Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഭുവിയെ ഇനിയാരും ട്രോളേണ്ട! സൂപ്പര്‍ 12ലെ ഡോട്ട് ബോള്‍ ഹീറോ

bhuvi

ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്കു വരുമ്പോള്‍ ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്ക ബൗളര്‍മാരുടെ പ്രകടനത്തിന്റെ കാര്യത്തിലായിരുന്നു. കാരണം സമീപകാലത്തു കളിച്ച പരമ്പരകളിലും ഏഷ്യാ കപ്പിലുമെല്ലാം ഇന്ത്യയുടെ ബൗളര്‍മാര്‍ റണ്‍സ് വാരിക്കോരി നല്‍കിയിരുന്നു. എത്ര വലിയ ടോട്ടല്‍ നേടിയാലും അതു പ്രതിരോധിക്കാനാവാതെ ഇന്ത്യ പതറുന്നതും തോല്‍വികളിലേക്കു വീണതും സ്ഥിരം കാഴ്ചയായിരുന്നു.

ഭുവിയടക്കം എല്ലാവരും പഴി കേട്ടു

ഭുവിയടക്കം എല്ലാവരും പഴി കേട്ടു

പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാറുള്‍പ്പെടെ എല്ലാവരും വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടു. ന്യൂബോളില്‍ ഭുവി മികച്ച പ്രകടനം നടത്തിയെങ്കിലും ഡെത്ത് ഓവറുകളില്‍ കൈവിട്ട കളിയായിരുന്നു. പ്രത്യേകിച്ചും പലപ്പോഴും ടി20യില്‍ 19ാം ഓവര്‍ ലഭിച്ചിരുന്നത് അദ്ദേഹത്തിനായിരുന്നു. പക്ഷെ 19-20 റണ്‍സ് ഭുവി ഈ ഓവറില്‍ വഴങ്ങുന്നത് പതിവുകാഴ്ചയായിരുന്നു. പക്ഷെ ടി20 ലോകകപ്പില്‍ പുതിയൊരു ഭുവിയെയാണ് കാണുന്നത്. ഡോട്ട് ബോളുകളുടെ കാര്യത്തില്‍ വമ്പനൊരു നേട്ടവും അദ്ദേഹം തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്.

കൂടുതല്‍ ഡോട്ട് ബോളുകള്‍

കൂടുതല്‍ ഡോട്ട് ബോളുകള്‍

ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12ല്‍ ഇത്തവണ ഏറ്റവുമധികം ഡോട്ട് ബോളുകളെറിഞ്ഞ ബൗളറെന്ന വമ്പന്‍ നേട്ടമാണ് ഭുവനേശ്വര്‍ കുമാര്‍ സ്വന്തം പേരിലാക്കിയത്. ടൂര്‍ണമെന്റില്‍ പങ്കെടുത്ത പല ലോകോത്തര ബൗളര്‍മാരെയും പിന്തള്ളിയാണ് മീഡിയം പേസറും സ്വിങ് ബോള്‍ സ്‌പെഷ്യലിസ്റ്റുമായ ഭുവി ഈ റെക്കോര്‍ഡിട്ടത്. അതുകൊണ്ടു തന്നെ ഈ നേട്ടം അദ്ദേഹത്തെ സംബന്ധിച്ച് ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യവുമാണ്.

Also Read: T20 World Cup 2022: ഇവര്‍ ഫ്‌ളോപ്പ്ഡ് ക്യാപ്റ്റന്‍സ്, മൂന്ന് വമ്പന്മാര്‍, പക്ഷെ നിരാശപ്പെടുത്തി

65 ഡോട്ട് ബോളുകള്‍

65 ഡോട്ട് ബോളുകള്‍

ഇന്ത്യക്കു വേണ്ടി ഇത്തവണ സൂപ്പര്‍ 12ലെ അഞ്ചു മല്‍സരങ്ങളിലും ഭുവനേശ്വര്‍ കുമാര്‍ പന്തെറിഞ്ഞിരുന്നു. ഇത്രയും കളികളിലായി ആകെ 16.4 ഓവറുകളാണ് അദ്ദേഹം ബൗള്‍ ചെയ്തത്. ആകെയെറിഞ്ഞ 100 ബോളുകളില്‍ 65ഉം ഭുവി ഡോട്ട് ബോളുകളാക്കി മാറ്റിയെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. തന്റെ ലൈനിലും ലെങ്ത്തിലും അദ്ദേഹം എത്ര മാത്രം കണിശതയാണ് ഈ ടൂര്‍ണമെന്റില്‍ പുലര്‍ത്തിയതെന്നു ഈ പ്രകടനം അടിവരയിടുകയാണ്.

വിക്കറ്റുകള്‍ അധികമില്ല

വിക്കറ്റുകള്‍ അധികമില്ല

സൂപ്പര്‍ 12ലെ ഡോട്ട് ബോളുകളുടെ കാര്യത്തില്‍ മറ്റുള്ള 11 ടീമുകളിലെയും ബൗളര്‍മാരെ നിഷ്പ്രഭനാക്കിയെങ്കിലും അധികം വിക്കറ്റുകളെടുക്കാന്‍ ഭുവനേശ്വര്‍ കുമാറിനായിട്ടില്ല. 16.4 ഓവറുകള്‍ ബൗള്‍ ചെയ്ത അദ്ദേഹം മൂന്നു മെയ്ഡനടക്കം 90 റണ്‍സ് വിട്ടുകൊടുത്ത് ആകെ വീഴ്ത്തിയത് വെറും നാലു വിക്കറ്റുകള്‍ മാത്രമാണ്. ഒമ്പതു റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തതാണ് ഭുവിയുടെ ഏറ്റവും മികച്ച പ്രകടനം. 5.4 എന്ന ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ബൗളര്‍മാരിലെ ഏറ്റവും മികച്ച ഇക്കോണമി റേറ്റും അദ്ദേഹത്തിനാണ്.

Also Read: T20 World Cup 2022: എന്തുകൊണ്ട് 5ല്‍ നാലിലും ഡിക്കെ? പന്തിലെ വിശ്വാസം പോയോ? ദ്രാവിഡ് പറയുന്നു

കൂടുതല്‍ വിക്കറ്റുകള്‍

കൂടുതല്‍ വിക്കറ്റുകള്‍

ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റുകള്‍ നേടിയത് കന്നി ലോകകപ്പ് കളിക്കുന്ന യുവ പേസര്‍ അര്‍ഷ്ദീപ് സിങ്. അഞ്ചു കളിയില്‍ 10 വിക്കറ്റുകള്‍ ഇടംകൈയന്‍ പേസര്‍ നേടിക്കഴിഞ്ഞു. 7.83 ഇക്കോണമി റേറ്റിലാണ് അദ്ദേഹം പത്തു പേരെ മടക്കിയത്. 32 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളെടുത്തതാണ് അര്‍ഷ്ദീപിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രകടനം.
ഹാര്‍ദിക് പാണ്ഡ്യ (8 വിക്കറ്റ്), മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ (ഇരുവരും ആറു വിക്കറ്റ് വീതം) എന്നിവരാണ് ബൗളിങില്‍ നേട്ടമുണ്ടാക്കിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍.

Story first published: Monday, November 7, 2022, 18:00 [IST]
Other articles published on Nov 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+