
വിരാട് കോലി
വിരാട് കോലി തന്നെയാണ് ഈ പട്ടികയില്‍ തലപ്പത്ത്. അവസാന സെഞ്ച്വറി പ്രകടനത്തിന് ശേഷം 67 മത്സരങ്ങളില്‍ നിന്നായി 78 ഇന്നിങ്‌സാണ് കോലി കളിച്ചത്. 35.73 ശരാശരിയില്‍ നേടിയത് 2537 റണ്‍സ്. ഇക്കാലയളവില്‍ 24 ഫിഫ്റ്റിയും അദ്ദേഹം സ്വന്തം പേരിലാക്കി. കോലിയുടെ ബാറ്റിങ് പ്രകടനത്തെ വിമര്‍ശിക്കുന്നവരില്‍ പലര്‍ക്കും ഈ കണക്ക് അറിയില്ലെന്നതാണ് വസ്തുത.

കോലിയുടെ കരുത്തിനൊത്ത പ്രകടനമല്ലിത്. ശരാശരി 50ന് മുകളിലാണ് പൊതുവേ ഉണ്ടാവാറുള്ളത്. സമീപകാലത്തായി പഴയ നിലവാരം കാട്ടാന്‍ കോലിക്കാവുന്നില്ലെന്നതാണ് വസ്തുത. എന്നാല്‍ ഇന്ത്യക്കായി 2019 നവംബറിന് ശേഷവും കൂടുതല്‍ റണ്‍സ് നേടിയത് കോലി തന്നെയാണ്.

രോഹിത് ശര്‍മ
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഈ പട്ടികയിലെ രണ്ടാമനാണ്. 54 മത്സരത്തില്‍ നിന്ന് 65 ഇന്നിങ്‌സ് കളിച്ച രോഹിത് 41.13 ശരാശരിയില്‍ നേടിയത് 2509 റണ്‍സാണ്. ഇതില്‍ 15 ഫിഫ്റ്റിയും നാല് സെഞ്ച്വറിയും ഉള്‍പ്പെടും. പരിക്കേറ്റ് രോഹിത്തിന് ഇതിനിടെ കുറച്ച് മത്സരങ്ങള്‍ നഷ്ടമായിരുന്നു. കൂടാതെ ചില പരമ്പരകളില്‍ നിന്ന് വിശ്രമവുമെടുത്തു. നിലവിലെ ഫോം പരിശോധിക്കുമ്പോള്‍ അധികം വൈകാതെ ഈ റെക്കോഡില്‍ രോഹിത് കോലിയെ കടത്തിവെട്ടിയേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും ടി20 പരമ്പരയും കോലി കളിക്കുന്നില്ല. രോഹിത് ഏകദിന പരമ്പരക്കില്ല.
തുടക്കം സ്പിന്നറായി, പിന്നീട് പേസിലേക്ക് ചുവടുമാറ്റി, കാരണം വെളിപ്പെടുത്തി ശ്രീശാന്ത്

കെ എല്‍ രാഹുല്‍
ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെ എല്‍ രാഹുലാണ് പട്ടികയിലെ മൂന്നാമന്‍. ഇടക്കിടെ പരിക്കേല്‍ക്കുന്നത് രാഹുലിന്റെ കരിയറില്‍ വലിയ തിരിച്ചടിയാണ്. 51 മത്സരങ്ങളില്‍ നിന്ന് 57 ഇന്നിങ്‌സാണ് അദ്ദേഹം 2019 നവംബറിന് ശേഷം കളിച്ചത്. 43.92 എന്ന മികച്ച ശരാശരിയില്‍ 2328 റണ്‍സ് നേടി. 18 ഫിഫ്റ്റിയും അഞ്ച് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരക്ക് മുമ്പ് പരിക്കേറ്റ രാഹുല്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

റിഷഭ് പന്ത്
ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്‌സ് ഫാക്ടറാണ് റിഷഭ് പന്ത്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള വിസ്മയം. ടെസ്റ്റില്‍ തന്റേതായ സ്ഥാനം നേരത്തെ തന്നെ ഉറപ്പിച്ച റിഷഭ് ഏകദിനത്തിലെ കന്നി സെഞ്ച്വറി അവസാന ഇംഗ്ലണ്ട് പരമ്പരയിലൂടെ നേടി. 2019 നവംബറിന് ശേഷം 61 മത്സരം കളിച്ച റിഷഭ് 71 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 37.13 ശരാശരിയില്‍ 2265 റണ്‍സാണ്. 14 ഫിഫ്റ്റിയും മൂന്ന് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന താരമാണ് റിഷഭ്.
ധോണിക്ക് മുമ്പ് അരങ്ങേറി, എന്നിട്ടും ഡികെയ്ക്ക് വലിയ കരിയറില്ല!, എന്തുകൊണ്ട്? കാരണങ്ങളിതാ

ശ്രേയസ് അയ്യര്‍
ഈ പട്ടികയിലെ അഞ്ചാം നമ്പറുകാരന്‍ ശ്രേയസ് അയ്യരാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ പരിഗണിക്കുന്ന ശ്രേയസ് 54 മത്സരത്തില്‍ നിന്ന് 54 ഇന്നിങ്‌സ് കളിച്ച് 39.59 ശരാശരിയില്‍ നേടിയത് 1742 റണ്‍സാണ്. 13 ഫിഫ്റ്റിയും 2 സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ടി20 ലോകകപ്പിലേക്ക് ഇന്ത്യ പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ശ്രേയസ്. ടെസ്റ്റിലും മധ്യനിരയില്‍ രഹാനെക്ക് സ്ഥാനമുണ്ട്.


Click it and Unblock the Notifications
