
രോഹിത് ശര്‍മ
ഇന്ത്യയുടെ ടി20 ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ രോഹിത് ശര്‍മയാണ് കേമന്‍. പ്രഥമ ടി20 ലോകകപ്പിലും രോഹിത് ഇന്ത്യയുടെ ഭാഗമായിരുന്നു. മികച്ച പ്രകടനവും അദ്ദേഹം കാഴ്ചവെച്ചിരുന്നു. ഏഴ് ടി20 ലോകകപ്പും കളിച്ച അപൂര്‍വ്വം താരങ്ങളിലൊരാളാണ് രോഹിത്. ടി20 ലോകകപ്പില്‍ 33 മത്സരം കളിച്ച രോഹിത് 847 റണ്‍സാണ് നേടിയത്. 38 ശരാശരിയും 131 സ്‌ട്രൈക്കറേറ്റും രോഹിത്തിന്റെ പേരിലുണ്ട്. ഇതില്‍ എട്ട് ഫിഫ്റ്റിയും ഉള്‍പ്പെടും. 79* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2007ലെ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ 50* റണ്‍സും ഫൈനലില്‍ പാകിസ്താനെതിരേ 16 പന്തില്‍ 30* റണ്‍സും നേടാന്‍ രോഹിത്തിനായിരുന്നു.
ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

വിരാട് കോലി
രോഹിത് ശര്‍മക്ക് തൊട്ടുപിന്നാലെ തന്നെ കോലിയുമുണ്ട്. നാല് ടി20 ലോകകപ്പ് മാത്രമാണ് കോലി കളിച്ചത്. ഇതില്‍ രണ്ട് തവണ ടൂര്‍ണമെന്റിലെ താരമാവാനും കോലിക്കായി. 2014ല്‍ 319 റണ്‍സും 2016ല്‍ 273 റണ്‍സും നേടിയാണ് കോലി ഈ നേട്ടത്തിലെത്തിയത്. ടി20 ലോകകപ്പില്‍ 19 ഇന്നിങ്‌സില്‍ നിന്ന് 76 ശരാശരിയില്‍ 845 റണ്‍സാണ് കോലി നേടിയത്. സ്‌ട്രൈക്കറേറ്റ് 129. 10 അര്‍ധ സെഞ്ച്വറി നേടിയ കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ 89 റണ്‍സാണ്. ഇത്തവണ കോലിയില്‍ വലിയ പ്രതീക്ഷയാണ് ഇന്ത്യ വെച്ചിരിക്കുന്നത്.

യുവരാജ് സിങ്
ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്ങാണ് മൂന്നാം സ്ഥാനത്തുള്ളത്. 593 റണ്‍സാണ് യുവരാജ് ടി20 ലോകകപ്പില്‍ നേടിയത്. 33 സിക്‌സുമായി ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ സിക്‌സറെന്ന നേട്ടം യുവരാജിന്റെ പേരിലാണ്. 28 ഇന്നിങ്‌സില്‍ നിന്ന് 23 ശരാശരിയിലും 128 സ്‌ട്രൈക്കറേറ്റിലുമാണ് യുവിയുടെ പ്രകടനം. പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും യുവരാജ് സിക്‌സര്‍ പറത്തിയിരുന്നു. സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ 30 പന്തില്‍ 70 റണ്‍സുമായി യുവി വെടിക്കെട്ട് കാഴ്ചവെച്ചിരുന്നു.

എംഎസ് ധോണി
ഇന്ത്യയുടെ മുന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോണി ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ്. 529 റണ്‍സാണ് ധോണി നേടിയത്. 29 ഇന്നിങ്‌സില്‍ നിന്ന് 123 സ്‌ട്രൈക്കറേറ്റാണ് ധോണിക്കുണ്ടായിരുന്നത്. 45 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഫിനിഷര്‍ റോളില്‍ കൂടുതല്‍ ഇറങ്ങിയതിനാല്‍ ഫിഫ്റ്റി നേട്ടം സ്വന്തമാക്കാന്‍ ധോണിക്കായില്ല. ആറ് ടി20 ലോകകപ്പുകളില്‍ ഇന്ത്യയെ നയിക്കാന്‍ ധോണിക്കായി. 2007ലെ ടി20 ലോകകപ്പ് കിരീടം ഇന്ത്യ നേടിയത് ധോണിക്ക് കീഴിലായിരുന്നു.
T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

ഗൗതം ഗംഭീര്‍
ഇന്ത്യയുടെ മുന്‍ ഇടം കൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീറാണ് അഞ്ചാം സ്ഥാനത്ത്. 524 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് ടി20 ലോകകപ്പ് കളിച്ച ഗംഭീര്‍ 20 ഇന്നിങ്‌സില്‍ നിന്ന് 26 ശരാശരിയിലാണ് ഈ നേട്ടത്തിലെത്തിയത്. നാല് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരേ ഫിഫ്റ്റിയോടെ ഇന്ത്യക്ക് കരുത്ത് പകരാന്‍ ഗംഭീറിനായിരുന്നു.


Click it and Unblock the Notifications
