'അതുകൊണ്ടു കാര്യമില്ല', രോഹിത്തിന്റെ നിര്‍ദേശം തള്ളി എബിഡി, എന്തെന്നറിയാം
ടി20 ക്രിക്കറ്റിന്റെ വരവോടെ പഴയ പ്രതാപം നഷ്ടപ്പെട്ട് പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ് ഏകദിന ഫോര്‍മാറ്റ്. ഏകദിന ക്രിക്കറ്റ് പതിയെ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ടി20 അവതരിപ്പിച്ച ശേഷം ഫ്രാഞ്ചൈസി ലീഗുകള്‍ ലോകം മുഴുവന്‍ വ്യാപിക്കുകയാണ്.
ഇതിനു വഴിയൊരുക്കിയതാവട്ടെ ഐപിഎല്ലുമായിരുന്നു. നിലവില്‍ ഐസിസിയില്‍ അംഗങ്ങളായ പ്രധാന രാജ്യങ്ങളിലെല്ലാം അതാത് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഫ്രാഞ്ചൈസി ലീഗുകളും സംഘടിപ്പിക്കുന്നുണ്ട്. ഇതോടെ ഏകദിന മല്‍സരങ്ങള്‍ കാണാന്‍ ആളുകളും ഇല്ലാതായി മാറിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ ഏകദിന ക്രിക്കറ്റിനെ രക്ഷിക്കാന്‍ എന്തു ചെയ്യണം? ഇതേക്കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒരു നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. പക്ഷെ അതു തള്ളിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.

ഏകദിന ക്രിക്കറ്റിനെ രക്ഷിക്കാന്‍ മുമ്പത്തേതു പോലെ ത്രിരാഷ്ട്ര പരമ്പരകള്‍ ഐസിസി തിരികെ കൊണ്ടു വരണമെന്നായിരുന്നു രോഹിത് ശര്‍മയുടെ നിര്‍ദേശം. ഞങ്ങളെല്ലാം കുട്ടികളായിരുന്ന സമയത്തും പിന്നീട് വളര്‍ന്നപ്പോഴുല്ലാം ഞാന്‍ ഒരുപാട് ത്രിരാഷ്ട്ര, ചതുര്‍ രാഷ്ട്ര ഏകദിന പരമ്പരകള്‍ കാണാറുണ്ടായിരുന്നു. പക്ഷെ അതു ഇപ്പോള്‍ പൂര്‍ണമായി നിന്നു പോയിരിക്കുകയാണ്. ഒരു ടീമിനു മതിയായ സമയം നല്‍കുന്നതിനു വഴിയൊരുക്കുമെന്നും രോഹിത് അടുത്തിടെ പറഞ്ഞത്.
Asia Cup 2022: പഴയ കോലിയാവാന്‍ എന്തു ചെയ്യണം? താളം വീണ്ടെടുക്കാന്‍ ബ്രേക്ക് സഹായിക്കുമോ?

പക്ഷെ രോഹിത് ശര്‍മയുടെ ഈ അഭിപ്രായത്തോടു എബി ഡിവില്ലിയേഴ്‌സ് യോജിക്കുന്നില്ല. ഏകദിന ക്രിക്കറ്റില്‍ വളരെ ചെറിയ ഇംപാക്ട് മാത്രമേ അതുകൊണ്ടു സംഭവിക്കുകയുള്ളൂവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.
മറ്റു ഫോര്‍മാറ്റുകളുടെ ചെലവില്‍ ടി ക്രിക്കറ്റ് ഇനിയും വളര്‍ന്നു കൊണ്ടേയിരിക്കും. ഇതു വളരെ വ്യക്തമാണ്. ത്രിരാഷ്ട്ര പരമ്പരകള്‍ പുനരാരംഭിക്കുന്നത് ഏകദിന ക്രിക്കറ്റിനെ സഹായിക്കുമോയെന്ന ചോദ്യത്തിനു അതു വളരെ നേരിയ ഇംപാക്ട് മാത്രമേയുണ്ടാക്കൂയെ ന്നാണ് തനിക്കു തോന്നുന്നതെന്നായിരുന്നു എബിഡി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞത്.
Asia Cup 2022: പഴയ കോലിയാവാന്‍ എന്തു ചെയ്യണം? താളം വീണ്ടെടുക്കാന്‍ ബ്രേക്ക് സഹായിക്കുമോ?

വരുമാനം ഉണ്ടാക്കുന്നിടത്തോളം അന്താരാഷ്ട്ര ക്രിക്കറ്റ് സജീവമായി നിലനില്‍ക്കുമെന്നും എന്നാല്‍ ഗെയിം വികസിപ്പിക്കുന്നതില്‍ ആഗോള ഫ്രാഞ്ചൈസികള്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും 38 കാരനായ എബി ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications