അക്തറിന് മുന്നില്‍ സച്ചിന്റെ മുട്ടിടിക്കുമോ? കണക്കുകളില്‍ 'വീരനാര്'? പരിശോധിച്ചറിയാം

ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച രണ്ട് താരങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും ഷുഹൈബ് അക്തറും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ബാറ്റിങ് മികവുകൊണ്ട് ലോകത്തെ വിസ്മയിപ്പിച്ചപ്പോള്‍ അക്തര്‍ അതിവേഗ പന്തുകള്‍ക്കൊണ്ടാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിപ്പിച്ചത്.
ഇന്ത്യ-പാക് പോരാട്ടങ്ങള്‍ നടക്കുമ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആകാംക്ഷയോടെ കണ്ടത് സച്ചിന്‍-അക്തര്‍ നേര്‍ക്കുനേര്‍ പോരാട്ടമായിരുന്നു. ഓപ്പണിങ്ങില്‍ സച്ചിനിറങ്ങുമ്പോള്‍ ന്യൂബോളില്‍ വിറപ്പിക്കാന്‍ അക്തറെത്തും. നിരവധി തവണ സെഞ്ച്വറിക്കരികെയും സച്ചിനെ പുറത്താക്കാന്‍ അക്തറിനായിട്ടുണ്ട്.
അക്തറിന്റെ അതിവേഗ പന്തുകള്‍ ഒട്ടുമിക്ക ബാറ്റ്‌സ്മാന്റെയും പേടി സ്വപ്‌നമായിരുന്നു. എന്നാല്‍ കരിയറില്‍ സച്ചിന് അധികം ഭീഷണി ഉയര്‍ത്താന്‍ അക്തറിനായിട്ടില്ലെന്ന് പറയാം. സച്ചിനെ നിരവധി തവണ പുറത്താക്കാന്‍ സാധിച്ചെങ്കിലും പലതവണ അക്തറിനെതിരേ സര്‍വാധിപത്യം കാട്ടാന്‍ സച്ചിനായിട്ടുണ്ട്.
അക്തറിന്റെ അതിവേഗ പന്തുകളെ അതേ വേഗം ഉപയോഗിച്ച് നേരിടുന്ന താരമാണ് സച്ചിന്‍. രണ്ട് പേരെയും നേര്‍ക്കുനേര്‍ കണക്കുകള്‍ നോക്കി ബെസ്റ്റ് ആരാണെന്ന് പരിശോധിക്കാം.

കണക്കുകളില്‍ സച്ചിന്‍ കേമന്‍
നേര്‍ക്കുനേര്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഷുഹൈബ് അക്തര്‍ക്ക് മുകളില്‍ മേല്‍കൈയുണ്ടെന്ന് തന്നെ പറയാം. എല്ലാ ഫോര്‍മാറ്റിലുമായി അക്തര്‍ക്കെതിരേ 41.60 റണ്‍സാണ് സച്ചിന്‍ നേടിയെടുത്തത്.
ഏകദിനത്തില്‍ അക്തര്‍ക്കെതിരേ 45ന് മുകളിലാണ് സച്ചിന്റെ ശരാശരി. കരിയറില്‍ 19 തവണയാണ് അക്തര്‍ സച്ചിനെ പുറത്താക്കിയത്. ടെസ്റ്റില്‍ 9 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മൂന്ന് തവണ മാത്രമാണ് സച്ചിനെ വീഴ്ത്താന്‍ അക്തര്‍ക്ക് സാധിച്ചത്.
Also Read: സ്മൃതി മന്ദാനയുടെ ആസ്തി അറിയാമോ? കാര്‍ കളക്ഷന്‍, പ്രണയം- എല്ലാം അറിയാം

സച്ചിനെ പലതവണ പരിക്കേല്‍പ്പിച്ചു
സച്ചിന്‍ ടെണ്ടുല്‍ക്കറിനെ ഒന്നിലധികം തവണ ബൗളിങ്ങിലൂടെ പരിക്കേല്‍പ്പിക്കാന്‍ അക്തര്‍ക്ക് സാധിച്ചിട്ടുണ്ട്. കൂടുതലും അതിവേഗ ബൗണ്‍സറുകളിലൂടെ തലയെ ലക്ഷ്യംവെക്കുന്നതാണ് അക്തര്‍. സച്ചിന്റെ തലക്കും തോളിനും പരിക്കേല്‍പ്പിക്കാന്‍ അക്തറിന് സാധിച്ചിട്ടുണ്ട്.
സച്ചിന്‍ മാത്രമല്ല ബ്രയാന്‍ ലാറ, രാഹുല്‍ ദ്രാവിഡ്, സനത് ജയസൂര്യ, സൗരവ് ഗാംഗുലി, ബ്രെറ്റ് ലീ എന്നിവരെല്ലാം അക്തറിന്റെ പന്തേറ്റ് പരിക്കേറ്റവരാണ്. തനിക്കെതിരേ റണ്‍സടിച്ചാല്‍ പരിക്കേല്‍പ്പിക്കാനും മടികാട്ടാറില്ലെന്ന് അക്തര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.
കരിയറില്‍ പന്തെറിയാന്‍ വെറുത്ത ബൗളര്‍ ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡാണെന്നും അക്തര്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ദ്രാവിഡിന്റെ അമിത പ്രതിരോധ ബാറ്റിങ് മാനസികമായി തളര്‍ത്തിയിരുന്നുവെന്നാണ് അക്തര്‍ തുറന്ന് പറഞ്ഞിട്ടുള്ളത്.

സച്ചിനെ പ്രയാസപ്പെടുത്തിയത് ലീ
സച്ചിനെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍ ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീയാണ്. 14 തവണയാണ് സൂപ്പര്‍ പേസര്‍ക്ക് മുന്നില്‍ സച്ചിന്‍ വീണത്. സച്ചിനെ വളരെയധികം ബഹുമാനിക്കുന്ന ബൗളറാണ് ബ്രെറ്റ് ലീ. എന്നാല്‍ കരിയറില്‍ സച്ചിനെ ഏറ്റവും പ്രയാസപ്പെടുത്തിയതും ലീയാണെന്നതാണ് വസ്തുത.
മുത്തയ്യ മുരളീധരനും ഗ്ലെന്‍ മഗ്രാത്തും 13 തവണ വീതം സച്ചിനെ പുറത്താക്കിയപ്പോള്‍ ഷോണ്‍ പൊള്ളോക്ക്, ചാമിന്ദ വാസ് എന്നിവര്‍ 9 തവണ വീതം ഇതിഹാസത്തിന് മടക്കടിക്കറ്റ് നല്‍കി. തന്നെ വെല്ലുവിളിച്ച ബൗളര്‍മാരെയെല്ലാം ആരാധകരാക്കി മാറ്റിയ ചരിത്രമാണ് സച്ചിന്റേത്.
Also Read: WPL 2023: ലേലത്തില്‍ കസറി ആര്‍സിബി, സൂപ്പര്‍ താരനിര- മുംബൈയും ശക്തര്‍! എല്ലാമറിയാം

സച്ചിന്റെ കരിയര്‍
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി റെക്കോഡുകള്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ്. 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും 1 ടി20യില്‍ നിന്ന് 10 റണ്‍സുമാണ് സച്ചിന്റെ സമ്പാദ്യം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ച്വറിയും സച്ചിന്റെ പേരിലുണ്ട്.
പന്തുകൊണ്ടും സച്ചിന്‍ ടീമിന് ഉപകാരിയായിരുന്നു. ടെസ്റ്റില്‍ 46, ഏകദിനത്തില്‍ 154, ടി20യില്‍ 1 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയത്. കാലം എത്ര കഴിഞ്ഞാലും ആരൊക്കെ വന്നാലും പോയാലും സച്ചിന്‍ ഇതിഹാസമായിത്തന്നെ തുടരുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications