T20 World Cup 2022: എന്തുകൊണ്ട് 5ല്‍ നാലിലും ഡിക്കെ? പന്തിലെ വിശ്വാസം പോയോ? ദ്രാവിഡ് പറയുന്നു
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടറാവാന്‍ സാധ്യതയുണ്ടെന്നു പലരും നേരത്തേ ചൂണ്ടിക്കാട്ടിയ താരമായിരുന്നു യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. പക്ഷെ സൂപ്പര്‍ 12ല്‍ റിഷഭിനെ തഴഞ്ഞ ഇന്ത്യ ദിനേശ് കാര്‍ത്തിക്കിനെയാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി ഇറക്കിയത്. ആദ്യത്തെ നാലു കളികളിലും റിഷഭിനു ഗ്രൗണ്ടിനു പുറത്തായിരുന്നു സ്ഥാനം. സിംബാബ്‌വെയുമായുള്ള അവസാന മാച്ചില്‍ ഡിക്കെയ്ക്കു പകരം റിഷഭിനെ ഇന്ത്യ പരീക്ഷിച്ചിരുന്നു. പക്ഷെ ഒരിക്കല്‍ക്കൂടി താരം ബാറ്റിങില്‍ ഫ്‌ളോപ്പായി. മൂന്നു റണ്‍സ് മാത്രമെടുത്ത് അദ്ദേഹം ക്രീസ് വിടുകയായിരുന്നു.
റിഷഭില്‍ പൂര്‍ണമായി വിശ്വാസം നഷ്ടമായതു കൊണ്ടാണോ ആദ്യത്തെ നാലു കളികളിലും ഒഴിവാക്കിയതെന്ന ചോദ്യത്തോടെ പ്രതികരിച്ചിരിക്കുകയാണ് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്. സിംബാബ്‌വെയുമായുള്ള മാച്ചിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മവിശ്വാസം നഷ്ടമായിട്ടില്ല
റിഷഭ് പന്തിലുള്ള ആത്മവിശ്വാസം ഞങ്ങള്‍ക്കു ഒരിക്കലും നഷ്ടമായിട്ടില്ല. ലോകകപ്പ് സ്‌ക്വാഡിലുള്ള 15 കളിക്കാരിലും ഞങ്ങള്‍ക്കു ആത്മവിശ്വാസമുണ്ട്. പക്ഷെ അവരില്‍ 11 പേര്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കുകയുള്ളൂ.
കോമ്പിനേഷനെ ആശ്രയിച്ചാണ് ആരൊക്കെയാണ് കളിക്കേണ്ടത് എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ഈ കളിക്കാരെല്ലാം ലോകകപ്പിനായി ഇവിടെ ടീമിനൊപ്പം വന്നിരിക്കുന്നത് അവരില്‍ ഞങ്ങള്‍ക്കു ഒരുപാട് ആത്മവിശ്വാസമുള്ളതു കൊണ്ടാണ്. അതുകൊണ്ടു തന്നെ ഏതു സമയത്തും ഇവരില്‍ ആരെയും തങ്ങള്‍ക്കു കളിപ്പിക്കാമെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.

മിസ്സാവുന്നത് സ്വാഭാവികം
ഒരുപാട് ഓപ്ഷനുകളുളളപ്പോഴാണ് ലോകകപ്പിനായി നിങ്ങള്‍ അവരില്‍ നിന്നും ഒരു 15 പേരെ ടീമിലേക്കു തിരഞ്ഞെടുക്കുന്നത്. വളരെയധികം ആത്മവിശ്വാസമുള്ളതുകൊണ്ടു തന്നെയാണ് ഈ 15 പേരെയും ടീമിലേക്കു പരിഗണിക്കുന്നത്. ചില സമയങ്ങളില്‍, ചില കളിക്കാര്‍ക്കു സ്ഥാനം നഷ്ടമാവുമെന്നും രാഹുല്‍ ദ്രാവിഡ് ചൂണ്ടിക്കാട്ടി.
സിംബാബ്‌വെയ്‌ക്കെതിരേ ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും റിഷഭ് പന്തില്‍ തങ്ങള്‍ക്കു ഇപ്പോഴും വിശ്വാസമുണ്ടെന്നും കോച്ച് പറയുന്നു.
Also Read: T20 World Cup 2022: ഡിക്കെയ്ക്കു സിക്‌സര്‍ 'അലര്‍ജി'! എന്നിട്ടും എന്തിന് ടീമിലെടുത്തു?

ആശങ്കയില്ലെന്നു ദ്രാവിഡ്
റിഷഭ് പന്ത് ഞങ്ങള്‍ക്കൊപ്പം ഓരോ മല്‍സങ്ങളിലും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്. അവന്‍ നെറ്റ്‌സില്‍ ഒരുപാട് ബാറ്റ് ചെയ്യുന്നുണ്ട്. കൂടാതെ ഒരുപാട് വിക്കറ്റ് കീപ്പിങിലും പരിശീലിക്കുന്നുണ്ട്. ഏതു സമയത്തും കളിക്കാന്‍ റിഷഭിനെ തയ്യാറാക്കി നിര്‍ത്തുന്നതിനു വേണ്ടിയാണിത്.
സിംബാബ്‌വെയ്‌ക്കെതിരേ അവനു ഞങ്ങള്‍ അവസരം നല്‍കിയെങ്കിലും അതു പ്രതീക്ഷിച്ചതു പോലെ വന്നില്ല. പക്ഷെ അതിനെക്കുറിച്ച് തനിക്കു ഒരു തരത്തിലുമുള്ള ആശങ്കകളില്ലെന്നും രാഹുല്‍ ദ്രാവിഡ് വിശദമാക്കി.

ഇടംകൈയന്‍ സ്പിന്നര്‍മാര്‍
എതിര്‍ ടീമിലെ ഇടംകൈയന്‍ സ്പിന്നര്‍മാരെ നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് റിഷഭ് പന്തിനെ ഞങ്ങള്‍ കളിപ്പിച്ചത്. അവര്‍ക്കെതിരേ നന്നായി കളിക്കുകയെന്നതായിരുന്നു അവന്റെ റോള്‍. ചില സമയങ്ങള്‍ നമ്മളുടെ കണക്കുകൂട്ടലുകള്‍ പോലെ കാര്യങ്ങള്‍ നടക്കുമെങ്കിലും മറ്റു ചിലപ്പോള്‍ അതു സംഭവിച്ചേക്കില്ലെന്നും രാഹുല്‍ ദ്രാവിഡ് തുറന്നു പറഞ്ഞു.
Also Read: T20 World Cup 2022: സൂര്യകുമാര്‍ ജൂനിയര്‍ എബിഡിയോ?, മൂന്ന് സാമ്യതകള്‍!, അറിയാം

ഒരു കളി കൊണ്ട് വിലയിരുത്തരുത്
ഒരു മല്‍സരത്തിലെ മാത്രം പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ആരെയും വിലയിരുത്താന്‍ കഴിയില്ലെന്നു രാഹുല്‍ ദ്രാവിഡ് പറഞ്ഞു. ചിലപ്പോള്‍ ഞങ്ങള്‍ ഒരു കളിക്കാരെ കളിപ്പിക്കുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് ഒരു ഗെയിമിലെ പ്രകടനം കണക്കിലെടുത്തല്ല. അതു ഓരോ മല്‍സരത്തിലെയും സാഹചര്യങ്ങളും, മുന്നോട്ടുപോകവെ എന്തൊക്കെ കഴിവുകളാണ് ടീമിന് ആവശ്യമെന്നും പരിഗണിച്ചാണ് താരങ്ങളെ തീരുമാനിക്കുന്നത്. ഇത്തരം തീരുമാനങ്ങളെടുക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ വിലയിരുത്താറുണ്ടെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications