T20 World Cup 2022: സെമിയില്‍ ഇംഗ്ലണ്ടിനെ തീര്‍ക്കാന്‍ തന്ത്രമൊരുക്കി ഇന്ത്യ, ടീമില്‍ മാറ്റങ്ങളുണ്ടാവും

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഗ്രൂപ്പ് ജേതാക്കളായി സെമി ഫൈനലില്‍ കടന്നിരിക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ 12ലെ അവസാന മാച്ചില്‍ സിംബാബ്‌വെയെ 71 റണ്‍സിനു തകര്‍ത്തതോടെയാണ് ഗ്രൂപ്പ രണ്ടില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. വ്യാഴാഴ്ച നടക്കാനിരിക്കുന്ന സെമി ഫൈനലില്‍ ജോസ് ബട്‌ലറുടെ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ബുധനാഴ്ച ആദ്യ സെമിയില്‍ ന്യൂസിലാന്‍ഡ് പാകിസ്താനെയും നേരിടും.
സെമിയില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യന്‍ ഇലവനില്‍ ചില മാറ്റങുണ്ടാവുമെന്ന സൂചന നല്‍കിയിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. സിംബാബ്‌വെയുമായുള്ള അവസാന മാച്ചില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്താനാണ് ഇന്ത്യ ആലോചിക്കുന്നത്.

റിഷഭും അക്ഷറും പുറത്തേക്ക്
സെമി ഫൈനലില്‍ ഇന്ത്യന്‍ ഇലവനില്‍ രണ്ടു മാറ്റങ്ങളായിരിക്കും വരുത്തിയേക്കുകയെന്നാണ് സൂചനകള്‍. വക്കറ്റ് കീപ്പര്‍ റിഷഭ് പന്തും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലുമായിരിക്കും പുറത്തുപോവുക.
റിഷഭിനു പകരം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിനെ ഇന്ത്യന്‍ ഇലവനിലേക്കു തിരിച്ചുവിളിക്കും. അക്ഷറിനെ ഒഴിവാക്കി പകരം സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ കളിപ്പിച്ചേക്കുകയും ചെയ്യുമെന്നാണ് വിവരം.

ചഹല്‍ ഇനിയും കളിച്ചിട്ടില്ല
യുസേന്ദ്ര ചഹലിനെ ഈ ലോകകപ്പില്‍ ഇന്ത്യ ഇനിയും പരീക്ഷിച്ചിട്ടില്ല. സൂപ്പര്‍ 12ലെ അഞ്ചു മല്‍സരങ്ങളിലും അദ്ദേഹത്തിനെ പുറത്തിരുത്തുകയായിരുന്നു. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്.
എന്നാല്‍ ബൗളറെന്ന നിലയില്‍ അക്ഷര്‍ പട്ടേലിനു ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാതെ വന്നതോടെ ചഹലിനെ പരീക്ഷിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. അഡ്‌ലെയ്ഡിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍. ഇവിടുത്ത സാഹചര്യങ്ങള്‍ ചഹലിനു യോജിച്ചതാണന്നാണ് ടീം മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

തീരുമാനം പിച്ച് കണ്ടതിനു ശേഷം
അഡ്‌ലെയ്ഡിലെ പിച്ച് കണ്ടതിനു ശേഷം മാത്രമേ ഇന്ത്യന്‍ പ്ലെയിങ് ഇലവനെക്കുറിച്ച് താന്‍ തീരുമാനമെടുക്കുകയുള്ളൂവെന്നാണ് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരിക്കുന്നത്. ഞങ്ങളുടെ സ്‌ക്വാഡിലെ 15 പേരെയും കുറിച്ച് തുറന്ന മനസ്സോടെയാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. 15 അംഗ സംഘത്തിലേക്കു വന്ന ഒരു താരവും ടീമിനെ ദുര്‍ബലപ്പെടുത്തില്ലെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അത്തരമൊരു സ്‌ക്വാഡിനെയാണ് തിരഞ്ഞടുത്തിരിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു.

അഡ്‌ലെയ്ഡിലെ ട്രാക്ക്
അഡ്‌ലെയ്ഡിലെ കുറച്ചു മല്‍സരങ്ങള്‍ ഞാന്‍ കണ്ടിരുന്നു. എങ്കിലും അവിടെ പോയ ശേഷം പിച്ച് കാണേണ്ടതുണ്ട്. ഇവിടുത്തെ ട്രാക്ക് കുറച്ചു സ്ലോയാണെന്നും ടേണ്‍ ലഭിക്കുന്നുണ്ടെന്നുമെല്ലാം എനിക്കറിയാം. ബംഗ്ലാദേശിനെതിരേ ഞങ്ങള്‍ ഇവിടെ കളിച്ച പിച്ചില്‍ പക്ഷെ സ്പിന്നര്‍മാര്‍ക്കു സഹായം ലഭിച്ചിരുന്നില്ല. വീണ്ടും വ്യത്യസ്ത തരത്തിലുള്ള വിക്കറ്റായിരിക്കും സെമിയിലേതെന്നും താന്‍ കരുതുന്നതായി രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.
Also Read: സ്‌ട്രൈക്ക് റേറ്റ് 400! 20ാം ഓവറില്‍ സൂര്യയെ തടയാനോ? ഞെട്ടിക്കുന്ന പ്രകടനം

അക്ഷറിന്റെ ഫോം
ഈ ലോകകപ്പില്‍ അക്ഷര്‍ പട്ടേലിന്റെ ഫോം ചെറിയ ആശങ്കയുണ്ടാക്കുന്നതായി രാഹുല്‍ ദ്രാവിഡ് സമ്മതിക്കുന്നു. കുറച്ചു മല്‍സരങ്ങളില്‍ അതു ആശങ്കയായിരുന്നു, പക്ഷെ അക്ഷിനു നല്ല കളികളുമുണ്ടായിട്ടുണ്ട്. ഇത ഈ ഫോര്‍മാറ്റിന്റെയും ടൂര്‍ണമെന്റിനെയും സ്വഭാവമാണ്. ചില ദിവസങ്ങളില്‍ നിങ്ങള്‍ക്കു നന്നായി പ്രഹരമേറ്റു വാങ്ങേണ്ടതായി വന്നേക്കും. എന്നാല്‍ മറ്റു ചില ദിവസങ്ങളില്‍ ഇതു സംഭവിക്കുകയുമില്ല. ഈ ഫോര്‍മാറ്റില്‍ ഇതു നമ്മള്‍ പ്രതീക്ഷിക്കണമെന്നും ദ്രാവിഡ് സൂചിപ്പിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications