1980കളിലെ വിന്‍ഡീസ് പേസാക്രമണവും കോലിക്ക് മുന്നില്‍ ഒന്നുമല്ല, പ്രശംസിച്ച് മുന്‍ നായകന്‍

മെല്‍ബണ്‍: വിരാട് കോലിയെന്നാല്‍ ആധുനിക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം കോലിയെപ്പോലെ ബാറ്റിങ്ങുകൊണ്ട് ഇത്രയധികം വിസ്മയിപ്പിച്ച മറ്റൊരു താരവുമില്ലെന്ന് പറയാം. റണ്‍സ് പിന്തുടരുമ്പോള്‍ സച്ചിനെക്കാളും ഒരുപടി മുന്നില്‍ത്തന്നെയാണ് കോലിയുടെ സ്ഥാനം. ഓസീസ് പിച്ചുകളില്‍ ഇന്ത്യക്കാരില്‍ കോലിയോളം മികവുള്ള മറ്റാരുമില്ല. സച്ചിന്റെ പല റെക്കോഡുകളും തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ് കോലി.
എന്നാല്‍ സച്ചിനുമായി താരതമ്യപ്പെടുത്തുമ്പോള്‍ എപ്പോഴും ചര്‍ച്ചയായി ഉയര്‍ന്നുവരുന്നത് രണ്ട് കാലഘട്ടത്തിലെയും പേസ് ബൗളര്‍മാരുടെ മികവിലെ വ്യത്യാസമാണ്. സച്ചിന്‍ തീയുണ്ടകള്‍ നേരിട്ട് വളര്‍ന്നവനാണെന്നാണ് ആരാധകര്‍ പറയുന്നത്. സച്ചിന്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്നത്തെക്കാളും മികച്ച പേസര്‍മാര്‍ അന്ന് ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ പേസര്‍മാരെല്ലാം മോശമാണെന്നും പറയാനാവില്ല.

1980ലെ പേസിലും കോലി വിജയിക്കും
198കളിലെ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ പേസാക്രമണത്തെയാണ് എപ്പോഴും വലിയ ശക്തികളെന്ന് വിശേഷിപ്പിക്കപ്പെടുന്നത്. അന്നത്തെ വിന്‍ഡീസ് പേസാക്രണം ഏത് ബാറ്റ്‌സ്മാനെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളതായിരുന്നു. ഇപ്പോഴിതാ അന്നത്തെ പേസാക്രമണത്തെയും മറികടന്ന് വിജയം നേടാന്‍ കോലിക്ക് സാധിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ കിം ഹ്യൂസ്. അത്രത്തോളം പ്രതിഭാശാലിയാണ് കോലിയെന്നാണ് ഹ്യൂസ് പറയുന്നത്.
Also Read : T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

ലോകോത്തര താരം
വിരാട് കോലി ലോകോത്തര താരമാണ്. മികച്ച സാങ്കേതികതയോടെ ഏത് ഉയരവും കീഴടക്കാന്‍ കഴിവുള്ളവനാണ് കോലി. ഏത് കാലഘട്ടത്തിലും അവന് തിളങ്ങാനാവും. വെസ്റ്റ് ഇന്‍ഡീസിന്റെ 70-80കളിലെ ബൗളര്‍മാര്‍ക്കെതിരേയും മികച്ച പ്രകടനം നടത്താന്‍ കോലിക്ക് സാധിക്കും. വിവിയന്‍ റിച്ചാര്‍ഡ്‌സിനെപ്പോലെയല്ല, അവന്‍ വേറൊരു തലത്തിലാണ്. ഗ്രേഗ് ചാപ്പല്‍, അലന്‍ ബോര്‍ഡര്‍, ജാവേദ് മിയാന്‍ദാദ് എന്നിവരുടെ കൂടെ പരിഗണിക്കാവുന്ന താരമാണ് കോലി -ഹ്യൂസ് പറഞ്ഞു.

റിച്ചാര്‍ഡ്‌സ് അത്ഭുതം
വിവിയന്‍ റിച്ചാര്‍ഡ്‌സിനെ അത്ഭുതമെന്നാണ് ഹ്യൂസ് വിശേഷിപ്പിച്ചത്. '70-80കളിലെ പേസാക്രമണത്തില്‍ ആക്രമിച്ച് കളിക്കാനും എക്‌സ്ട്രാ കവറില്‍ തുടര്‍ച്ചയായി സിക്‌സര്‍ നേടാനും കഴിവുള്ള ഏക താരം റിച്ചാര്‍ഡ്‌സായിരുന്നു. എന്നാല്‍ ഇന്ന് എന്റെ 9 വയസുള്ള പേരക്കുട്ടി പോലും എക്‌സ്ട്രാ കവറില്‍ പേസിനെതിരേ സിക്‌സര്‍ നേടും. എന്റെ കാലഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെപ്പോലെ മികച്ച പേസ് കരുത്തുള്ള മറ്റൊരു ടീമുമില്ലായിരുന്നു- ഹ്യൂസ് പറഞ്ഞു.

കോലി പകരക്കാരനില്ലാത്ത പ്രതിഭാസം
കോലിയെപ്പോലെ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍മാര്‍ വിരലിലെണ്ണാവുന്നവര്‍ പോലും ഇല്ലെന്നതാണ് വസ്തുത. മൂന്ന് ഫോര്‍മാറ്റിലും ഏറെ നാള്‍ 50ന് മുകളില്‍ ശരാശരി സ്വന്തമാക്കാന്‍ കോലിക്കായിരുന്നു. സമീപകാലത്തായി ഇതില്‍ ചെറിയൊരു ഇടിവ് സംഭവിച്ചെങ്കിലും കോലി വീണ്ടും തിരിച്ചുവരവിന്റെ പാതയിലാണ്. ഫോം വീണ്ടെടുത്ത് കസറുന്ന കോലി അധികം താമസിക്കാതെ ഈ നേട്ടത്തിലേക്കെത്തിയേക്കും. നായകനെന്ന നിലയില്‍ ഇന്ത്യക്ക് പുതിയ വഴിതുറന്ന കോലി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ലോക ക്രിക്കറ്റിന് മാതൃകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications