Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ ടി20യില്‍ ഒതുക്കേണ്ടവനല്ല... ഏകദിനത്തിലും വേണം, ഓള്‍റൗണ്ടറെ പിന്തുണച്ച് ലക്ഷ്മണ്‍

ദില്ലി: ഇന്ത്യയുടെ ടി20 ടീമില്‍ തന്റെ സ്ഥാനമുറപ്പിച്ചു കൊണ്ടിരിക്കുകയാണ് യുവ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യ. സമീപകാലത്തു ഇന്ത്യ കളിച്ച ടി20 പരമ്പരകളിലെല്ലാ ക്രുനാലും ഒപ്പമുണ്ടായിരുന്നു. ഏറ്റവും അവസാനമായി വെസ്റ്റ് ഇന്‍ഡീസിനെതിരേ നടന്ന ടി20 പരമ്പരയിലും താരം കളിച്ചിരുന്നു.

ടി20യില്‍ മാത്രമല്ല, ഏകദിനത്തിലും ക്രുനാലിനെ ഇന്ത്യ കളിപ്പിക്കേണ്ട സമയമായിരിക്കുന്നുവെന്ന് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍ ആവശ്യപ്പെടുന്നു.

ആറാമനായി ഇറക്കണം

ആറാമനായി ഇറക്കണം

ഒരു ദേശീയ മാധ്യമത്തിലെ കോളത്തിലാണ് ക്രുനാലിനെ പിന്തുണച്ച് ലക്ഷ്മണ്‍ രംഗത്തു വന്നത്. വളരെ മികച്ച താരങ്ങളിലൊരാളാണ് ക്രുനാല്‍. ഏകദിനത്തിലും അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കണമെന്നാണ് ആഗ്രഹം. ആറാം നമ്പറില്‍ ബാറ്റിങിന് ഇറക്കാവുന്ന ക്രുനാലിനെ ബൗളിങിലും ഇന്ത്യക്കു ഉപയോഗിക്കാനാവുമെന്നും ലക്ഷ്മണ്‍ കുറിച്ചു.

താരങ്ങളെ പ്രശംസിച്ചു

താരങ്ങളെ പ്രശംസിച്ചു

വിന്‍ഡീസിനെതിരേ നടന്ന കഴിഞ്ഞ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ മാന്‍ ഓഫ് ദി മാച്ചായത് നവ്ദീപ് സെയ്‌നി, ക്രുനാല്‍ പാണ്ഡ്യ, ദീപക് ചഹര്‍ എന്നിവരായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏതു തരത്തിലുള്ള വെല്ലുവിളികളുമേറ്റെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയ്യാറാണെന്നാണ് ഇത് തെളിയിക്കുന്നത്. ഇവരെല്ലാം തങ്ങളുടെ കഴിവിന് അനുസരിച്ചുള്ള പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളതെന്നും ലക്ഷ്മണ്‍ കോളത്തില്‍ കുറിച്ചു.

സമ്മര്‍ദ്ദം കുറയ്ക്കും

സമ്മര്‍ദ്ദം കുറയ്ക്കും

യുവതാരങ്ങളുടെ മിന്നുന്ന പ്രകടനം സീനിയര്‍ താരങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നും ലക്ഷ്മണ്‍ ചൂണ്ടിക്കാട്ടി. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നീ താരങ്ങള്‍ക്കാണ് ഇത് കൂടുതല്‍ ആശ്വാസം നല്‍കുക. എല്ലായ്‌പ്പോഴും ഭുവിയെയും ബുംറയെയും മാത്രം ആശ്രയിക്കുന്നത് ശരിയാണെന്നു തോന്നുന്നില്ലെന്നും ലക്ഷ്മണ്‍ പറയുന്നു.

കൂടുതല്‍ അവസരങ്ങള്‍

കൂടുതല്‍ അവസരങ്ങള്‍

ഇന്ത്യയുടെ ആവനാഴിയില്‍ ഇനിയും ആയുധങ്ങളുണ്ടെന്നാണ് ടി20 പരമ്പരയിലെ പ്രകടനം അടിവരയിടുന്നത്. ഈ യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കിയാല്‍ മാത്രമേ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്നും ലക്ഷ്മണ്‍ വിശദമാക്കി.

Story first published: Friday, August 9, 2019, 13:07 [IST]
Other articles published on Aug 9, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+