ക്യാമ്പസ് പ്രണയം, പിന്നെ ജീവിതപങ്കാളി- ആരാണ് സൂര്യയെ സ്റ്റാറാക്കിയ ദെവിഷ? എല്ലാമറിയാം

വിരാട് കോലിക്കു ശേഷം ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരം ആര് എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ സൂര്യകുമാര്‍ യാദവ്. സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സിനു ശേഷം 360 ആംഗിളില്‍ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള ഒരു ക്രിക്കറ്ററെയാണ് അദ്ദേഹത്തിലൂടെ ലോകത്തിനു ലഭിച്ചിരിക്കുന്നത്. അദ്ഭുതപ്പെടുത്തുന്ന ഷോട്ടുകളാണ് സൂര്യയുടെ ബാറ്റില്‍ നിന്നും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. അതു കണ്ട് അമ്പരന്നിരിക്കുകയാണ് ലോക ക്രിക്കറ്റിലെ മറ്റു ടീമുകള്‍.
ഓസ്‌ട്രേലിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പോടെ സൂര്യയുടെ താരമൂല്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ലോകം മുഴുവന്‍ സ്‌കൈയുടെ അവിശ്വസനീയ ബാറ്റിങ് പ്രകടനത്തെ വാഴ്ത്തിപ്പാടുകയാണ്. നിലവില്‍ ഐസിസിയുടെ ടി20 റാങ്കിങിലെ നമ്പര്‍ വണ്‍ ബാറ്ററും കൂടിയാണ് അദ്ദേഹം.

സൂര്യയെ മാറ്റിയെടുത്ത ദെവിഷ
സൂര്യകുമാര്‍ യാദവിന്റെ കരിയറില്‍ വലിയൊരു ടേണിങ് പോയിന്റുണ്ടാക്കിയ വ്യക്തിയാണ് ഭാര്യ ദെവിഷ ഷെട്ടി. അദ്ദേഹം നേരത്തേ പല അഭിമുഖങ്ങളിലും ഇക്കാര്യം തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.
ക്രിക്കറ്റ് കരിയറില്‍ ഒരു സമയത്ത് ക്ലച്ച് പിടിക്കാന്‍ പാടുപെട്ടപ്പോള്‍ ഭാര്യയുടെ പ്രചോദനമാണ് അദ്ദേഹത്തെ കൂടുതല്‍ മെച്ചപ്പെട്ട ക്രിക്കറ്റാക്കി മാറ്റിയെടുത്തത്. സ്‌കൈയുടെ ജീവിതത്തിലെ കോച്ചെന്നു വേണമെങ്കില്‍ ദെവിഷയെ വിശേഷിപ്പിക്കാം. ഇവരെക്കുറിച്ച് കൂടുതല്‍ അറിയാം.

ജീവിതരീതിയില്‍ മാറ്റം വരുത്തി
സൂര്യകുമാര്‍ യാദവിന്റെ കരിയര്‍ മാത്രമല്ല ജീവിത രീതയിലും അടിമുടി അഴിച്ചുപണികള്‍ വരുത്തിയത് ദെവിഷ ഷെട്ടിയാണ്. തന്റെ ജീവിതത്തിനു കൂടുതല്‍ അടുക്കും ചിട്ടയും കൊണ്ടുവന്നതും ക്രിക്കറ്റിനെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയതും ദെവിഷയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നു സൂര്യ നേരത്തേ തുറന്നു പറഞ്ഞിട്ടുണ്ട്.

ക്യാമ്പസ് പ്രണയം
കോളേജ് പഠനകാലത്താണ് സൂര്യകുമാര്‍ യാദവും ദെവിഷ ഷെട്ടിയും കണ്ടുമുട്ടിയത്. 2012ല്‍ ആര്‍എ പൊഡാര്‍ കോളേജ് ഓഫ് ഓഫ് കൊമേഴ്‌സ് ആന്റ് ഇക്കണോമിക്‌സില്‍ പഠിച്ചിരുന്ന സമയത്താണ് ഇരുവരും അടുപ്പത്തിലാവുന്നത്. താന്‍ ഏറെ പണിപ്പെട്ടാണ് ദെവിഷയെ വളച്ചെടുത്തതെന്നു നേരത്തേ ഒരു അഭിമുഖത്തില്‍ സൂര്യ വെളിപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ നല്ല സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. സൂര്യയുടെ ബാറ്റിങ് മിടുക്കാണ് ദെവിഷയെ ആകര്‍ഷിച്ചതെങ്കില്‍ ദെവിഷയുടെ നൃത്തമാണ് സ്‌കൈയെ ബൗള്‍ഡാക്കിയത്.

ദെവിഷയുടെ ആദ്യകാല ജീവിതം
മുംബൈയിലെ ഒരു ദക്ഷിണേന്ത്യന്‍ കുടുംബത്തിലാണ് ദെവിഷ ഷെട്ടി ജനിച്ചത്. നൃത്തത്തോടു തുടക്കം മുതല്‍ അതീവ താല്‍പ്പര്യമുണ്ടായിരുന്ന ഇവര്‍ പിന്നീട് നൃത്താദ്യാപിക കൂടിയായി മാറി. പാചകം ഇഷ്ടപ്പെടുന്ന ദെവിഷ നല്ലൊരു മൃഗസ്‌നേഹി കൂടിയാണ്.
Also Read: T20 World Cup 2022: ഭുവിയെ ഇനിയാരും ട്രോളേണ്ട! സൂപ്പര്‍ 12ലെ ഡോട്ട് ബോള്‍ ഹീറോ

പിന്തുണയ്ക്കാനെത്തും
ഐപിഎല്ലിലായാലും ടി20 ലോകകപ്പിലായാലു സൂര്യകുമാര്‍ യാദവിന് പിന്തുണയുമായി ദെവിഷ ഷെട്ടി എല്ലായ്‌പ്പോഴും കൂടെയുണ്ടാവും. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി സ്‌കൈ കളിച്ചിരുന്നപ്പോള്‍ മല്‍സരവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ദെവിഷ. നിലവില്‍ ടി20 ലോകകപ്പ് കളിക്കുന്ന സൂര്യക്കൊപ്പം ഇവര്‍ ഓസ്‌ട്രേലിയയിലുണ്ട്.,
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications