Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs IRE: ഒരവസരം പോലും പ്രതീക്ഷിക്കേണ്ട, ഇവര്‍ പരമ്പരയില്‍ കാഴ്ചക്കാരായേക്കും!

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈയാഴ്ച അയര്‍ലാന്‍ഡുമായി രണ്ടു ടി20കളുടെ പരമ്പര കളിക്കാനിരിക്കുകയാണ്. സ്റ്റാര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന സംഘത്തെ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ഹാര്‍ദിക് ഇതാദ്യമായിട്ടാണ് ദേശീയ ടീമിനെ നയിക്കാന്‍ പോവുന്നത്. രോഹിത് ശര്‍മയ്ക്കു കീഴില്‍ പ്രധാന താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തില്‍ ആയതിനാല്‍ അയര്‍ലാന്‍ഡിലേക്കു ഇന്ത്യ മറ്റൊരു സംഘത്തെ അയക്കുകയായിരുന്നു.

1

26നു ഞായറാഴ്ചയാണ് ആദ്യ ടി20 പോരാട്ടം. രണ്ടാമത്തെയും അവസാനത്തെയും മല്‍സരം 28നും നടക്കും. രണ്ടു മല്‍സരങ്ങളും ഡബ്ലിനിലെ ദി വില്ലേജ് സ്റ്റേഡിയത്തിലാണ്. മൂന്നു പുതുമുഖങ്ങള്‍ ഇന്ത്യന്‍ ടീമിലുള്‍പ്പെട്ടിട്ടുണ്ട്. രാഹുല്‍ ത്രിപാഠി, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിങ് എന്നിവരാണിത്. ഉമ്രാനും അര്‍ഷ്ദീപും സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ടി20 പരമ്പരയിലും ഇന്ത്യന്‍ സംഘത്തിന്റെ ഭാഗമായിരുന്നെങ്കിലും അരങ്ങേറാന്‍ അവസരം കിട്ടിയില്ല.

17 പേരുള്‍പ്പെട്ട സംഘത്തെയാണ് അയര്‍ലാന്‍ഡിലേക്കു ഇന്ത്യ അയക്കുന്നത്. ഇവരില്‍ ചിലര്‍ക്കു പരമ്പരയില്‍ ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

ഐപിഎല്ലില്‍ കഴിഞ്ഞ കുറച്ചു സീസണുകളിലായി ശ്രദ്ധേയായ ബാറ്റിങ് പ്രകടനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് മധ്യനിര ബാറ്റര്‍ രാഹുല്‍ ത്രിപാഠി. ഇതാദ്യമായിട്ടാണ് അദ്ദേഹം ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പക്ഷെ അയര്‍ലാന്‍ഡിനെതിരേ ത്രിപാഠിക്കു രണ്ടു കളികളിലും ബെഞ്ചിലിരിക്കേണ്ടി വന്നേക്കും. സാധാരണയായി ആദ്യമായി ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാറുള്ള താരങ്ങള്‍ക്കു ആ പരമ്പരയില്‍ കളിക്കാന്‍ അവസരം കിട്ടാറില്ല. ചുരുക്കം ചിലര്‍ക്കു മാത്രമേ ദേശീയ ടീമിലെത്തിയ കന്നി പരമ്പരയില്‍ തന്നെ പ്ലെയിങ് ഇലവനില്‍ എത്താനായിട്ടുള്ളൂ.

സച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചു

3

അയര്‍ലാന്‍ഡിനെതിരേ ത്രിപാഠിക്കു പകരം സീം ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ വെങ്കടേഷ് അയ്യരെ ഇന്ത്യ മധ്യനിരയില്‍ കളിപ്പിക്കാനാണ് സാധ്യത. സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ പരമ്പരയില്‍ ഒരു മല്‍സരത്തില്‍പ്പോലും വെങ്കിക്കു അവസരം കിട്ടിയിരുന്നില്ല.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണാണ് അയര്‍ലാന്‍ഡിനെതിരേ തഴയപ്പെടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. നിലവില്‍ ഇന്ത്യന്‍ സംഘത്തില്‍ മൂന്ന് വിക്കറ്റ് കീപ്പര്‍മാരുണ്ട്. സഞ്ജുവിനെക്കൂടാതെ പരിചയസമ്പന്നനായ ദിനേശ് കാര്‍ത്തിക്, ഓപ്പണര്‍ ഇഷാന്‍ കിഷന്‍ എന്നിവരാണ് മറ്റു രണ്ടു വിക്കറ്റ് കീപ്പര്‍മാര്‍. പരമ്പരയില്‍ ഇന്ത്യയുടെ ഓപ്പണര്‍മാരില്‍ ഒരാളായതിനാല്‍ ഇഷാന്‍ രണ്ടു മല്‍സരങ്ങളിലും പ്ലെയിങ് ഇലവനിലുണ്ടാവും.

ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു മടങ്ങിവരവില്ല, ഇവര്‍ ഈ വര്‍ഷം വിരമിച്ചേക്കും!

5

ടീമിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയ കാര്‍ത്തിക് അയര്‍ലാന്‍ഡിനെതിരേ തീര്‍ച്ചയായും ടീമില്‍ സ്ഥാനമുറപ്പുള്ളയാളാണ്. കൂടുതല്‍ അനുഭവസമ്പത്തുള്ള താരമായതിനാല്‍ തന്നെ വിക്കറ്റ് കീപ്പിങിന്റെ ചുമതലയും ഡികെയ്ക്കായിരിക്കും. ഇഷാനും കാര്‍ത്തികും ടീമില്‍ സ്ഥാനമുറപ്പാക്കിയതിനാല്‍ തന്നെ സഞ്ജുവിന് പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമാവാനുള്ള സാധ്യതയും കൂടുതലാണ്.

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

യുവ സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് അയര്‍ലാന്‍ഡിനെതിരേ അവസരം കിട്ടാത പുറത്തിരിക്കാന്‍ സാധ്യതയുള്ള മൂന്നാമത്തെയാള്‍. അയര്‍ലാന്‍ഡിലെ പിച്ചുകള്‍ സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതല്ല. അതുകൊണ്ടു തന്നെ സ്പിന്നര്‍മാര്‍ക്കു അവിടെ കാര്യമായ റോളുമുണ്ടാവില്ല. പരിചയ സമ്പന്നനായ യുസ്വേന്ദ്ര ചാഹലിനെ മാത്രമുള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷനായിരിക്കും ഇന്ത്യ അവിടെ പരീക്ഷിച്ചേക്കുക. ബാറ്ററെന്ന രീതിയിലും മുതല്‍ക്കൂട്ടാവുമെന്നതിനാല്‍ ബിഷ്‌നോയിക്കും മുകളിലാണ് അക്ഷര്‍ പട്ടേലിന്റെ സ്ഥാനം.

7

ചാഹല്‍, അക്ഷര്‍ എന്നിവരുടെ സാന്നിധ്യം കൊണ്ടു തന്നെ ബിഷ്‌നോയ് പരമ്പരയില്‍ അവസരം പ്രതീക്ഷിക്കേണ്ടതില്ല. നേരത്തേ സൗത്താഫ്രിക്കയുമായി നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലും ബിഷ്‌നോയ് പുറത്തായിരുന്നു. ചാഹല്‍- അക്ഷര്‍ സഖ്യമായിരുന്നു എല്ലാ മല്‍സരങ്ങളിലും കളിച്ചത്.

Story first published: Wednesday, June 22, 2022, 21:36 [IST]
Other articles published on Jun 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+