലൂടെ ക്രിക്കറ്റ് പ്രേമികളെ രസിപ്പിച്ചിട്ടുള്ള താരമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇന്ത്യന്‍ ജഴ്‌സിയില്‍ നിരവധി അവിസ്മരണീയ ഇന്നിങ്‌സുകളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും കേമനെന്നു കോലി വിശേഷിപ്പിക്കപ്പെടുന്നതും ഇതു കൊണ്ടു തന്നെയാണ്.
ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ആദ്യ ഏകദിനത്തില്‍ ബാറ്റിങിലൂടെയല്ല മറിച്ച് ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളിലൂടെയാണ് അദ്ദേഹം കാണികളെ ഹരം കൊള്ളിച്ചത്.

പല തവണ നൃത്തം ചവിട്ടി
ഇന്ത്യ- വിന്‍ഡീസ് ആദ്യ ഏകദിനത്തിനിടെ പല തവണയാണ് കോലി ഗ്രൗണ്ടില്‍ തന്റെ നൃത്തവൈഭവം പുറത്തെടുത്തത്. ഇതിന്റെ ചിത്രങ്ങള്‍ ബിസിസിഐ തന്നെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.
തനിച്ചു മാത്രമല്ല, ഒരു തവണ ക്രീസില്‍ ബാറ്റ് ചെയ്യുകയായിരുന്ന വിന്‍ഡീസിന്റെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനൊപ്പവും കോലി നൃത്തം ചവിട്ടിയെന്നതാണ് രസകരം.

മഴയെടുത്ത മല്‍സരം
ആദ്യ ഏകദിനത്തില്‍ കോലിയുടെ ചില നൃത്തച്ചുവടുകള്‍ മാറ്റിനിര്‍ത്തിയാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഓര്‍ത്തുവയ്ക്കാവുന്ന ഒന്നും തന്നെയുണ്ടായിരുന്നില്ല. മഴ പല തവണയാണ് കളിക്കു വില്ലനായത്. ഇതേ തുടര്‍ന്നു മല്‍സരം ഇടയ്ക്കിടെ നിര്‍ത്തിവയ്‌ക്കേണ്ടി വരികയും ചെയ്തു. ഒടുവില്‍ ആരാധകര്‍ ഭയന്നതു പോലെ തന്നെ മല്‍സരം ഉപേക്ഷിക്കുന്നതായി അംപയര്‍മാര്‍ പ്രഖ്യാപിക്കുകയുമായിരുന്നു.
വീഡിയോ കാണാം
ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള ആദ്യ ഏകദിന മല്‍സരത്തിനിടെ നായകന്‍ വിരാട് കോലി നൃത്തം ചെയ്യുന്നു

രണ്ടാം ഏകദിനം ഞായറാഴ്ച
ആദ്യ ഏകദിനം മഴയെടുത്തതോടെ ഇനി ഏവരും ഉറ്റുനോക്കുന്നത് ഞായറാഴ്ച പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിലേക്കാണ്. നേരത്തേ നടന്ന ടി20 പരമ്പരയില്‍ വിന്‍ഡീസിനെ ഇന്ത്യ തൂത്തുവാരിയിരുന്നു. ഇതാവര്‍ത്തിക്കാനുറച്ചാണ് ഏകദിനത്തിലും ഇന്ത്യ ഇറങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications