'രണ്ട് പേരുടെയും കളി കണ്ടിട്ടുണ്ട്', കോലി-രോഹിത്, ആരാണ് ബെസ്‌റ്റെന്ന് തിരഞ്ഞെടുത്ത് ഇമാം

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് വന്മരങ്ങളാണ് രോഹിത് ശര്‍മയും വിരാട് കോലിയും. സച്ചിന്റെ പകരക്കാരനായും ലോക ക്രിക്കറ്റ് ഇതിഹാസമായുമെല്ലാം കോലിയെ ആരാധകര്‍ വാഴ്ത്തുമ്പോള്‍ 2013ന് ശേഷം അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയോടെ ഇന്ത്യന്‍ ടീമിന്റെ നായകനായി മാറിയ താരമാണ് രോഹിത് ശര്‍മ. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായുള്ള വിരാട് കോലിയുടെ പ്രകടനം മോശമാണെങ്കിലും ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് കോലിയെന്നതില്‍ തര്‍ക്കമില്ല.
രോഹിത്തിനും കോലിക്കും വലിയ ആരാധക പിന്തുണയുണ്ട്. രോഹിത്തിനെ ഹിറ്റ്മാനെന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. രണ്ട് പേരും തങ്ങളുടേതായ രീതിയില്‍ മികവ് കാട്ടുന്നവരാണ്. അതുകൊണ്ട് തന്നെ ഇവരിലാരാണ് ബെസ്റ്റെന്ന് കണ്ടെത്തുക പ്രയാസം. ഇപ്പോഴിതാ ഇരുവരിലും കൂടുതല്‍ മികച്ചവനാരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് പാകിസ്താന്‍ ഓപ്പണര്‍ ഇമാം ഉല്‍ ഹഖ്.

രോഹിത് ശര്‍മക്ക് ദൈവം സ്വാഭാവികമായി നല്‍കിയ കഴിവിന്റെ അത്രയും വിരാട് കോലിക്ക് നല്‍കിയിട്ടില്ലെന്നാണ് ഇമാം പറയുന്നത്. രോഹിത് ശര്‍മ സ്വാഭാവിക ശൈലികൊണ്ട് വളര്‍ന്ന താരമാണെങ്കില്‍ കോലി കഷ്ടപ്പെട്ട് ആര്‍ജിച്ചെടുത്ത മികവാണെന്നാണ് ഇമാമിന്റെ വിലയിരുത്തല്‍. പാകിസ്താനെതിരേ രണ്ട് പേരും കളിച്ചിട്ടുള്ളപ്പോള്‍ തോന്നിയതാണിതെന്നും ഇമാം വ്യക്തമാക്കി.
'ദൈവം രോഹിത്തിന് നല്‍കിയ കഴിവിന്റെ അത്രയും കോലിക്ക് നല്‍കിയിട്ടില്ലെന്നാണ് തോന്നിയത്. രണ്ട് പേരുടെയും കളി കണ്ടിട്ടുണ്ടെങ്കിലും രോഹിത് ശര്‍മയുടെ കളി വ്യത്യസ്തമായാണ് തോന്നുന്നത്. വളരെ ടൈമിങ്ങുള്ള താരമാണ് രോഹിത്. ഫീല്‍ഡ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ രോഹിത്തിന്റെ ടൈമിങ് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്'- ഇമാം പറഞ്ഞു.
ഇവരും ഇന്ത്യക്കായി ടി20 ലോകകപ്പ് കളിച്ചു, പക്ഷെ അധികമാര്‍ക്കും അറിയില്ല!, നാല് പേരിതാ

ഒരു കാലത്ത് തുടര്‍ സെഞ്ച്വറികള്‍ നേടി വിസ്മയിപ്പിച്ച കോലിക്ക് പക്ഷെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പഴയ മികവ് കാട്ടാനാവുന്നില്ല. 77 ഇന്നിങ്‌സിനിടെ ഒരു തവണ പോലും കോലിക്ക് നേടാനായിട്ടില്ല. 70 സെഞ്ച്വറിയില്‍ അദ്ദേഹം ബ്രേക്കിട്ടിട്ട് മൂന്ന് വര്‍ഷത്തിലേറെയായിരിക്കുന്നു. ഒരു കാലത്ത് ഓഫ് സൈഡ് കവര്‍ ഡ്രൈവുകളിലൂടെ വിസ്മയിപ്പിച്ച കോലിക്ക് ഇപ്പോള്‍ ഓഫ് സൈഡ് പന്തുകള്‍ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ്.

സച്ചിന്റെ ഏകദിന സെഞ്ച്വറികളെ കടത്തിവെട്ടാന്‍ കെല്‍പ്പുള്ളവനെന്ന വിശേഷണത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് ഇപ്പോള്‍ കോലിയെത്തിയിരിക്കുന്നത്. നിലവിലെ മോശം പ്രകടനത്തില്‍ നിന്ന് കരകയറാന്‍ ഇനി അധികം അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചേക്കില്ല. എല്ലാ പ്രമുഖര്‍ക്കും കരിയറില്‍ ഫോം ഔട്ട് ഉണ്ടായിട്ടുണ്ടെങ്കിലും കോലിക്ക് അതിനെ അതീജീവിക്കാന്‍ സാധിക്കുന്നില്ലെന്നതാണ് പ്രശ്‌നം.

രോഹിത് ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകനാണ്. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറി നേടിയ ഏക താരമാണ് രോഹിത്. ഏകദിനത്തിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് രോഹിത്തിന്റെ പേരിലാണ്. ഇന്ത്യയുടെ സ്ഥിരം നായകനായ ശേഷം തോല്‍ക്കാതെ 19 മത്സരങ്ങളില്‍ ടീമിനെ നയിച്ച് റെക്കോഡിടാനും രോഹിത്തിന് സാധിച്ചു.
ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. കോലിയെപ്പോലെ ആക്രമണോത്സകതയുള്ള നായകനല്ലാത്ത രോഹിത് കൂള്‍ ക്യാപ്റ്റനാണ്. അനായാസം സിക്‌സര്‍ നേടാള്‍ കെല്‍പ്പുള്ള രോഹിത് ഇപ്പോള്‍ പുള്‍ഷോട്ട് കളിക്കുന്നതില്‍ ഏറ്റവും മികച്ചവനാണെന്ന് പറയാം. രോഹിത്തും കോലിയും രണ്ട് പേരും ഒരേപോലെ ഫോമിലേക്കെത്തുന്നത് ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കും.
ബാറ്റിങ് ഇതിഹാസങ്ങള്‍, എന്നാല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തി ഞെട്ടിച്ചു, നാല് ഇന്ത്യക്കാരിതാ

കോലിയുടെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കോലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ടി20 ലോകകപ്പില്‍ കോലി ഉള്‍പ്പെടുമോയെന്നത് ഇപ്പോള്‍ വലിയ ചോദ്യമാണെങ്കിലും ഇന്ത്യ അത്ര പെട്ടെന്ന് മാറ്റിനിര്‍ത്താന്‍ സാധ്യതയുള്ള താരമല്ല കോലി. പഴയ ഫോമിലേക്ക് കോലി ശക്തമായി തിരിച്ചെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications