അച്ഛന്‍ അച്ഛനും, മകന്‍ മകനുമാണ്... സച്ചിന്റെ സിക്‌സിനു പിന്നാലെ അക്തറിനോടു വീരു!

ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടങ്ങള്‍ എന്നും ആരാധകരെ ഹരം കൊള്ളിച്ചിട്ടുണ്ട്. അത്തരത്തില്‍ ക്രിക്കറ്റ് പ്രേമികളെ ത്രില്ലടിപ്പിച്ച മല്‍സരരങ്ങളിലൊന്നായിരുന്നു 2003ലെ ഐസിസി ഏകദിന ലോകകപ്പിലേത്. ഇതിഹാസങ്ങളുടെ വലിയൊരു നിര തന്നെ അന്നു ഇരുടീമുകളിലുമുണ്ടായിരുന്നു.
ഇന്ത്യന്‍ നിരയില്‍ ബാറ്റിങ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ വമ്പന്‍മാരുണ്ടായിരുന്നു. മറുഭാഗത്ത് പാക് ബൗളിങ് നിര ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. ഇതിഹാസ പേസ് ത്രയങ്ങളായ വസീം അക്രം, വഖാര്‍ യൂനുസ്, ഷുഐബ് അക്തര്‍ എന്നിവരായിരുന്നു പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. ഈ കളിക്കിടെയുണ്ടായ രസകരമായ ഒരു വാക് പോരിനെക്കുറിച്ച് ഒരിക്കല്‍ സെവാഗ് വെളിപ്പെടുത്തിയിരുന്നു.
വേഗത കൊണ്ട് ബാറ്റര്‍മാരെ വിറപ്പിച്ചിരുന്ന റാവല്‍പിണ്ടി എക്‌സ്പ്രസ് അക്തറുമായിട്ടാണ് അദ്ദേഹം കൊമ്പുകോര്‍ത്തത്. വിക്കറ്റ് വീഴ്ത്താന്‍ കഴിയാതെ വന്നതോടെ സെവാഗിനെ സ്ലെഡ്ജ് ചെയ്ത് പ്രകോപിപ്പിക്കാനും അതു വഴി വിക്കറ്റെടുക്കാനും അക്തര്‍ ശ്രമിക്കുകയായിരുന്നു. സച്ചിന്‍ ക്രീസിന്റെ മറുവശത്തു നില്‍ക്കെയായിരുന്നു സംഭവം. ഇതേക്കുറിച്ചു വിശദമായി അറിയാം.

ഹുക്ക് ചെയ്യാന്‍ വെല്ലുവിളിച്ചു
താന്‍ ബാറ്റിങിനായി ക്രീസില്‍ നില്‍ക്കവെയായിരുന്നു ഷുഐബ് അക്തറിന്റെ പ്രകോപനമെന്നു വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി. ഞാന്‍ സ്‌ട്രൈക്ക് നേരിടുന്നു, ബൗള്‍ ചെയ്യുന്നതാവട്ടെ അക്തറും. അദ്ദേഹം കുഴങ്ങിയതായി കാണപ്പെട്ടു. എന്നെ തെറി പറഞ്ഞ് പ്രകോപിപ്പിച്ചാല്‍ പുറത്താക്കാമെന്നു അക്തറിനു തോന്നിക്കാണും.
റൗണ്ട് ദി വിക്കറ്റ് വന്നതിനു ശേഷം അദ്ദേഹം എനിക്കെതിരേ തുടര്‍ച്ചയായി ബൗണ്‍സറുകള്‍ എറിയാന്‍ തുടങ്ങി. ഓരോ ബോളിനു ശേഷം ഹുക്ക് ചെയ്തു കാണിക്കൂയെന്നു അക്തര്‍ തന്നെ വെല്ലുവിളിക്കുകയും ചെയ്തതായി സെവാഗ് പറയുന്നു.
Also Read: ഇവര്‍ ഏതു പിച്ചിലും കസറും! ടെസ്റ്റിലെ ഓള്‍ടൈം 11, ഇന്ത്യക്കാര്‍ 2 പേര്‍

നിന്റെ അച്ഛനാണ് എതിര്‍ വശത്തുള്ളത്
ഒരോവറിനു ശേഷമാണ് ഷുഐബ് അക്തര്‍ എനിക്കെതിരേ ഇതേ രീതിയില്‍ തന്നെയാണ് ബൗള്‍ ചെയ്യുകയെന്നു ഞാന്‍ തിരിച്ചറിഞ്ഞത്. നിന്റെ അച്ഛനാണ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ളത്. അദ്ദേഹത്തോടു പറഞ്ഞു നോക്ക്, നിനക്കെതിരേ അദ്ദേഹം ഹുക്ക് ഷോട്ട് കളിച്ച് കാണിച്ചു തരുമെന്നു ഞാന്‍ അക്തറിനോടു പറയുകയായിരുന്നു.
നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡില്‍ അപ്പോഴുണ്ടായിരുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നുവെന്നും വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി. ഒരു ചടങ്ങില്‍ വച്ചായിരുന്നു ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനോടു വീരു ഇക്കാര്യം പറഞ്ഞത്.
കാണികള്‍ക്കിടയില്‍ സച്ചിനും പാകിസ്താന്റെ മുന്‍ താരം ഷുഐബ് മാലിക്കുമെല്ലാമുണ്ടായിരുന്നു. സെവാഗിന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ സച്ചിനടക്കം കാണികളെല്ലാം ചിരിക്കുകയും ചെയ്തു.

അച്ഛന്‍ അച്ഛനും, മകന്‍ മകനുമാണ്
അടുത്ത ഓവറില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനെതിരേ ഷുഐബ് അക്തര്‍ ബൗണ്‍സര്‍ പരീക്ഷിക്കുകയും ചെയ്തു. സച്ചിന്‍ ഈ ബോള്‍ സിക്‌സറിലേക്കു പായിക്കുകയായിരുന്നു. അതിനു ശേഷം ഞാന്‍ അക്തറിനോടു പറഞ്ഞത് അച്ഛന്‍ അച്ഛനും, മകന്‍ മകനുമാണെന്നുമായിരുന്നുവെന്നു വീരേന്ദര്‍ സെവാഗ് വെളിപ്പെടുത്തി.
അന്നത്തെ മല്‍സരത്തില്‍ സച്ചിന്‍ ഹീറോയായപ്പോള്‍ പാകിസ്താനെതിരേ ഇന്ത്യ ആറു വിക്കറ്റിന്റെ ആധികാരിക വിജയം ആഘോഷിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാക് ടീം സയീദ് അന്‍വറിന്റെ (101) സെഞ്ച്വറിയിലേറി ഏഴു വിക്കറ്റിനു 273 റണ്‍സെടുത്തു.
മറുപടിയില്‍ 45.4 ഓവറില്‍ നാലു വിക്കറ്റിനു ഇന്ത്യ ലക്ഷ്യം കാണുകയായിരുന്നു. സച്ചിന് അര്‍ഹിച്ച സെഞ്ച്വറി രണ്ടു റണ്‍സിനാണ് അന്നു നഷ്ടമായത്. 75 ബോളുകളില്‍ നിന്നും 12 ഫോറും ഒരു സിക്‌സുറമടക്കമാണ് അദ്ദേഹം 98 റണ്‍സെടുത്തത്.
യുവരാജ് സിങ് (50*), രാഹുല്‍ ദ്രാവിഡ് (44*), മുഹമ്മദ് കൈഫ് (35) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. സെവാഗ് 21 റണ്‍സിനും പുറത്താവുകയായിരുന്നു. അക്തറിനു നന്നായി തല്ലുകിട്ടി. 10 ഓവറില്‍ 72 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹത്തിനു ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications