Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം ആര്?, ഇന്ത്യക്ക് മുന്നില്‍ മൂന്ന് കൂട്ടുകെട്ട്!

1

ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. കരുത്തരായ ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണുള്ളത്. 2021ലെ ടി20 ലോകകപ്പില്‍ തീര്‍ത്തും നിറം മങ്ങിയ ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. രോഹിത് ശര്‍മയെന്ന നായകനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും ചേരുമ്പോള്‍ വലിയ പ്രതീക്ഷകള്‍. ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. പ്രതിഭാശാലികളായ താരങ്ങളുടെ വലിയ നിര ഇന്ത്യക്കൊപ്പമുണ്ട്.

1

അതുകൊണ്ട് തന്നെ താരക്ഷാമത്തെയോര്‍ത്ത് ടീമിന് ആശങ്കയില്ല. എന്നാല്‍ ഇന്ത്യന്‍ ടീമിനെ അലട്ടുന്ന ചില പ്രശ്‌നങ്ങളുമുണ്ട്. അതിലൊന്ന് ചില ബാറ്റിങ് പൊസിഷനില്‍ ആരെ വേണമെന്ന ആശയക്കുഴപ്പമാണ്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മക്കൊപ്പം മികച്ച പങ്കാളിയെ കണ്ടെത്തുകയാണ് ഇതിലെ പ്രധാന വെല്ലുവിളി. ഇന്ത്യയുടെ ഓപ്പണിങ്ങില്‍ അവസരം തേടുന്ന താരങ്ങള്‍ നിരവധിയാണ്. ടി20 ലോകകപ്പില്‍ ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് ഓപ്പണിങ് കൂട്ടുകെട്ട് ഏതൊക്കെയാണെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍

ഇന്ത്യ പ്രധാനമായും പരിഗണിക്കാന്‍ സാധ്യതയുള്ള ഓപ്പണിങ് കൂട്ടുകെട്ട് രോഹിത് ശര്‍മ - കെ എല്‍ രാഹുല്‍ ആണ്. 2021ലെ ടി20 ലോകകപ്പിലും ഇന്ത്യക്കായി ഓപ്പണര്‍മാരായത് രോഹിത്തും രാഹുലുമാണ്. രണ്ട് പേരും ഓപ്പണിങ്ങില്‍ മികച്ച റെക്കോഡുള്ളവരാണ്. എന്നാല്‍ രണ്ട് പേരും വലം കൈയന്‍ ഓപ്പണര്‍മാരാണെന്നതാണ് പ്രധാന പ്രശ്‌നം. ഇത് എതിരാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു.

കെ എല്‍ രാഹുല്‍ പതിയെ തുടങ്ങി കത്തിക്കയറുന്ന താരമാണെങ്കിലും രോഹിത് അതിവേഗം ഓപ്പണിങ്ങില്‍ റണ്‍സുയര്‍ത്തും. അനായാസം സിക്‌സുകള്‍ പറത്തുകള്‍ കഴിവുള്ള രോഹിത് ശര്‍മയുടെ പ്രകടനം ഇന്ത്യക്ക് ലോകകപ്പില്‍ നിര്‍ണ്ണായകമാവും. രാഹുല്‍ തുടര്‍ച്ചയായി പരിക്കിന്റെ പിടിയിലാവുന്നത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നു. രാഹുല്‍ ടീമിലുള്ളപ്പോള്‍ ഇന്ത്യ മറ്റൊരു ഓപ്പണിങ് കൂട്ടുകെട്ടിനെ പരീക്ഷിക്കാന്‍ സാധ്യത കുറവാണ്.

IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

രോഹിത് ശര്‍മ - ഇഷാന്‍ കിഷന്‍

രോഹിത് ശര്‍മ - ഇഷാന്‍ കിഷന്‍

ഇന്ത്യ ഓപ്പണിങ്ങില്‍ പരീക്ഷിക്കാന്‍ സാധ്യതയുള്ള മറ്റൊരു ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത് ശര്‍മ - ഇഷാന്‍ കിഷന്‍. രോഹിത്തും ഇഷാനും തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്നവരാണ്. ഇഷാന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ്. നിലയുറുപ്പിച്ചാല്‍ വലിയ സ്‌കോര്‍ നേടാന്‍ ഇഷാന് കഴിവുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഏറെക്കുറെ ഉറപ്പുള്ള താരമാണ് ഇഷാന്‍. രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലില്ലാതെ വന്നാല്‍ ഇന്ത്യ ഇഷാനെ ഓപ്പണിങ്ങിലേക്ക് പരിഗണിക്കാനാണ് സാധ്യത.

സമീപകാലത്തായി അദ്ദേഹത്തിന്റെ പ്രകടനം അല്‍പ്പം മോശമാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ളവനാണെങ്കിലും സ്ഥിരതയില്ലാത്തത് പ്രശ്‌നമാണ്. സമീപകാലത്തായി അദ്ദേഹം തുടര്‍ച്ചയായി ഫ്‌ളോപ്പാണ്. അതുകൊണ്ട് തന്നെ പ്ലേയിങ് 11 പുറത്തുമാണ്. എങ്കിലും ഇന്ത്യയുടെ പരിഗണനയിലുള്ള താരം തന്നെയാണ് ഇഷാന്‍.

'അവര്‍ രണ്ട് പേരും ഉണ്ടെങ്കില്‍ ലോകകപ്പുറപ്പ്', ഇന്ത്യയുടെ തുറുപ്പുചീട്ട്!, ചൂണ്ടിക്കാട്ടി ജാഫര്‍

രോഹിത് ശര്‍മ - റിഷഭ് പന്ത്

രോഹിത് ശര്‍മ - റിഷഭ് പന്ത്

രോഹിത് ശര്‍മക്കൊപ്പം ഇന്ത്യ പരീക്ഷിക്കാന്‍ സാധ്യതയുള്ള മറ്റൊരു ഓപ്പണിങ് കൂട്ടുകെട്ട് റിഷഭ് പന്തിന്റേതാണ്. ഇന്ത്യ ഇതിനോടകം ഓപ്പണിങ്ങില്‍ റിഷഭിന് അവസരം നല്‍കിയിട്ടുണ്ട്. എന്നാല്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. ഇന്ത്യയുടെ ഭാവി നായകനെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും അതിനൊത്ത് മികവ് ടി20യില്‍ കാട്ടാന്‍ റിഷഭിനായിട്ടില്ല. എന്നാല്‍ റിഷഭിനെ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ കൈവിടാന്‍ തയ്യാറുമല്ല.

അതുകൊണ്ട് തന്നെ ഓപ്പണിങ്ങിലേക്ക് ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള താരമാണ് റിഷഭ് പന്ത്. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് മികച്ച തുടക്കം ലഭിച്ചാല്‍ ഇന്ത്യക്കായി ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഐപിഎല്ലിലെ മികവ് ടി20യില്‍ ഇന്ത്യക്കായി ആവര്‍ത്തിക്കാന്‍ റിഷഭിനായിട്ടില്ല.

Story first published: Tuesday, August 2, 2022, 14:17 [IST]
Other articles published on Aug 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+