T20 World Cup 2022: സൂര്യകുമാര്‍ ജൂനിയര്‍ എബിഡിയോ?, മൂന്ന് സാമ്യതകള്‍!, അറിയാം

മെല്‍ബണ്‍: ഇന്ത്യയുടെ സൂപ്പര്‍ താരമെന്ന നിലയിലേക്ക് ചുരുങ്ങിയ കാലംകൊണ്ട് വളര്‍ന്ന താരമാണ് സൂര്യകുമാര്‍ യാദവ്. ഇന്ത്യന്‍ ടീമിലേക്ക് വൈകിയെത്തിയ താരം നാലാം നമ്പറിലെ വിശ്വസ്തനായി ചുരുങ്ങിയ കാലം കൊണ്ട് മാറി. െൈമതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കുന്ന സൂര്യകുമാര്‍ നിലവിലെ ഒന്നാം നമ്പര്‍ ടി20 ബാറ്റ്‌സ്മാനാണ്. ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സൂര്യയെപ്പോലെ മികവുള്ള മറ്റൊരു ബാറ്റ്‌സ്മാനില്ലെന്ന് പറയാം. ചുരുങ്ങിയ സമയംകൊണ്ട് മത്സരത്തിന്റെ ഗതിയെ മാറ്റാന്‍ സൂര്യക്ക് സാധിക്കും.
മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിന്റെ പേരിനൊപ്പം ചേര്‍ത്താണ് സൂര്യകുമാറിനെ താരതമ്യം ചെയ്യുന്നത്. എബിഡി ബാറ്റുകൊണ്ട് വിസ്മയിപ്പിച്ച താരമാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കഴിവുള്ള താരമായിരുന്നു എബിഡി. എന്നാല്‍ സൂര്യയെ എബിഡിയുമായി താരതമ്യം ചെയ്യുന്നതില്‍ കാര്യമുണ്ടോ?. ഇരുവരും തമ്മിലുള്ള സാമ്യതകള്‍ പരിശോധിക്കാം.

360 ഡിഗ്രി ഷോട്ടുകള്‍
കോപ്പീബുക്ക് ബാറ്റിങ് ശൈലിയുടെ പൊളിച്ചെഴുത്താണ് എബിഡിയുടെയും സൂര്യയുടെയും ബാറ്റിങ്ങിന്റെ പ്രധാന സവിശേഷത. രണ്ട് പേരും മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കഴിവുള്ളവരാണ്. ബൗളര്‍മാര്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഭാഗത്തേക്കാവും ഇരുവരും ഷോട്ടുകള്‍ കളിക്കുക. അസാധ്യമെന്ന് തോന്നുന്ന പല ഷോട്ടുകളും ഇരുവരുടെയും കൈകളില്‍ ഭദ്രം. സാഹസിക ഷോട്ടുകളിലൂടെ സിക്‌സര്‍ നേടുന്നതാണ് രണ്ട് പേരെയും പ്രധാന കഴിവ്. എങ്ങനെ ഈ ഷോട്ട് കളിച്ചുവെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ ബാറ്റിങ്. സാഹസിക ഷോട്ട് കളിക്കാന്‍ മടികാട്ടാത്തവരാണ് ഇരുവരും. അത് തന്നെയാണ് ഇരുവരും തമ്മിലുള്ള പ്രധാന സാമ്യത.
Also Read : T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

ആദ്യ ബോള്‍ മുതല്‍ ആക്രമിക്കും
ക്രിക്കറ്റില്‍ ആക്രമണ ബാറ്റിങ് കാഴ്ചവെക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ ഏറെയാണ്. എന്നാല്‍ ഇവരെല്ലാം നിലയുറപ്പിച്ച ശേഷം ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റുന്നവരാണ്. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിക്കുന്നവര്‍ വളരെ കുറവാണ്. ഇവിടെയാണ് എബിഡിയും സൂര്യകുമാറും വ്യത്യസ്തരാവുന്നത്. രണ്ട് പേരും നിലയുറപ്പിക്കാതെ തന്നെ ആക്രമിക്കുന്നവരാണ്. ആദ്യ പന്ത് മുതല്‍ ബൗളര്‍മാരെ കടന്നാക്രമിക്കാനും സമ്മര്‍ദ്ദം സൃഷ്ടിക്കാനും ഇവര്‍ക്ക് സാധിക്കും. ഏത് സാഹചര്യത്തിലും ആക്രമിക്കുന്നവരാണിവര്‍. ടീം തകര്‍ന്ന അവസ്ഥയിലും പതറാതെ ആക്രമിക്കാന്‍ ധൈര്യം കാട്ടുന്നവരാണ് ഇവരെന്നതാണ് എടുത്തു പറയേണ്ട കാര്യം.

വിരാട് കോലിയുമായുള്ള സൗഹൃദം
വിരാട് കോലിയുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് എബിഡിയും സൂര്യയും. ആര്‍സിബിയില്‍ കോലിയും എബിഡിയും ഒന്നിച്ച് നേടിയെടുത്ത റെക്കോഡുകള്‍ പലതും വിസ്മയിപ്പിക്കുന്നതാണ്. രണ്ട് പേരും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്. സൂര്യയും കോലിയും തമ്മില്‍ ഐപിഎല്ലില്‍ കൊമ്പുകോര്‍ത്തെങ്കിലും ഇന്ത്യന്‍ ടീമില്‍ രണ്ട് പേരും തമ്മിലുള്ള കൂട്ടുകെട്ട് ഗംഭീരമാണ്. ഒന്നിച്ച് ക്രീസില്‍ നില്‍ക്കുന്ന സമയത്ത് എതിരാളികളെ വിറപ്പിക്കാന്‍ ഇരുവര്‍ക്കും സാധിക്കുന്നു. കോലി ഒപ്പം ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്ന രണ്ട് പേരാണ് ഇരുവരും. ഭയമില്ലാത്ത ബാറ്റ്‌സ്മാന്‍മാരാണ് സൂര്യയും എബിഡിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications