2022ല്‍ ഗൂഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്ത ഇന്ത്യന്‍ കായിക താരമാര്? സര്‍പ്രൈസ് സ്പിന്നര്‍!

2022 കടന്ന് പോകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന വര്‍ഷമായാണ് 2022 കടന്ന് പോകുന്നത്. ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലും ടി20 ലോകകപ്പിലുമെല്ലാം ഇന്ത്യക്ക് കപ്പിലേക്കെത്താനായില്ല.
2022ല്‍ പല ഇന്ത്യന്‍ താരങ്ങളും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ടി20 ലോകകപ്പില്‍ വിരാട് കോലി നടത്തിയ ചില ബാറ്റിങ് പ്രകടനങ്ങള്‍ തരംഗമായിരുന്നു. ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു പാകിസ്താനെതിരേ കോലിയുടെ വെടിക്കെട്ട് പ്രകടനം.
രോഹിത് ശര്‍മ കൈക്ക് പരിക്കേറ്റിട്ടും ബാറ്റിങ്ങിനിറങ്ങിയതും വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. എന്നാല്‍ 2022ല്‍ ഗൂഗിളില്‍ ഏറ്റവും സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യന്‍ കായിക താരം ആരാണെന്ന് അറിയാമോ? അത് വിരാട് കോലി, രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരാരുമല്ല.
അത് സ്പിന്നര്‍ പ്രവീണ്‍ താംബെയാണെന്നതാണ് കൗതുകം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഇതുവരെ കളിക്കാത്ത താംബെ ഐപിഎല്ലിലൂടെ പേരെടുത്ത താരമാണ്. എന്നിട്ടും ലെഗ് സ്പിന്നര്‍ എങ്ങനെ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട താരമായി എന്നതാണ് കൗതുകം.

ഹോട്ട്‌സ്റ്റാറില്‍ ജീവിത കഥ വൈറല്‍
പ്രവീണ്‍ താംബെയുടെ ജീവിത കഥ ഹോട്ട്‌സ്റ്റാറില്‍ വൈറലായിരുന്നു. 2022 ഏപ്രില്‍ 1നായിരുന്നു ഇത് റിലീസ് ചെയ്തത്. പ്രവീണ്‍ താംബെയുടെ റോളില്‍ ബോളിവുഡ് താരം ശ്രേയസാണെത്തിയത്. അദ്ദേഹത്തിന്റെ ജീവിത കഥക്ക് എന്തുകൊണ്ട് ഇത്ര പ്രചാരം ലഭിച്ചുവെന്നത് കൗതുകരമായ കാര്യമാണ്.
പ്രായം തളര്‍ത്താത്ത പോരാളിയാണ് താംബെ. പല പ്രതിസന്ധികളെയും മറികടന്നെത്തിയ താംബെ ഇന്ത്യക്കായി ഒരിക്കല്‍ പോലും കളിച്ചിട്ടില്ലെങ്കിലും താംബെയെ അറിയാത്ത ക്രിക്കറ്റ് ആരാധകരില്ലെന്ന് പറയാം. കുടവയറുമായി താംബെയുടെ ലെഗ് സ്പിന്‍ ബൗളിങ് കാണുമ്പോള്‍ കൗതുകം തോന്നുന്നതാണ്.

താംബെയുടെ പേര് വൈറല്‍
ട്വിറ്ററിലും ഫേസ്ബുക്കിലും താംബെയുടെ പേര് വൈറലായിരുന്നു. ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ഇന്ത്യക്കാരില്‍ 9ാം സ്ഥാനത്തായിരുന്നു താംബെ. അത്രത്തോളം താംബെയുടെ ജീവിത കഥക്ക് പ്രാധാന്യം ലഭിച്ചു.
താംബെയുടെ തോറ്റ് കൊടുക്കാത്ത മനോഭാവം തന്നെയാണ് അദ്ദേഹം വൈറലായി മാറാന്‍ കാരണം. രാജസ്ഥാന്‍ റോയല്‍സിലൂടെ വളര്‍ന്ന താംബെ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ ആഗ്രഹം പൂര്‍ത്തിയാക്കാനായില്ല.

41ാം വയസില്‍ അരങ്ങേറ്റം
അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ പൊതുവേ 35 വയസുവരെയാണ് ശരാശരി കളിക്കുന്നത്. അതിന് ശേഷം കൂടുതലാളുകളും വിരമിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മറ്റ് കളിക്കാര്‍ വിരമിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയ സമയത്താണ് താംബെ കരിയര്‍ ആരംഭിച്ചതെന്ന് പറയാം.
41ാം വയസിലാണ് രാജസ്ഥാന്‍ റോയല്‍സിലേക്ക് താംബെ എത്തുന്നത്. 2013ലായിരുന്നു അത്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രായം കൂടിയ താരമെന്ന റെക്കോഡ് ഇപ്പോഴും താംബെയുടെ പേരിലാണ്. ഇനിയത് തകര്‍ക്കപ്പെടാനും സാധ്യത കുറവാണ്.

താംബെയെ ഹിറ്റാക്കിയ ഹാട്രിക്
പ്രവീണ്‍ താംബയെ എല്ലാവരും അറിയപ്പെടുന്ന താരമാക്കിയത് 2014ലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരമാണ്. ഹാട്രിക് വിക്കറ്റുകളുമായി കൊല്‍ക്കത്തയെ വിറപ്പിച്ച താംബെ ആരാധക ഹൃദയങ്ങളില്‍ ഇടം പിടിക്കുകയായിരുന്നു.
കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ച് കെകെആറിന്റെ സ്പിന്‍ ബൗളിങ് പരിശീലകനായി താംബെ പ്രവര്‍ത്തിച്ചിരുന്നു. 2020ല്‍ ടി10 ലീഗില്‍ അനുമതിയില്ലാതെ കളിച്ചതിന് താംബെക്ക് വിലക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ വിലക്കില്‍ തുടരുകയാണ് താംബെ.
Also Read: IND vs SL: ഇന്ത്യക്ക് 2023ലെ ലോകകപ്പ് നേടണോ? ഗംഭീറിന്റെ നിര്‍ണ്ണായക ഉപദേശം! അറിയാം

താംബെയുടെ ഐപിഎല്‍ കരിയര്‍
33 ഐപിഎല്ലാണ് പ്രവീണ്‍ താംബെ കളിച്ചത്. 28 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 7.75 ആണ് ഇക്കോണമി. 20 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം.
രണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 2 വിക്കറ്റും 6 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 5 വിക്കറ്റും 64 ടി20 ക്രിക്കറ്റില്‍ നിന്ന് 70 വിക്കറ്റും താംബെയുടെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications