For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്‌ട്രൈക്ക് റേറ്റ് 400! 20ാം ഓവറില്‍ സൂര്യയെ തടയാനോ? ഞെട്ടിക്കുന്ന പ്രകടനം

നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍

surya

ഇന്ത്യന്‍ ക്രിക്കറ്റില്‍ അല്‍പ്പം വൈകിയുദിച്ച സുവര്‍ണ നക്ഷത്രമാണ് 360 ബാറ്റിങിലൂടെ ആരാധകരെ കൈയിലെടുത്ത സൂര്യകുമാര്‍ യാദവ്. കണ്ണഞ്ചിക്കുന്ന ബാറ്റിങ് പ്രകടനങ്ങളിലൂടെ അദ്ദേഹം ഇന്ത്യയുടെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹരമായി മാറിയിരിക്കുകയാണ്.

ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ അവിശ്വസനീയ ഇന്നിങ്‌സുകളാണ് സ്‌കൈ ഇന്ത്യക്കായി കാഴ്ചവയ്ക്കുന്നത്. ഏറ്റവും അവസാനമായി സിംബാബ് വെയ്‌ക്കെതിരായ സൂപ്പര്‍ 12 മാച്ചിലും സൂര്യ ടീമിന്റെ ഹീറോയായി മാറി. വെറും 25 ബോളില്‍ പുറത്താവാതെ 61 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ടി20യില്‍ ഇതുവരെ കളിച്ച മല്‍സരങ്ങളെടുത്താല്‍ 20ാം ഓവറില്‍ സൂര്യയുടെ പ്രകടനം ആരെയും ഞെട്ടിക്കും. ഇതേക്കുറിച്ച് പരിശോധിക്കാം.

20ാം ഓവറില്‍ 'കത്തും'

20ാം ഓവറില്‍ 'കത്തും'

20ാം ഓവറില്‍ സൂര്യകുമാര്‍ യാദവ് തീപ്പൊരി ബാറ്റിങിലൂടെ എതിരാളികളെ ചാമ്പലാക്കിയിട്ടുണ്ടെന്നു ഇതുവരെ നടത്തിയ പ്രകടനം അടിവരയിടുന്നു. കരിയറില്‍ ഇതുവരെ 20ാം ഓവറില്‍ സ്‌കൈ നേരിട്ടത് 18 ബോളുകള്‍ മാത്രമാണ്. പക്ഷെ ഇവയില്‍ നിന്നും വാരിക്കൂട്ടിയതാവട്ടെ 72 റണ്‍സുമാണ്. 400 എന്ന ആരുടെയും കണ്ണു തള്ളിപ്പോവുന്ന സ്‌ട്രൈക്ക് റേറ്റോടെയാണ് സൂര്യ ഇത്രയും റണ്‍സ് അടിച്ചെടുത്തിരിക്കുന്നത്.

Also Read: 1980കളിലെ വിന്‍ഡീസ് പേസാക്രമണവും കോലിക്ക് മുന്നില്‍ ഒന്നുമല്ല, പ്രശംസിച്ച് മുന്‍ നായകന്‍

10 സിക്‌സറുകള്‍

10 സിക്‌സറുകള്‍

ഇന്ത്യക്കു വേണ്ടി ടി20യില്‍ ഇതുവരെ സൂര്യകുമാര്‍ യാദവ് നേരിട്ടത് 18 ബോളുകളാണെന്നു മുകളില്‍ പരാമര്‍ശിച്ചതാണ്. ഈ 18 ബോളില്‍ 10ലും അദ്ദേഹം സിക്‌സര്‍ പായിച്ചിട്ടുണ്ടെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ബൗണ്ടറികള്‍ ഒന്നു മാത്രമേയുള്ളൂ.
വെറും രണ്ടു ഡോട്ട് ബോളുകള്‍ മാത്രമേ 20ാം ഓവറില്‍ സൂര്യ കളിച്ചിട്ടുള്ളൂവെന്നത് താരം എത്ര മാത്രം അപകടകാരിയാണെന്നതു അടിവരയിടുന്നു. ഒരു തവണ മാത്രമേ ഇന്നിങ്‌സിലെ അവസാനത്തെ ഓവറില്‍ അദ്ദേഹം പുറത്തായിട്ടുള്ളൂ.

Also Read: T20 World Cup 2022: ഡിക്കെയ്ക്കു സിക്‌സര്‍ 'അലര്‍ജി'! എന്നിട്ടും എന്തിന് ടീമിലെടുത്തു?

ലോകകപ്പിലെ പ്രകടനം

ലോകകപ്പിലെ പ്രകടനം

ഇത്തവണത്തെ ടി20 ലോകകപ്പിലെ പ്രകടനമെടുത്താല്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ രണ്ടാമത്തെ താരമാണ്
സൂര്യകുമാര്‍ യാദവ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 246 റണ്‍സുമായി വിരാട് കോലിയാണ് തലപ്പത്ത്.
ഇത്രയും കളികളില്‍ നിന്നും 225 റണ്‍സുമായി സൂര്യ തൊട്ടുപിന്നാലെയുണ്ട്. മൂന്നു ഫിഫ്റ്റികളടക്കം 75 ശരാശരിയിലാണ് താരം ഇത്രയും റണ്ണെടുത്തത്. ഉയര്‍ന്ന സ്‌കോര്‍ 68 റണ്‍സാണ്.

Story first published: Sunday, November 6, 2022, 20:30 [IST]
Other articles published on Nov 6, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+