Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏകദിന ലോകകപ്പ് കിരീടം ആര് നേടും? ഇന്ത്യയല്ല ഫേവറേറ്റുകള്‍- സംഗക്കാര പറയുന്നു

1

മുംബൈ: ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള പടയൊരുക്കത്തിലാണ് ടീമുകളെല്ലാം. ഒക്ടോബറിലും നവംബറിലുമായി ഇന്ത്യയിലാണ് ഇത്തവണ ഏകദിന ലോകകപ്പ് നടക്കാന്‍ പോകുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ്.

2022ല്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പും തോറ്റ ഇന്ത്യക്ക് ഇത്തവണ തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് എന്ത് വിലകൊടുത്തും നേടേണ്ടതായുണ്ട്. കരുത്തുറ്റ ടീം കരുത്ത് ഇന്ത്യക്ക് അവകാശപ്പെടാന്‍ സാധിക്കുമെങ്കിലും ഇത്തവണയും നിര്‍ഭാഗ്യം ഇന്ത്യയെ വേട്ടയാടുമോയെന്നതാണ് കണ്ടറിയേണ്ടത്.

ഇപ്പോഴിതാ ഇത്തവണത്തെ ഏകദിന ലോകകപ്പിലെ ഫേവറേറ്റുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ശ്രീലങ്കന്‍ നായകനും ഇതിഹാസവുമായ കുമാര്‍ സംഗക്കാര. ഏഷ്യന്‍ ടീമുകളല്ല ഫേവറേറ്റുകളെന്നാണ് സംഗക്കാര പറയുന്നത്.

ഇന്ത്യന്‍ ടീമല്ല ഫേവറേറ്റുകള്‍

ഇന്ത്യന്‍ ടീമല്ല ഫേവറേറ്റുകള്‍

ഇന്ത്യയിലാണ് ഏകദിന ലോകകപ്പ് നടക്കുന്നതെന്നതിനാല്‍ സ്വാഭാവികമായും മുന്‍തൂക്കം ഇന്ത്യക്ക് അവകാശപ്പെടാം. എന്നാല്‍ ഇന്ത്യയല്ല ഫേവറേറ്റുകളെന്നും 2011ന് ശേഷം കാര്യങ്ങള്‍ ഒരുപാട് മാറിയെന്നുമാണ് സംഗക്കാര പറയുന്നത്.

'2011ന് ശേഷം ക്രിക്കറ്റില്‍ വളരെയധികം മാറ്റം വന്നിട്ടുണ്ട്. ഏഷ്യയിലെ സാഹചര്യങ്ങള്‍ ഇപ്പോള്‍ ഉപ ഭൂഖണ്ഡത്തിലെ ടീമുകള്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്നതല്ല. ഏഷ്യന്‍ സാഹചര്യം സ്പിന്നര്‍മാര്‍ക്ക് അനുകൂലമായതാണ്.

എന്നാല്‍ ഇപ്പോള്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് ടീമുകളെല്ലാം സ്പിന്നിനെ നന്നായി കളിക്കുന്നവരാണ്.-സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ സംഗക്കാര പറഞ്ഞു.

Also Read: IPL 2023: ഇവര്‍ക്ക് ബിസിസിഐ കൂച്ചുവിലങ്ങിടും! എല്ലാ മത്സരവും കളിക്കാനാവില്ല-അഞ്ച് പേര്‍

ഐപിഎല്ലിലൂടെ എല്ലാവര്‍ക്കും അനുഭവസമ്പത്ത്

ഐപിഎല്ലിലൂടെ എല്ലാവര്‍ക്കും അനുഭവസമ്പത്ത്

ഐപിഎല്ലിലൂടെ എല്ലാ താരങ്ങള്‍ക്കും വലിയ അനുഭവസമ്പത്ത് ഇന്ത്യയില്‍ ലഭിക്കുന്നു. ഇന്ത്യയിലെ പിച്ചും സാഹചര്യവും ഇപ്പോള്‍ വിദേശ താരങ്ങള്‍ക്ക് തട്ടകം പോലെ പരിചിതമാണ്. ഒട്ടുമിക്ക വിദേശ സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നവരാണ്.

അതുകൊണ്ട് തന്നെ ഐപിഎല്ലിലൂടെ ഇന്ത്യയിലെ ഒട്ടുമിക്ക പിച്ചുകളിലും കളിച്ച് അനുഭവസമ്പത്തുണ്ടാക്കാന്‍ താരങ്ങള്‍ക്കാവുന്നു. പ്രധാനമായും ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് താരങ്ങള്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുന്നത്.

സ്പിന്‍ ബൗളര്‍മാരെ കൂടുതല്‍ നേരിടാനും ഇന്ത്യന്‍ പിച്ചുകളിലെ സ്പിന്നിന്റെ ടേണിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും വിദേശ താരങ്ങള്‍ക്ക് സാധിക്കുന്നു. ഇത് വിദേശ താരങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് തന്നെ വിലയിരുത്താം.

ഐപിഎല്‍ ടി20 നിലവാരം മെച്ചപ്പെടുത്തി

ഐപിഎല്‍ ടി20 നിലവാരം മെച്ചപ്പെടുത്തി

ഐപിഎല്‍ ടി20യിലെ നിലവാരം മെച്ചപ്പെടുത്തിയെന്നും സംഗക്കാര പറഞ്ഞു. 'ഇപ്പോഴത്തെ ടി20യില്‍ നോക്കുക നിരവധി റിവേഴ്‌സ് സ്വീപ്പുകളും സ്വീപ്പുകളും കാലുകളുടെ മികച്ച ചലനത്തിലൂടെയുള്ള ഷോട്ടുകളുമെല്ലാം കാണാനാവും.

ഇത് വിദേശ താരങ്ങളും ഇപ്പോള്‍ നന്നായി കളിക്കുന്നു. ഇതിന് ഐപിഎല്‍ അവരെ സഹായിച്ചിട്ടുണ്ട്. സ്പിന്നിനെതിരേ മെച്ചപ്പെടാന്‍ ഐപിഎല്‍ അവരെ സഹായിച്ചിട്ടുണ്ട്- സംഗക്കാര കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ അനുഭവസമ്പന്നരായതിനാല്‍ അനുഭവസമ്പത്ത് കുറവിന്റെ സമ്മര്‍ദ്ദം വിദേശ താരങ്ങളെ ബാധിച്ചേക്കില്ല.

ഇന്ത്യക്ക് നിര്‍ണ്ണായകം

ഇന്ത്യക്ക് നിര്‍ണ്ണായകം

രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങി വമ്പന്മാര്‍ അണിനിരക്കുന്ന ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് നിര്‍ണ്ണായകമാണ്. എന്ത് വിലകൊടുത്തും കപ്പടിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം വലിയ നാണക്കേടായി അത് മാറും.

2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യക്കില്ല. എംഎസ് ധോണിക്ക് ശേഷം വിരാട് കോലിയും ഇപ്പോള്‍ രോഹിത് ശര്‍മയും നായകസ്ഥാനത്തേക്കെത്തിയിട്ടും ഇന്ത്യക്ക് കപ്പടിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

Also Read: യോയോ ടെസ്റ്റ് വരുന്നു, ഇന്ത്യയുടെ ആരൊക്കെ പരാജയപ്പെടും? ഈ താരങ്ങള്‍ പേടിക്കണം

ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താന്‍ ഇന്ത്യ

ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താന്‍ ഇന്ത്യ

ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് വലിയ മുന്നൊരുക്കമാണ് ഇന്ത്യ നടത്തുന്നത്. ഇതിന്റെ ഭാഗമായി താരങ്ങളുടെ ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്തുന്നതിന് വലിയ പ്രാധാന്യം ബിസിസിഐ നല്‍കുന്നു. ഐപിഎല്ലിലടക്കം താരങ്ങള്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കാനാണ് ബിസിസി ഐ പദ്ധതിയിടുന്നത്.

നിലവിലെ ഇന്ത്യയുടെ പല താരങ്ങളും ഫിറ്റ്‌നസ് പ്രശ്‌നം നേരിടുന്നവരാണ്. ഇതിനൊക്കെ മാറ്റം വരാത്ത പക്ഷം ഇന്ത്യക്ക് ലോകകപ്പ് കിരീടം മോഹിക്കേണ്ട. അതുകൊണ്ട് തന്നെ കൃത്യമായ പദ്ധതികളോടെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നത്.

Story first published: Thursday, January 5, 2023, 8:11 [IST]
Other articles published on Jan 5, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+