രണ്ടു ബോളില്‍ 21 റണ്‍സ്! വീരു അതും ചെയ്തു- നാണംകെട്ടത് പാക് പട
ഇന്ത്യന്‍ ബാറ്റിങിസെ 'സൂപ്പര്‍ മാന്‍' ആയിരുന്ന വീരേന്ദര്‍ സെവാഗിന് സാധിക്കാത്തത് ആയി എന്തെങ്കിലുമുണ്ടോ? ഇല്ലെന്നു തന്നെ പറയേണ്ടി വരും. ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ ആദ്യമായി ട്രിപ്പിള്‍ സെഞ്ച്വറി കുറിച്ച അദ്ദേഹം ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറിയുമടിച്ചിട്ടുണ്ട്. ബാറ്റിങില്‍ ഒരുപാട് റെക്കോര്‍ഡുകളും തന്റെ പേരില്‍ ചേര്‍ത്തുവച്ചാണ് വീരു ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്.
ഒരിക്കല്‍ പാകിസ്താനുമായുള്ള ഒരു ഏകദിന മല്‍സരത്തില്‍ സെവാഗിന്റെ ബാറ്റിങ് മാജിക്ക് കണ്ട് ക്രിക്കറ്റ് ലോകത്തിന്റെ കണ്ണു തള്ളിയിരുന്നു. ഇതിനൊരു കാരണം കൂടിയുണ്ട്. വെറും രണ്ടു ബോളില്‍ വീരു വാരിക്കൂട്ടിയത് 21 റണ്‍സായിരുന്നു! ഇത് എങ്ങനെ സംഭവിച്ചുവെന്നറിയാം.

2004ല്‍ കറാച്ചിയില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ ഏകദിന മല്‍സരത്തിനിടെയായിരുന്നു ക്രിക്കറ്റ് ലോകത്തെ വണ്ടറടിപ്പിച്ച വീരേന്ദര്‍ സെവാഗിന്റെ ബാറ്റിങ് പ്രകടനം. പാക് ഫാസ്റ്റ് ബൗളര്‍ റാണ നവ്ദുല്‍ ഹസനെയായിരുന്നു അദ്ദേഹം അന്നു നാണംകെടുത്തിയത്.
കളിയുടെ 11ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. ഓവറിലെ ആദ്യത്തെ ഏഴു ബോളുകളില്‍ സെവാഗ് നാലു ബൗണ്ടറികളടിച്ചു. ഈ ഏഴു ബോളുകളില്‍ അഞ്ചും നോ ബോളുകളായിരുന്നുവെന്നതാണ് രസകരമായ കാര്യം. ഇതോടെയാണ് ബൗണ്ടറിയില്‍ നിന്നുള്ള 16 റണ്‍സിനൊപ്പം അഞ്ചു റണ്‍സ് നോബോളായും അക്കൗണ്ടിലേക്കു വന്നത്.

റാണ നവ്ദുല്‍ ഹസന്റെ ആദ്യത്തെ രണ്ടു ബോളുകളും നോ ബോളുകളായിരുന്നു. സെവാഗ് ഇവയെ വെറുതെ വിട്ടതുമില്ല. രണ്ടും ബൗണ്ടറി കടത്തി. മൂന്നാമത്തേതും നോ ബോള്‍ തന്നെ. പക്ഷെ ഈ ബോളില്‍ റണ്ണൊന്നുമില്ല. എങ്കിലും ഇന്ത്യക്കു ഒരു റണ്‍സ് ലഭിച്ചു. നാലാമത്തെ ബോള്‍ ലീഗല്‍ ഡെലിവെറിയായിരുന്നു. ഈ ബോളില്‍ റണ്ണില്ല.
പക്ഷെ അടുത്തത് രണ്ടും നോ ബോളുകളായിരുന്നു. ഇവയെ സെവാഗ് വീണ്ടും ബൗണ്ടറിയിലേകു തന്നെ പായിച്ചു. ഏഴാമത്തേത് ഒരു ലീഗല്‍ ഡെലിവെറിയായിരുന്നു. പക്ഷെ ഇതു സെവാഗ് ബൗണ്ടറിയിലേക്കു പറത്തി. ഇങ്ങനെയാണ് വെറും രണ്ടു ബോളുകളില്‍ റാണ 21 റണ്‍സ് അന്നു വിട്ടുകൊടുത്തത്.
IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!

ഈ മല്‍സരത്തില്‍ വീരേന്ദര്‍ സെവാഗിന്ററെ വിക്കറ്റ് റാണ തന്നെ സ്വന്തമാക്കിയിരുന്നു. 15ാം ഓവറിലാണ് വീരു പുറത്താവുന്നത്. ഓവറിലെ ആദ്യത്തെ ബോളില്‍ അദ്ദേഹം സിക്‌സര്‍ പറത്തിയിരുന്നെങ്കിലും വൈകാതെ റാണ വിക്കറ്റും കൈക്കലാക്കുകയായിരുന്നു. പുറത്താവുമ്പോഴേക്കു സെവാഗ് തന്റെ സെഞ്ച്വറി പിന്നിട്ടിരുന്നു. 57 ബോളില്‍ 79 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്.
കോലിയെങ്ങനെ 'ചീക്കു'വായി? ധവാന്‍ ഗബ്ബാറും- വിളിപ്പേരിനു പിന്നിലെ കഥയറിയാം

ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം ത്രില്ലിങ് വിജയവും സ്വന്തമാക്കിയിരുന്നു. ഇരുടീമുകളും 300ന് മുകളില്‍ സ്‌കോര്‍ ചെയ്ത പോരാട്ടത്തില്‍ അഞ്ചു റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിനു 349 റണ്‍സ് അടിച്ചെടുത്തു. സെവാഗിനെക്കൂടാതെ രാഹുല്‍ ദ്രാവിഡ് (99), മുഹമ്മദ് കൈഫ് (46), സൗരവ് ഗാംഗുലി (45) എന്നിവരും തിളങ്ങി.
ഇന്ത്യ അനായാസം ഈ മല്‍സരത്തില്‍ വിജയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ഇതേ നാണയത്തില്‍ പാകിസ്താനും തിരിച്ചടിച്ചു. എങ്കിലും എട്ടു വിക്കറ്റിനു 344 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്‍സമാമുള്‍ ഹഖ് (122) വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു കാഴ്ചവച്ചത്. മുഹമ്മദ് യൂസുഫ് 73 റണ്‍സും നേടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications