Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യക്ക് കോലിയെ കൈവിടാനാവില്ല!, ആ കാര്യമാണ് തടസം, ചൂണ്ടിക്കാട്ടി മുന്‍ ഇംഗ്ലണ്ട് താരം

1

മുന്‍ ഇന്ത്യന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. 2019 നവംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലി ബാറ്റിങ്ങില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. പിഴവുകള്‍ ആവര്‍ത്തിക്കുന്ന കോലിയുടെ ഇന്ത്യന്‍ ടീമിലെ സ്ഥാനം പോലും ചോദ്യം ഉയര്‍ത്തുകയാണ്. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് വിസ്മയം എന്ന വിശേഷണത്തില്‍ നിന്ന് ടീമിന്റെ ബാധ്യതയായി അദ്ദേഹം മാറിയിരിക്കുന്നു.

1

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ കോലിയെ ഇന്ത്യ പരിഗണിക്കുന്നത് പോലും ഇപ്പോള്‍ സംശമായിരിക്കുകയാണ്. ഇപ്പോഴിതാ കോലി എത്ര മോശം പ്രകടനം നടത്തിയാലും അദ്ദേഹത്തെ ഇന്ത്യന്‍ ടീം കൈവിടില്ലെന്നും അതിന്റെ കാരണവും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നറായ മോണ്ടി പനേസര്‍. കോലിയെ കൈവിട്ടാന്‍ ബിസിസി ഐക്കുണ്ടാവുന്ന സാമ്പത്തിക നഷ്ടമാണ് പനേസര്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്.

1

കോലി നിലവില്‍ ഏറ്റവും താരമൂല്യമുള്ള താരങ്ങളിലൊരാളാണ്. അതുകൊണ്ട് തന്നെ കോലിക്ക് ലോകത്തിന്റെ ഏത് കോണിലും ആരാധക പിന്തുണയുണ്ട്. കോലിയുണ്ടെന്നറിഞ്ഞാല്‍ കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കും. കാണാന്‍ കൂടുതല്‍ ആരാധകരെത്തും. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പകരക്കാരനായാണ് കോലിയെ എല്ലാവരും കാണുന്നത്. അതുകൊണ്ട് തന്നെ കോലി ബാറ്റ് ചെയ്യുന്നതും ഫീല്‍ഡ് ചെയ്യുന്നതും കാണാന്‍ ആരാധകരുണ്ടാവും.

2

കോലിയെ മൈതാനത്ത് കാണുന്നത് ആരാധകര്‍ ഇഷ്ടപ്പെടുന്നു. കോലിയുടെ ആക്രമണോത്സകതയെ ആരാധകര്‍ സ്‌നേഹിക്കുന്നു. വിരാട് കോലിയുള്ളപ്പോള്‍ സ്‌റ്റേഡിയം നിറയും. സാമ്പത്തികമായി നോക്കുമ്പോഴും ബ്രോഡ്കാസ്റ്റിങ്ങിന്റെ റേറ്റിങ് നോക്കുമ്പോഴും കോലി വളരെ മൂല്യമുള്ളവനാണ്. എന്നാല്‍ ഇപ്പോഴത്തെ ടീമില്‍ കോലിയെ ആവിശ്യമുണ്ടോ?. ഇത് ബിസിസി ഐയും സെലക്ടര്‍മാരും ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. ടി20, ഏകദിന ലോകകപ്പ് വരാനിരിക്കെ കോലിയുള്ളത് കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കാന്‍ കാരണമാവും.

3

അതുകൊണ്ട് തന്നെ കോലിയെ പുറത്തിരുത്തുന്നത് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന് എളുപ്പമാവില്ല. സാമ്പത്തികമായി വളരെ നേട്ടമുണ്ടാക്കി തരുന്ന താരമാണ് കോലി- മോണ്ടി പനേസര്‍ പറഞ്ഞു. അവസാന വര്‍ഷത്തെ കോലിയുടെ ടെസ്റ്റ് ശരാശരി 30ല്‍ താഴെയാണ്. ഏകദിനത്തിലും ടി20യിലും വലിയ പ്രകടനങ്ങളും കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ കോലിയെ പുറത്താക്കാനുള്ള കടുത്ത തീരുമാനത്തിലേക്കും ടീം മാനേജ്‌മെന്റ് എത്തിയേക്കും.

ഇവരും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചു, പക്ഷെ അധികമാര്‍ക്കും അറിയില്ല!, നാല് പേരിതാ

4

എന്നാല്‍ കോലിയെ നിലവില്‍ ടീം മാനേജ്‌മെന്റ് പിന്തുണക്കുന്നുണ്ട്. നായകന്‍ രോഹിത് ശര്‍മയടക്കം കോലിയെ അനുകൂലിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ കോലി സമാന പിഴവുകള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ടീമില്‍ നിന്ന് തഴയണമെന്ന ആവിശ്യവും ശക്തമാണ്. ഇംഗ്ലണ്ട് പരമ്പരയിലും ഫ്‌ളോപ്പായ കോലിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

'കോലി ക്രിസ്റ്റിയാനോ റൊണാള്‍ഡോയെപ്പോലെയാണ്. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുമ്പോള്‍ കളി കാണാന്‍ ആളുകളുണ്ടാവും. ടൈഗര്‍ വുഡ്‌സ് കളിക്കുമ്പോള്‍ മത്സരം കാണാന്‍ ആരാധകരുണ്ടാവും. അവര്‍ ജയിക്കുമോ തോല്‍ക്കുമോ എന്നത് കാര്യമാക്കാറില്ല. വിരാട് കോലിയും അതുപോലെയാണ്. വലിയ ആരാധകര്‍ അദ്ദേഹത്തിന്റെ കളി കാണാന്‍ ആഗ്രഹിക്കുന്നു.

5

കോലി ടി20 ലോകകപ്പ് കളിക്കാന്‍ ഓസ്‌ട്രേലിയയിലുണ്ടാവും. കാരണം ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. ലോകകപ്പിന്റെ അംബാസിഡറായി കോലിയെ പറയാം. അവന്‍ കളിക്കുമോ ഇല്ലെയോ എന്നത് മറ്റൊരു വശമാണെങ്കിലും ടീമിലുണ്ടാവുമെന്നുറപ്പാണ്. ദ്രാവിഡ് കോലിയുമായി സംസാരിച്ച് ലോകകപ്പ് ജയക്കുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് വേണ്ടതെന്നും പനേസര്‍ പറഞ്ഞു.

ബാറ്റിങ് ഇതിഹാസങ്ങള്‍, എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചു, നാല് ഇന്ത്യക്കാരിതാ

6

കോലിയെപ്പോലൊരു ഇതിഹാസത്തെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ തയ്യാറായേക്കില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര പരമ്പരയില്‍ വിരാട് കോലിക്ക് ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്. ഇടവേളയെടുത്ത് ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോലിക്ക് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. എല്ലാ ഇതിഹാസങ്ങള്‍ക്കും കരിയറില്‍ നേരിടേണ്ടി വന്ന ഫോം ഔട്ട് കോലിക്കും നേരിട്ടുവെന്ന് മാത്രം. ഇതിനെയും അതിജീവിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, July 15, 2022, 18:55 [IST]
Other articles published on Jul 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+