T20 World Cup 2022: ഇന്ത്യന്‍ സംഘത്തിലെ ഏക വനിത, ആരാണ് രാജ് ലക്ഷ്മി അറോറ?, അറിയാം

ടി20 ലോകകപ്പിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇതിനോടകം ഓസ്‌ട്രേലിയയിലെത്തിക്കഴിഞ്ഞു. രണ്ട് സന്നാഹ മത്സരങ്ങളും കളിച്ച ഇന്ത്യ ന്യൂസീലന്‍ഡിനും ഓസ്‌ട്രേലിയക്കുമെതിരായ പരിശീലന മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ സംഘത്തെയാണ് ഓസ്‌ട്രേലിയയിലേക്ക് അയച്ചിരിക്കുന്നത്. താരങ്ങളുടെ മാനസിക ആരോഗ്യത്തിനടക്കം പ്രാധാന്യം നല്‍കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ബിസിസി ഐ ഇന്ത്യന്‍ താരങ്ങള്‍ക്കായി ഒരുക്കി നല്‍കിയിട്ടുണ്ട്.
ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ പോയ ഇന്ത്യന്‍ സംഘത്തിലെ ഒട്ടുമിക്ക ആളുകളെയും ആരാധകര്‍ക്ക് സുപരിചിതമാണെങ്കിലും സംഘത്തിലെ ഏക വനിതയായ രാജ് ലക്ഷ്മി അറോറയെ ആര്‍ക്കും അത്ര പരിചയമില്ല. ഇന്ത്യന്‍ സംഘത്തിലെ ഏക വനിതയായ രാജ് ലക്ഷ്മി ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ ട്രന്റിങ്ങായിക്കഴിഞ്ഞു. നേരത്തെ ഐപിഎല്‍ വേദികളിലും കണ്ടിട്ടുള്ള രാജ് ലക്ഷ്മിയെക്കുറിച്ച് എല്ലാ വിവരങ്ങളും അറിയാം.

സീനിയര്‍ മീഡിയാ പ്രൊഡ്യൂസര്‍
രാജ് ലക്ഷ്മിയുടെ നിലവിലെ റോള്‍ സീനിയര്‍ മീഡിയാ പ്രൊഡ്യൂസര്‍ എന്നതാണ്. ഇന്ത്യന്‍ ടീമിന്റെ പരമ്പരകള്‍ക്ക് മുമ്പായി നടക്കുന്ന വാര്‍ത്താ സമ്മേളനങ്ങളും താരങ്ങളുടെ വാര്‍ത്താ സമ്മേളനങ്ങളുമെല്ലാം നടത്തുന്നത് രാജ് ലക്ഷ്മിയുടെ നിയന്ത്രണത്തിലാണ്. ബിസിസി ഐയുടെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പുകളുടെ ചുമതലയുമുള്ള ഇവര്‍ താരങ്ങളും മാധ്യമങ്ങളും തമ്മിലുള്ള ആശയ വിനിമയത്തിന് വഴിയൊരുക്കുന്നു.
2015ല്‍ ബിസിസി ഐയുടെ സോഷ്യല്‍ മീഡിയാ മാനേജറായാണ് ആദ്യം എത്തിയത്. ഇപ്പോള്‍ സീനിയര്‍ പ്രൊഡ്യൂസറായിരിക്കുന്നു. ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പിന് മുമ്പ് നടക്കുന്ന ഇന്ത്യന്‍ താരങ്ങളുടെയും പരിശീലകരുടെയുമെല്ലാം എല്ലാ പ്രതികരണങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കുമുള്ള സൗകര്യം രാജ് ലക്ഷ്മിയാണ് ഒരുക്കി നല്‍കേണ്ടത്.
Also Read : IPL: മുംബൈക്ക് പറ്റിയ അഞ്ച് അബദ്ധങ്ങള്‍, ഇവരെ കൈവിട്ട് കളഞ്ഞത് വലിയ മണ്ടത്തരം

വിദ്യാഭ്യാസം പൂനെയില്‍
പൂനെയിലെ സിംബിയോസിസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മീഡിയ ആന്റ് കമ്യൂണിക്കേഷനില്‍ നിന്ന് മാധ്യമ പ്രവര്‍ത്തനത്തില്‍ ബിരുദം നേടിയിട്ടുള്ളയാളാണ് രാജ് ലക്ഷ്മി. പഠിക്കുന്ന കാലം മുതല്‍ക്കെ കായിക ഇനങ്ങളോട് ഇവര്‍ക്ക് താല്‍പര്യം ഉണ്ടായിരുന്നു. സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെയും ഷൂട്ടിങ് ടീമിന്റെയും ഭാഗമായിരുന്നു രാജ് ലക്ഷ്മി. സാമൂഹ്യ മാധ്യമങ്ങളിലും വളരെ സജീവമാണ് ഇവര്‍. ഇന്‍സ്റ്റഗ്രാമില്‍ 48.2 കെ ഫോളോവേഴ്‌സാണുള്ളത്.
Also Read : സച്ചിന്‍ പന്തെടുത്താലും കിങ്, കൂടുതല്‍ തവണ പുറത്താക്കിയ നാല് ഇതിഹാസങ്ങളെ അറിയാം

മറ്റ് ചുമതലകള്‍
2019ല്‍ താരങ്ങള്‍ക്കെതിരായുള്ള ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കുന്നതിന് ബിസിസി ഐ നിയോഗിച്ച നാലംഗ ആഭ്യന്തര സമിതിയുടെ അധ്യക്ഷയായിരുന്നു രാജ് ലക്ഷ്മി. കരീന കൃപലാനി സ്ഥാനം ഒഴിഞ്ഞപ്പോഴാണ് രാജ് ലക്ഷ്മി പകരക്കാരിയായി എത്തിയത്. താരങ്ങളുടെ മോശം പെരുമാറ്റങ്ങള്‍ പരിശോധിക്കുന്ന ബിസിസി ഐയുടെ ആഭ്യന്തര പരാതി കമ്മിറ്റിയുടെ തലപ്പത്തും ഇവരുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ബിസിസി ഐയുടെ മാധ്യമങ്ങളുമായുള്ള എല്ലാ ആശയ വിനിമയങ്ങളും സാധ്യമാക്കുന്നത് നിലവില്‍ രാജ് ലക്ഷ്മിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications