ഇന്ത്യ എന്തൊക്കെ അബദ്ധങ്ങളാണ് കാണിച്ചത്? യുവി പൊട്ടിത്തെറിച്ചു! ധോണിയെയും വിട്ടില്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ഏറ്റവും നിരാശാജനകമായ തോല്‍വികളിലൊന്നായിരുന്നു 2019ല്‍ ഇംഗ്ലണ്ട് വേദിയായ ഏകദിന ലോകകപ്പില്‍ സംഭവിച്ചത്. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ പ്രാഥമിക റൗണ്ടില്‍ ഗംഭീര വിജയങ്ങളുമായി മുന്നേറിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് രാജകീയമായി സെമിയില്‍ കടന്നത്. സെമിയിലെ എതിരാളികള്‍ പോയിന്റ് പട്ടികയിലെ നാലാംസ്ഥാനക്കാരായ ന്യൂസിലാന്‍ഡായിരുന്നു.
ടൂര്‍ണമെന്റില്‍ അതുവരെ കളിച്ച മല്‍സരങ്ങളിലെ പ്രകടനമെടുത്താല്‍ ഇന്ത്യ സെമിയില്‍ അനായാസം ജയിക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. പക്ഷെ കിവികളുടെ ന്യൂബോള്‍ പേസാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ ആരാധകരെ നിരാശപ്പെടുത്തി നാട്ടിലേക്കു മടങ്ങുകയായിരുന്നു. ഈ ലോകകപ്പില്‍ കളിച്ച് വിരമിക്കണമെന്നു പല തവണ ആഗ്രഹം തുറന്നു പറഞ്ഞിരുന്നയാളാണ് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. പക്ഷെ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താന്‍ അന്നത്തെ ടീം മാനേജ്‌മെന്റോ, സെലക്ടര്‍മാരോ തയ്യാറായില്ല.
ലോകകപ്പിന്റെ സെമിയില്‍ ഇന്ത്യക്കേറ്റ പരാജയത്തിനു ശേഷം യുവരാജ് ടീം മാനേജ്‌മെന്റിനെതിരേ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഒരുപാട് അബദ്ധങ്ങള്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായെന്നും അതു തന്നെയാണ് സെമിയിലേറ്റ വലിയ തിരിച്ചടിക്കു കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. യുവി അന്നു പറഞ്ഞ കാര്യങ്ങള്‍ എന്തൊക്കെ ആയിരുന്നുവെന്നു നോക്കാം.

നാലാം നമ്പറിലെ മണ്ടത്തരം
നാലാം നമ്പറില്‍ വിജയ് ശങ്കറിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ഇന്ത്യ അന്നു കാണിച്ച ഏറ്റവും വലിയ അബദ്ധങ്ങളിലൊന്നെന്നു യുവരാജ് സിങ് അഭിപ്രായപ്പെട്ടിരുന്നു.
2019ലെ ലോകകകപ്പിനു മുമ്പ് നാലാം നമ്പറില്‍ ഇന്ത്യ ഒരുപാട് പേരെ പരീക്ഷിച്ചു. അവസാനം അമ്പാട്ടി റായുഡുവിലെത്തി. എട്ട്- ഒമ്പതു മാസത്തോളം കളിക്കുകയും ന്യൂസിലാന്‍ഡില്‍ 90 പ്ലസ് സ്‌കോര്‍ നേടുകയും ചെയ്തു. ഇതില്‍ മാന്‍ ഓഫ് ദി മാച്ചുമായി.
പക്ഷെ ലോകകപ്പിനു മുമ്പ് ഓസ്‌ട്രേലിയക്കെതിരായ ചില ഇന്നിങ്‌സുകളില്‍ റായുഡുവിന് തിളങ്ങാനായില്ല. ഉടന്‍ തന്നെ അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കുകയും ചെയ്തു. തുടര്‍ന്നാണ് വിജയ് ശങ്കര്‍ അപ്രതീക്ഷിതമായി ലോകകപ്പ് ടീമിലെത്തിയതെന്നും യുവി പറഞ്ഞിരുന്നു.
Also Read: ഇവര്‍ 'അണ്ടര്‍റേറ്റഡ്', പ്രതിഭയുണ്ട്, അര്‍ഹിച്ച അംഗീകാരമില്ല- ലിസ്റ്റില്‍ സഞ്ജുവും

വിജയ് ശങ്കറിന് അനുഭവസമ്പത്തില്ല
നാലാം നമ്പറെന്നത് ഒരു ടീമിലെ വളരെ നിര്‍ണായകമായ പൊസിഷനാണെന്നും അവിടേക്കു മികച്ചൊരു താരം തന്നെ ആവശ്യമാണെന്നും ടീം മാനേജ്‌മെന്റും സെലക്ടര്‍മാരുമെല്ലാം മനസ്സിലാക്കേണ്ടിയിരുന്നുവെന്നും യുവരാജ് സിങ് ചൂണ്ടിക്കാട്ടിയിരുന്നു.
ഇംഗ്ലണ്ടില്‍ ബോള്‍ നന്നായി സീം ചെയ്യും. അതുകൊണ്ടു തന്നെ ടെക്‌നിക്കലായി വളരെ മികവുറ്റ ഒരാളായിരുന്നു ഇന്ത്യന്‍ ടീമില്‍ നാലാമനായി വേണ്ടിയിരുന്നത്. വിജയ് ശങ്കറിന് നേരത്തേ ഇംഗ്ലണ്ടില്‍ കളിച്ചുള്ള പരിചയമൊന്നുമില്ല, റിഷഭ് പന്തിനും അനുഭവസമ്പത്ത് തീരെയില്ലായിരുന്നു.
ദിനേശ് കാര്‍ത്തിക് നല്ല മല്‍സര പരിചയമുള്ളയാളാണ്. പക്ഷെ അദ്ദേഹത്തെ പുറത്തിരുത്തി. സെമിയില്‍ പെട്ടെന്നു കളിക്കാന്‍ ഇറങ്ങേണ്ടി വരികയും ചെയ്തു. എന്തായിരുന്നു അന്നു ടീം മാനേജ്‌മെന്റിന്റെ പ്ലാനെന്നു തനിക്കു മനസ്സിലായില്ലെന്നും യുവി വ്യക്തമാക്കിയിരുന്നു.
Also Read: ഈ റെക്കോര്‍ഡുകള്‍ മറന്നേക്കൂ, സച്ചിന്‍ സ്‌പെഷ്യല്‍! മറികടക്കാന്‍ ആര്‍ക്കുമാവില്ല

ധോണി എന്തുകൊണ്ട് വൈകി ഇറങ്ങി?
ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനലില്‍ ഇന്ത്യക്കു തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായിട്ടും എംഎസ് ധോണി ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയത് കണ്ടപ്പോള്‍ അദ്ഭുതപ്പെട്ടു പോയെന്നും യുവരാജ് സിങ് പറയുന്നു.
ധോണി അന്നു മുന്‍നിരയിലേക്കു ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടതായിരുന്നു. കാരണം ഇന്ത്യന്‍ മധ്യനിരയില്‍ ഏറ്റവുമധികം അനുഭവസമ്പത്ത് അദ്ദേഹത്തിനായിരുന്നു. അന്നു എന്തായിരുന്നു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ചിന്തിച്ചതെന്നു എനിക്കറിയില്ല.
ധോണിയും ജഡേജയും ചേര്‍ന്ന് അന്നു ടീമിനെ വിജയത്തിന്റെ അടുത്തു വരെയെത്തിച്ചിരുന്നു. ധോണി കുറച്ചു കൂടി നേരത്തേ ക്രീസിലേക്കു വന്നിരുന്നെങ്കില്‍ അവസാനം വരെ ബാറ്റ് ചെയ്യാന്‍ കുറച്ചുകൂടി സമയവും ലഭിക്കുമായിരുന്നുവെന്നും യുവരാജ് വിലയിരുത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications