Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അവര്‍ രണ്ട് പേരും ഉണ്ടെങ്കില്‍ ലോകകപ്പുറപ്പ്', ഇന്ത്യയുടെ തുറുപ്പുചീട്ട്!, ചൂണ്ടിക്കാട്ടി ജാഫര്‍

1

അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് വരാനിരിക്കുന്ന ലോകകപ്പുകളിലേക്കാണ്. ഒക്ടോബറില്‍ ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോവുകയാണ്. 2023ലാണ് ഏകദിന ലോകകപ്പ്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് രണ്ട് ലോകകപ്പും നല്‍കുന്നത്. രോഹിത് ശര്‍മയെന്ന നായകനും രാഹുല്‍ ദ്രാവിഡ് എന്ന് പരിശീലകനും കീഴില്‍ രണ്ട് ലോകകപ്പ് കിരീടവും ഇന്ത്യ സ്വപ്‌നം കാണുന്നു. ഇതിനുള്ള ടീം കരുത്തും ഇന്ത്യക്കുണ്ട്.

നിരവധി സൂപ്പര്‍ താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഏത് സാഹചര്യത്തിലും തിളങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കുമെന്ന് സമീപകാലത്തെ വിദേശ പര്യടനങ്ങളിലൂടെ വ്യക്തം. ഇപ്പോഴിതാ ഇന്ത്യയുടെ രണ്ട് ഓള്‍റൗണ്ടര്‍മാരും പൂര്‍ണ്ണ ഫിറ്റ്‌നസോടെ കളിച്ചാല്‍ 2023ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട സാധ്യത വളരെ ഉയരത്തിലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍.

1

ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെക്കുറിച്ചാണ് ജാഫര്‍ പറഞ്ഞത്. '2023ലെ ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യ ഏറ്റവും ശ്രദ്ധ നല്‍കേണ്ടത് ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തിലാണെന്നാണ് കരുതുന്നത്. ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാനാവുന്ന വിധത്തില്‍ ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രവീന്ദ്ര ജഡേജയും പൂര്‍ണ്ണ ഫിറ്റ്‌നസില്‍ കളിച്ചാല്‍ ടീമിനത് സംതുലിതാവസ്ഥ നല്‍കുന്നു.

2011ലെ ഏകദിന ലോകകപ്പ് നോക്കുക. വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, സുരേഷ് റെയ്‌ന തുടങ്ങി പന്തെറിയാനും സാധിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ബാറ്റിങ്ങിലെ മികവിനോടൊപ്പം യുവരാജ് എങ്ങനെയാണ് പന്തുകൊണ്ട് ടീമിനെ സഹായിച്ചതെന്ന് 2011ലെ ലോകകപ്പില്‍ കണ്ടതാണ്. ഇത്തരം താരങ്ങളുടെ സാന്നിധ്യം ലോകകപ്പ് കിരീട സാധ്യത ഉയര്‍ത്തും'-ജാഫര്‍ പറഞ്ഞു.

മൂന്ന് പേര്‍ ഫ്‌ളോപ്പാകണം, എങ്കില്‍ സഞ്ജുവിന് ലോട്ടറി!, ടി20 ലോകകപ്പിലും വിളിയെത്തിയേക്കും

2

സമീപകാലത്തെ ഇന്ത്യയുടെ ലോകകപ്പ് തോല്‍വികള്‍ക്ക് കാരണം മികച്ച ഓള്‍റൗണ്ടര്‍മാരുടെ അഭാവമാണെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ മാത്രമാണ് ഇന്ത്യയുടെ വിശ്വസ്തരായ ഓള്‍റൗണ്ടര്‍മാര്‍. രണ്ട് പേര്‍ക്കും പരിക്കിന്റെ ഭീഷണി ഉണ്ടായാല്‍ പകരക്കാരനില്ലാത്ത അവസ്ഥ.

ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, വെങ്കടേഷ് അയ്യര്‍ എന്നിവരെയൊന്നും വിശ്വസ്തരെന്ന് വിളിക്കാനാവില്ല. 2021ലെ ടി20 ലോകകപ്പില്‍ ഹര്‍ദിക്കിന് പന്തെറിയാന്‍ സാധിക്കാതെ വന്നതും ഫിറ്റ്‌നസ് പ്രശ്‌നം താരത്തെ ബാധിച്ചത് ഇന്ത്യയുടെ പ്രകടനത്തെ എത്രത്തോളം സ്വാധീനിച്ചുവെന്നതും എല്ലാവരും കണ്ടതാണ്. അതുകൊണ്ട് തന്നെ ഓള്‍റൗണ്ടര്‍മാരെ ഫിറ്റ്‌നസോടെ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

3

പൂര്‍ണ്ണ ഫിറ്റ്‌നസോടെ ഹര്‍ദിക് തിരിച്ചെത്തിയത് ഇന്ത്യയുടെ പ്രകടന നിലവാരം വളരെയധികം ഉയര്‍ത്തിയിട്ടുണ്ട്. ഹര്‍ദിക് പന്തുകൊണ്ടും ബാറ്റുകൊണ്ടും കൂടുതല്‍ പക്വത കാട്ടുന്നു. ഇന്ത്യയുടെ ടോപ് ഫൈവ് ബാറ്റ്‌സ്മാന്‍മാരിലാരും പന്തെറിയാത്തതിനാല്‍ത്തന്നെ ഓള്‍റൗണ്ടര്‍മാരുടെ ഫിറ്റ്‌നസ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഹര്‍ദിക്കിനും ജഡേജക്കും ഒരുമിച്ച് കളിക്കാനായാല്‍ ടീമിന്റെ വിജയ സാധ്യത അതുയര്‍ത്തുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ധോണിക്ക് കീഴില്‍ ടി20 സൂപ്പര്‍ ബൗളര്‍മാര്‍, കോലിയെത്തിയതോടെ വെടിതീര്‍ന്നു!, നാല് പേരിതാ

4

'ഇന്ത്യയുടെ വാലറ്റത്തിന്റെ ബാറ്റിങ് കരുത്ത് വളരെ പ്രധാനപ്പെട്ടതാണ്. ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍ തുടങ്ങിയ താരങ്ങള്‍ ഓള്‍റൗണ്ടര്‍മാരാണ്. ഇവരുടെ സാന്നിധ്യം ടീമിന്റെ സംതുലിതാവസ്ഥ ഉയര്‍ത്തും. അത് ഇന്ത്യയുടെ ശക്തി വര്‍ധിപ്പിക്കും. 2021ലെ ടി20 ലോകകപ്പില്‍ പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരായ മത്സരത്തിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ പ്രകടനം നോക്കുക. അത് താരതമ്യേന ചെറിയ എതിരാളികളായിരുന്നു. ഇന്ത്യക്ക് അന്ന് സംഭവിച്ച പിഴവ് ആവര്‍ത്തികാതിരിക്കാന്‍ ശ്രദ്ധിക്കണം'-ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

5

പന്തെറിയാന്‍ സാധിക്കുന്ന ബാറ്റ്‌സ്മാന്‍മാരുള്ളത് നായകന്റെ ജോലിയും എളുപ്പമാക്കുന്നു. ഇന്ത്യക്കൊപ്പം മികച്ച പാര്‍ട് ടൈം സ്പിന്നര്‍മാര്‍ ഇപ്പോഴില്ല. ദീപക് ഹൂഡയെപ്പോലുള്ള താരങ്ങളെ വളര്‍ത്തിക്കൊണ്ട് വരേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. ഇത്തരത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന താരങ്ങളെ ഭാവിയിലേക്കും ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്.

Story first published: Thursday, July 28, 2022, 15:40 [IST]
Other articles published on Jul 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+